ആദിവാസി യുവതിയുടെ മരണം കൊലപാതകം: കണ്ണൂരിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ, പ്രതി ആഭരണങ്ങളും ഫോണും കൈക്കലാ
കണ്ണൂർ: കണ്ണൂരിൽ ആദിവാസി യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ പെരുവ ബിബിൻ അറസ്റ്റിലായിട്ടുണ്ട്. മന്ദംചേരി സ്വദേശിനിയായ ശോഭയെയാണ് ദുരുഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആഗസ്റ്റ് 28നാണ് സംഭവം. വിധവയായ ശോഭയെ ആഗസ്റ്റ് 24 മുതൽ തന്നെ കാണാതായിരുന്നു. ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
ആഗസ്റ്റ് 28ന് താമസ സ്ഥലത്തുനിന്ന് 35 കിലോമീറ്റർ അകലെയുള്ള മാലൂർ തോലമ്പ്രയിലെ ആൾവാസമില്ലാത്തെ പറമ്പിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. മന്ദംചേരി സ്വദേശിയായ ശോഭ ആദിവാസി പണിയ സമുദായക്കാരിയാണ്. നിലത്ത് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

മരിച്ച ശോഭയുടെ ഫോൺ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇവരെ കൊലപ്പെടുത്തിയ പ്രതി സ്വർണ്ണവും മൊബൈലും കൈക്കലാക്കുകയും ചെയ്തിരുന്നു. ശോഭയുടെ മാല, വള, കമ്മൽ എന്നിവ നഷ്ടപ്പെട്ടതായി ബന്ധുക്കൾ നൽകിയ പരാതിയിലും ചൂണ്ടിക്കാണിച്ചിരുന്നു. ഇരുവരും തമ്മിൽ ഉടലെടുത്ത വാക്ക്തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചിട്ടുള്ളതെന്നും കേസ് അന്വേഷിക്കുന്ന കേളകം പോലീസ് അറിയിച്ചിട്ടുണ്ട്.
Recommended Video
അതേ സമയം വിപിനും ശോഭയും തമ്മിൽ നേരത്തെ അടുപ്പമുണ്ടായിരുന്നുവെന്നും പിന്നീട് ബിപിൻ മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലാണെന്ന് അറിഞ്ഞതോടെ ശോഭ ഇതിനെച്ചൊല്ലി വഴക്കിട്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനെക്കുറിച്ച് സംസാരിക്കെന്ന പേരിൽ വിളിച്ച വരുത്തിയപ്പോഴാണ് ഇരുവരും തമ്മിൽ വാക്ക്തർക്കമുണ്ടാകുന്നതെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് പറയുന്നത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications