മാലൂരിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: അയൽവാസിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
കൂത്തുപറമ്പ്: മട്ടന്നൂരിനടുത്ത് മാലൂര്‍ കുണ്ടേരി പൊയില്‍ കരിവെള്ളൂരില്‍ ആള് പാര്‍പ്പില്ലാത്ത വീട്ടില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. അയല്‍വാസിയും ഓട്ടോ ഡ്രൈവറുമായ വടക്കയില്‍ വീട്ടില്‍ മനോളി ഷിനോജിനെ (32) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട പുത്തിയില് വീട്ടില്‍ ദിജിലിന്റെ (32) കുടുംബ സുഹുത്ത് കൂടിയാണിയാള്‍. ദിജിലിനെ ശനിയാഴ്ച രാത്രി ഏറെ വൈകിയ സമയത്ത് സമീപത്തെ ആള്‍പാര്‍പ്പില്ലാത്ത വീടിന്റെ മുറ്റത്തേക്ക് വ്യാജ ഫോണ്‍ നമ്പറില്‍ ഇയാൾ വിളിച്ചു വരുത്തുകയായിരുന്നു.
നേരത്തെ ദിജില്‍ നാട്ടിലെത്തിയതിനു ശേഷം വ്യക്തിപരമായ പ്രശ്നങ്ങളാല്‍ ഷിനോജും ദിജിലും തമ്മില്‍ കടുത്ത വൈരാഗ്യവും തര്‍ക്കവുമുണ്ടായിരുന്നു. ഇതിന്റെ പക തീര്‍ക്കാനാണ് ഷിനോജ് ദിജിലിനെ വിളിച്ചു വരുത്തിയത്. വീടിന്റെ പുറകില്‍ ഒളിച്ചിരുന്ന ഷിനോജ്, ദിജില്‍ എത്തിയ സമയത്ത് ചാടി വീണ് പ്ലാസ്റ്റിക്ക് കയര്‍ കൊണ്ട് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു.

ഇതിനു ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ കിണറിന്റെ ബീമില്‍ കെട്ടി തൂക്കുകയുമായിരുന്നു. ഇക്കാര്യം പ്രതി സമ്മതിച്ചിട്ടുണ്ടെന്ന് മട്ടന്നൂര്‍ സി ഐ കെ രാജീവ് കുമാര്‍ അറിയിച്ചു. ദിജിലിന്റെ ശരീരത്തിലെ രക്തം പുരണ്ട മുറിവുകളും സ്ഥലത്തെ പിടിവലി നടന്ന ലക്ഷണങ്ങളുമാണ് പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കാന്‍ പോലീസിനെ സഹായിച്ചത്. ദിജിലിന്റെ മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. പ്രതി ഷിനോജിനെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയതിനു ശേഷം റിമാൻഡ് ചെയ്തു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications