കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോടിയേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

Google Oneindia Malayalam News

തലശ്ശേരി: അന്തരിച്ച സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്.

കൊളശേരി കാവുംഭാഗം വാവാച്ചിമുക്കിലെ വലിയപറമ്പത്ത് സി.വി അശ്വിന്‍, കാവുംഭാഗം നാമത്ത്പറമ്പ് യശോദ ഹൗസില്‍ റിതിന്‍ എന്നിവര്‍ക്കെതിരേയാണ് തലശേരി പൊലിസ് കേസെടുത്തത്. സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച ചിത്രങ്ങളും അടിക്കുറുപ്പും ഉള്‍പ്പെടെ ചേര്‍ത്ത് ഡി.വൈ.എഫ്.ഐ നല്‍കിയ പരാതിയിലാണ് നടപടി.

DSAF

അതേസമയം കോടിയേരി ബാലകൃഷ്ണന് അദ്ദേഹത്തിന്റെ മരണനാന്തരം പാര്‍ട്ടി ഘടകങ്ങള്‍ സ്ഥാപിച്ച ആദരാഞ്ജലിയര്‍പ്പിച്ചു കൊണ്ടു റോഡരികില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളും പൊലിസ് നശിപ്പിച്ചതായും പരാതി ഉയര്‍ന്നു. അദ്ദേഹത്തിന്റെ ജന്മനാടായ കോടിയേരിയിലും ഈങ്ങയില്‍പീടികയിലുമുള്ള റോഡരികിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.

'ദിലീപ് അന്ന് കള്ള് കുടിച്ചിട്ടുണ്ടാകാം... ദിലീപ് പാവമാണ്.. അങ്ങനെയൊന്നും ചെയ്യില്ല..'; സംവിധായകന്‍'ദിലീപ് അന്ന് കള്ള് കുടിച്ചിട്ടുണ്ടാകാം... ദിലീപ് പാവമാണ്.. അങ്ങനെയൊന്നും ചെയ്യില്ല..'; സംവിധായകന്‍

ഇതു പൊലിസ് എടുത്തുകൊണ്ടുപോവുകയും നശിപ്പിക്കുകയും ചെയ്തുവെന്നും ആരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ബോര്‍ഡുകള്‍ പൊലിസ് യാതൊരു മുന്നറിയിപ്പുമില്ലാതെ എടുത്തുകൊണ്ടു പോയതില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ന്യൂമാഹി പൊലിസ് സ്റ്റേഷനിലെത്തിയതോടെ നീക്കം ചെയ്ത ബോര്‍ഡുകള്‍ പുന:സ്ഥാപിക്കുമെന്ന് പൊലിസ് അറിയിച്ചു.

ശശി തരൂരാണ് കോണ്‍ഗ്രസിന്റെ ബ്രഹ്മാസ്ത്രം, അത് തിരിച്ചറിയാത്തത് കോണ്‍ഗ്രസിന് മാത്രമാണ്; രാഹുല്‍ ഈശ്വര്‍ശശി തരൂരാണ് കോണ്‍ഗ്രസിന്റെ ബ്രഹ്മാസ്ത്രം, അത് തിരിച്ചറിയാത്തത് കോണ്‍ഗ്രസിന് മാത്രമാണ്; രാഹുല്‍ ഈശ്വര്‍

കോടിയേരി നോര്‍ത്ത്, സൗത്ത്, ന്യൂമാഹി ലോക്കല്‍ കമ്മിറ്റികള്‍ക്ക് കീഴിലുള്ള എല്ലാ ബ്രാഞ്ചുകളും കോടിയേരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ശനിയാഴ്ച്ച രാവിലെയാണ് പാര്‍ടി പ്രവര്‍ത്തകര്‍ കാര്യമറിഞ്ഞത്. രാഷ്ട്രീയ എതിരാളികളുടെ ചെയ്തിയാണോയെന്ന സംശയം ആദ്യം ഉയര്‍ന്നുവെങ്കിലും കാര്യമറിഞ്ഞതോടെ അവര്‍ ന്യൂമാഹി പൊലിസ് സ്റ്റേഷനിലെത്തി.

അമ്പും വില്ലും ആരും തൊടേണ്ട..; ശിവസേന ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍അമ്പും വില്ലും ആരും തൊടേണ്ട..; ശിവസേന ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്റ്റേഷന്‍ പരിസരത്തു കണ്ടത്, ചുരുട്ടിക്കൂട്ടിയും വലിച്ചെറിയപ്പെട്ടുമുള്ള കോടിയേരിയുടെ ചിത്രങ്ങള്‍ കണ്ടെത്തിയത്. കാര്യം കൈവിട്ടുപോകുമെന്ന് മനസിലായതോടെ നീക്കം ചെയ്ത ബോര്‍ഡുകള്‍ തങ്ങള്‍ തന്നെ തിരിച്ചു സ്ഥാപിക്കാമെന്ന് പൊലിസ് സമ്മതിച്ചതോടെയാണു പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. ന്യൂമാഹി പൊലിസിനെതിരെ ഡി.വൈ.എഫ്.ഐ നോര്‍ത്ത് മേഖലാ സെക്രട്ടറി ഷൈന്‍ കുമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

English summary
Attempt to defame Kodiyeri Balakrishnan; Case against BJP workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X