കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രതിഷേധത്തിനിടെ റിജില്‍ മാക്കുറ്റിയെ കൊല്ലാൻ ശ്രമിച്ചിട്ടില്ല; വധശ്രമ വകുപ്പുകള്‍ ഒഴിവാക്കി പൊലീസ്

Google Oneindia Malayalam News

കണ്ണൂര്‍ : കെ റെയില്‍ സില്‍വര്‍ ലൈന്‍ വിശദീകരണ യോഗത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വധശ്രമ കേസ് ഒഴിവാക്കി. എന്നാല്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചതിന് കേസ് നിലനില്‍ക്കും. യൂത്ത് കോണ്‍ഗ്രസ് നേതാവായ റിജില്‍ മാക്കുറ്റി ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കാണ് കണ്ണൂരില്‍ വച്ച് മര്‍ദ്ദനമേറ്റത് . സംഭവത്തില്‍ മന്ത്രി എം വി ഗോവിന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ പ്രശോഭ് മൊറാഴ അടക്കം ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കൈകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ റിജിലിനെ മര്‍ദ്ദിച്ചത്. വധശ്രമ വകുപ്പ് ഉള്‍പ്പെടുത്തേണ്ട തരത്തിലുള്ള ആക്രമണം നടന്നിട്ടില്ലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസില്‍ നിന്നുയര്‍ന്നത് . മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പങ്കെടുത്ത പരിപാടിയിലേക്കാണ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ പതിഷേധ മാര്‍ച്ച് നടത്തിയത്. പ്രതിഷേധക്കാര്‍ പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നുവെന്നാണ് വിവരം. റിജില്‍ മാക്കുറ്റി ഉള്‍പ്പെട്ട പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു .

kerala

ഡി വൈ എഫ്‌ ഐ ഗുണ്ടകളെ ഉപയോഗിച്ച് പിണറായി വിജയന്‍ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ സമരത്തില്‍ നിന്ന് മരിക്കേണ്ടി വന്നാലും പിറകോട്ടില്ലെന്നാണ് റിജില്‍ മാക്കുറ്റി പ്രതികരിച്ചത്. എന്റെ വീടോ എന്റെ കുടുബത്തിന്റെ ഒരിഞ്ച് സ്ഥലമോ പോകില്ല . കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങള്‍ക്ക് വേണ്ടിയാണ് ഈ സമരം. സമരത്തെ ഭീരുക്കളാണ് അക്രമിക്കുന്നത്. സഖാക്കളെകാളും സന്തോഷം സംഘികള്‍ക്ക് ആണ് . അതു കൊണ്ട് തന്നെ എന്റെ നിലപാട് ശരിയുടെ പക്ഷത്താണ്. അത് കുടി ഒഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിന് എതിരെയാണ്. ഭക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ തല്ലി കൊല്ലുന്ന സംഘപരിവാറിനെതിരെയാണ് .

അതിനെതിരെ സമരം ചെയ്യുക തന്നെ ചെയ്യും . ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്നോ അക്രമിച്ച് ഇല്ലാതാക്കമെന്നും സഖാക്കളോ സംഘികളോ നേക്കണ്ട . പിന്നെ യെച്ചൂരിയെ തല്ലിയ സംഘികളും ജയകൃഷ്ണന്‍ മാസ്റ്ററെ പടമാക്കിയ പിണറായിയുടെ കേരളത്തിലെ സഖാക്കളും ഒന്നാണ് . അതാണല്ലോ ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണത്തില്‍ സംഘികള്‍ വിളിച്ച മുദ്രാവാക്യം സഖാക്കള്‍ക്ക് എതിരെ അല്ലല്ലോ മുസ്ലിം മത വിശ്വസിക്കള്‍ക്ക് എതിരെയാണല്ലോ ? സംഘികള്‍ക്ക് എതിരെ യു എ പി എ പോലും ചുമത്താതെ സംരക്ഷിച്ചത് പിണറായി പോലീസ് - റിജില്‍ മാക്കുറ്റി പറഞ്ഞു .

പോരാട്ടങ്ങള്‍ നിലയ്ക്കുന്നില്ല. അക്രമിച്ചും പോലീസിനെ ഉപയോഗിച്ചും ജയിലറകാണിച്ചും ഭയപ്പെടുത്താമെന്ന് സഖാക്കള്‍ കരുതേണ്ട?
അതിലൊന്നും തളരുന്ന മനസ്സല്ല. സംഘിയും കമ്മിയും ഒരു മിച്ച് വന്നാലും നിലപാടില്‍ നിന്ന് പിറകോട്ടില്ല . സൈബര്‍ കമ്മികള്‍ എനിക്ക് എതിരെ ഇടുന്ന ഓരോ പോസ്റ്റും ട്രോളും ആഘോഷമാക്കുന്നത് സൈബര്‍ സംഘികള്‍ ആണ്. വിഷകല തൊട്ട് സകല സംഘിവിഷജന്തുക്കളും നിറഞ്ഞാടുകയാണ്.

Recommended Video

cmsvideo
സ്വര്‍ണവില കൂടി, ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

അവിടെയാണ് എന്റെ പോരാട്ടത്തിന്റെ വിജയം. കൂടെ നിന്നവര്‍ക്ക് പിന്‍തുണച്ചവര്‍ക്ക് കരുത്തു പകര്‍ന്ന് ചേര്‍ത്ത് പിടിച്ചവര്‍ എല്ലാവര്‍ക്കും നന്ദി . .
ഇനിയും തെരുവില്‍ കാണാം - റിജില്‍ മാക്കുറ്റി പറഞ്ഞു. അതേ സമയം, റിജിലിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു . പിന്നാലെ റിജിലിനെ പരിഹസിച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും രംഗത്തുവന്നിരുന്നു .

English summary
Attempted murder case dropped in Youth Congress leaders Attack case In Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X