എംവി ജയരാജന് നേരെ ആക്രമണം; പിന്നില്‍ മുസ്ലീം ലീഗെന്ന് സിപിഎം
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന് നേരെ ആക്രമണം. പിന്നില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. കണ്ണൂരിലെ മയ്യിലിലെ നെല്ലിക്കാപ്പാലത്ത് വച്ചായിരുന്നു ആക്രമണം. കല്ല് ഉള്‍പ്പടെയുള്ളവ എടുത്ത് വാഹനത്തിന് പിന്നാലെ ആക്രമികള്‍ വന്നെന്ന് ജയരാജന്‍ പറഞ്ഞു. ആക്രമികള്‍ ഭീഷണി മുഴക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയില്‍ ഇന്ന് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കവെയാണ് ഇത്തരത്തില്‍ ആക്രമണം ഉണ്ടായത്. ഇതിന്‍രെ ദൃശ്യങ്ങള്‍ കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു.

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് ദിവസത്തില്‍ കണ്ണൂര്‍ മുഴക്കുന്ന് പഞ്ചായത്തില്‍ നിന്ന് ആറ് ബോംബുകള്‍ പിടികൂടി. നെല്യാട് വട്ടപ്പൊയില്‍ മേഖലയില്‍ നിന്നാണ് കണ്ടെത്തിയത്. ബാഗിലും ബക്കറ്റിലുമായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ജില്ല പൊലീസ് മേധാവി സംഭവ സ്ഥലം സന്ദര്‍ശിച്ചെന്നാണ് വിവരം വോട്ടെടുപ്പിനിടെ മലപ്പുറം, കോഴിക്കോട് കണ്ണൂര്‍ എന്നീ ജില്ലകളില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications