കണ്ണൂർ വിമാനത്താവളത്തിൽ ശരീരത്തിനുളളിൽ ഗുളിക രൂപത്തിൽ സ്വർണം കടത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പൊലിസ് നടത്തിയ ഓപറേഷനില്‍ ഗള്‍ഫില്‍ നിന്നുമെത്തിയ മംഗ്‌ളൂര് സ്വദേശിയില്‍ നിന്നും സ്വര്‍ണം ലക്ഷങ്ങളുടെ വിലയുളള സ്വര്‍ണം പിടികൂടി.
ശരീരത്തിലെ രഹസ്യഭാഗത്ത് ഒളിപ്പിച്ചു സ്വര്‍ണക്കടത്തിന് പുത്തന്‍ മാര്‍ഗം സ്വീകരിച്ച യുവാവിനെ പൊലിസ് നടത്തിയ അതിവിഗ്ദ്ധമായ നീക്കത്തിലാണ് പൊളിച്ചത്.
വിമാന താവളത്തില്‍ നിന്നും പുറേത്തക്ക് ദേഹത്തിന്റെ ഉളളിലൊളിപ്പിച്ചുഗുളികരൂപത്തില്‍ കടത്താന്‍ ശ്രിച്ച യുവാവില്‍ നിന്നും പൊലിസ് ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് സ്വര്‍ണം മണിക്കൂറുകളുടെ ശ്രമഫലമായി കണ്ടെത്തിയത്.
മലദ്വാരത്തില്‍ ഗുളിക രൂപത്തിലാക്കി സ്വര്‍ണക്കടത്തിന് ശ്രമിച്ച മംഗ്‌ളൂര് സ്വദേശിയായ യുവാവ് പിടിയിലായി.
ഇയാളുടെ ശരീരത്തില്‍ നിന്നും .സ്വര്‍ണം പുറത്തെടുത്തത് 24 മണിക്കൂര്‍ നേരം ഡോക്ടര്‍മാര്‍ നടത്തിയ ശ്രമത്തിനൊടുവിലാണ്. മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണ ഗുളികകളുമായി അബുദാബിയില്‍ നിന്നും വന്ന മംഗലാപുരം സിറ്റി ഹിദായത്ത് നഗറിലെ മുഹമ്മ സെനീര്‍ മലര്‍ ഹസനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍
അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ സ്‌ക്വാഡ് അംഗങ്ങളും മട്ടന്നൂര്‍ എയര്‍പോര്‍ട്ട് ഇന്‍സ്പെക്ടര്‍ എ. കുട്ടികൃഷ്ണന്‍, എസ് ഐ സന്തോഷ്, സാദിഖ്, ഷിജില്‍, സുധീര്‍ , നൗഷാദ് ,സുജീഷ് മഹേഷ് എയര്‍പോര്‍ട്ടിലെ മറ്റു പോലീസുദ്യോഗസ്ഥരും കണ്ണൂര്‍ വിമാനത്താവളത്തിലും പരിസരത്തും നടത്തിയ നിരീക്ഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കസ്റ്റംസിനു കൈമാറി. 24 മണിക്കൂര്‍ നേരത്തെ പരിശ്രമത്തിലോടുവിലാണ് പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സഹായത്തോടെ പ്രതിയുടെ ശരീരത്തില്‍ നിന്നും പോലീസ് ഗുളികകള്‍ പുറത്തെടുത്തത്. പുറത്തെടുത്ത സ്വര്‍ണ മിശ്രിത രൂപത്തിലുള്ള ഗുളികകള്‍ക്ക് 1071 ഗ്രാം തൂക്കം വരുമെന്ന് കസ്റ്റംസ് അറിയിച്ചു.പ്രതി സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയറാണെന്നാണ് കസ്റ്റംസിന് ലഭിച്ച സൂചന. ഈയാളെ ചോദ്യം ചെയ്തുവരികയാണെന്നും കസ്റ്റംസ് അറിയിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം കടത്തുന്നത് വ്യാപകമായതോടെ വിമാനത്താവളത്തിന്റെ പുറത്ത് എയര്‍പോര്‍ട്ട് പൊലിസ് ചെക്ക് ഔട്ട് കഴിഞ്ഞിറങ്ങുന്ന യാത്രക്കാരില്‍ കനത്ത നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications