Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യലഹരിയില്‍ ബാര്‍ ജീവനക്കാരനെ വധിക്കാന്‍ ശ്രമിച്ചു: ഒന്നാംപ്രതി കോടതിയില്‍ കീഴടങ്ങി

തളിപറമ്പ്: തളിപറമ്പ് നഗരത്തിലെ ബാര്‍ജീവനക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാംപ്രതി കോടതിയില്‍ കീഴടങ്ങി. തളിപറമ്പ് ഏഴാംമൈല്‍ ചെമ്പരത്തി ബാറില്‍ അക്രമം നടത്തി ജീവനക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി തൃശൂര്‍ സ്വദേശി പി.ജെ ജോയിയാണ്(27) തളിപറമ്പ് കോടതിയില്‍കീഴടങ്ങിയത്.

കേസിലെമറ്റൊരു പ്രതിയായ തൃശൂര്‍ ജില്ലയിലെ വടക്കുറുമ്പ ക്ഷേത്രത്തിന് സമീപത്തെ ഫ്‌ളാക്കണ്‍ ഹൗസില്‍ സിബി സൈമണിനെ(30) രണ്ടുദിവസം മുന്‍പ് തൃശൂരില്‍ വെച്ചു തളിപറമ്പ് എസ്. ഐ ജയ്‌മോന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തിരുന്നു.

 arrest-

കഴിഞ്ഞ നവംബര്‍ 21-നാണ് കേസിനാസ്പദമായ സംഭവം. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെ ഒരു സുഹൃത്തിനൊപ്പം ഏഴാം മൈലില്‍ ചെമ്പരത്തി ബാറിലെത്തിയ പി.ജെ ജോയിയുംസിബി സൈമണും ജീവനക്കാരും തമ്മില്‍തര്‍ക്കത്തിലായി. വാക്തര്‍ക്കം മൂര്‍ച്ഛിക്കുന്നതിനിടെയില്‍ ജീവനക്കാരന്‍ മനോജിന്റെ മുഖത്ത് പ്രതികള്‍ കല്ലുകൊണ്ടു ഇടിക്കുകയായിരുന്നു.

മാരകമായി പരുക്കേറ്റ് എല്ലുതകര്‍ന്ന മനോജ് മംഗ്‌ളൂര് ആശുപത്രിയില്‍ ചികിത്‌സയിലാണ്. സംഭവത്തിനു ശേഷം മുങ്ങിയ ജോയിയെയും സിബി സൈമണിനെയും തേടി പൊലിസ് പിടികൂടുകയും ചെയ്തതോടെ ഗത്യന്തരമില്ലാതെ ജോയികോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ തളിപറമ്പ് കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

മദ്യലഹരിയില്‍ ബാര്‍ ജീവനക്കാരനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് പൊലിസ് പ്രതിയെ അറസ്റ്റു ചെയ്തത്.തളിപറമ്പ് എസ്. ഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്.അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ ബാര്‍ജീവനക്കാരന്‍ ചികിത്‌സയിലാണ് മംഗ്‌ളൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഇയാള്‍ ചികിത്‌സയിലുളളത്. മര്‍ദ്ദനത്തോടെ സാമ്പത്തികശേഷി കുറവായ ബാര്‍ ജീവനക്കാരന്റെ കുടുംബം നരകയാതന അനുഭവിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+