Get Updates
Get notified of breaking news, exclusive insights, and must-see stories!

പർദ്ദയ്ക്കുള്ളിൽ 40 ലക്ഷത്തിന്റെ സ്വർണം ഒളിച്ച് കടത്താൻ ശ്രമം; കണ്ണൂർ വിമാനത്താവളത്തിൽ യുവതി പിടിയിൽ

തലശേരി: വിദേശ കറൻസിപിടിച്ചതിനു പിന്നാലെ കണ്ണുർ രാജ്യാന്തര വിമാനതാവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. പർദ്ദയ്ക്കും ഹിജാബിനും ഉള്ളിൽ ഒളിപ്പിച്ചു നികുതി വെട്ടിച്ചു കടത്താൻ ശ്രമിച്ച 40 ലക്ഷത്തിൻ്റെ സ്വർണാഭരണങ്ങളുമായി യുവതിയെ കസ്റ്റംസ് പിടികൂടി.ശനിയാഴ്ച്ച പുലർച്ചെ ഗൾഫിൽ നിന്നും വിമാനത്തിലെത്തിയ കതിരൂർ പൊന്യം സ്വദേശിനി റുബീനയാണ് പിടിയിലായത്.ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്.

kn-1647717015.jpg -Prope

വിമാന താവളത്തിലെ ചെക്കിങ് പോസ്റ്റിലെത്തിയപ്പോൾ പരിഭ്രമം കാണിച്ച യുവതിയെ രഹസുമുറിയിൽ വെച്ചു വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു തുടർന്നാണ് ഇവർ ദേഹത്ത് ഒളിപ്പിച്ച അളവിൽ കൂടുതൽ സ്വർണം പിടികൂടിയത്.പിടിയിലായ യുവതി സ്വർണക്കടത്ത് സംഘത്തിൻ്റെ കാരിയറാണെന്ന് സംശയിക്കുന്നതായി കസ്റ്റംസ് അറിയിച്ചു.ഇവരെ കൂടുതൽ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മിഷണർ ഫായിസ്, സൂപ്രണ്ടുമാരായ വി.പി ബേബി, കൂവൻ പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലാണ് ആഭരണങ്ങൾ പിടികൂടിയത്. കഴിഞ്ഞ ദിവസം കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൽ വൻ വിദേശ കറൻസി വേട്ട' നടന്നിരുന്നു.48 ലക്ഷത്തിലധികം രൂപയുടെ വിദേശ കറൻസിയുമായി, ബംഗ്ളൂര് സ്വദേശി ഒമർ ഹവാസാ (51) ണ് പിടിയിലായത്.വെള്ളിയാഴ്ച്ച പുലർച്ചെ സി.ഐ.എസ്.എഫ് നടത്തിയ പരിശോധനയിലാണ് വിദേശ കറൻസിപിടികൂടിയത് ഇയാളെ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പുതുവർഷം തുടങ്ങിയതു മുതൽ 4 കോടിയിലേറെ വിലവരുന്ന സ്വർണ കടത്താണ് കണ്ണൂർ വിമാനതാവളത്തിൽ നിന്നും ഇതുവരെയായി പിടികൂടിയത്.കൊ വിഡ് കാലത്ത് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയവന്ദേ ഭാരത് മിഷൻ സ്പെഷ്യൽ ഫ്ളൈറ്റിലു വരെ സ്വർണക്കടത്ത് നടന്നിരുന്നു വരും ദിവസങ്ങളിൽ സ്വർണക്കടത്തിനെതിരെ റെയ്ഡ് ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+