കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓട്ടോ ടാക്‌സി നിയന്ത്രണത്തില്‍ ഇളവ്: ഓട്ടോ ടാക്‌സികള്‍ക്ക് പ്രവേശനം

  • By Desk
Google Oneindia Malayalam News

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഓട്ടോ ടാക്‌സിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ്. ഇനിമുതല്‍ യാത്രക്കാരെ ഇറക്കാനും കയറ്റാനും അറൈവല്‍ ഏരിയയില്‍ പ്രവേശിക്കാം. എന്നാല്‍ ഇവിടെ പാര്‍ക്കിങ് പാടില്ല. പാര്‍ക്കിങിന് ടെര്‍മിനല്‍ കെട്ടിടത്തിനു മുന്‍വശത്തുള്ള പാര്‍ക്കിങ് ഏരിയയില്‍ ഫീസ് നല്‍കി പാര്‍ക്ക് ചെയ്യാം. മട്ടന്നൂരിലെ ഓട്ടോ തൊഴിലാളി യൂണിയന്‍ പ്രതിനിധികളും ചീഫ് ഓപ്പറേറ്റിങ് ഓഫീസറും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

<strong>റാഫേല്‍ മുതല്‍ തൊഴിലില്ലായ്മ വരെ! മോദി വന്നതോടെ എല്ലാം സാധ്യമാക്കി! ഭീകര ട്രോളുമായി കോണ്‍ഗ്രസ്</strong>റാഫേല്‍ മുതല്‍ തൊഴിലില്ലായ്മ വരെ! മോദി വന്നതോടെ എല്ലാം സാധ്യമാക്കി! ഭീകര ട്രോളുമായി കോണ്‍ഗ്രസ്

വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസം മുതല്‍ ഓട്ടോ ടാക്‌സിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച സര്‍ക്കുലറും പുറത്തിറക്കിയിരുന്നു. കൂടാതെ പാര്‍ക്കിംഗ് ടോള്‍ സര്‍ക്കുലറിലും ടാക്‌സി നിയന്ത്രണം രേഖപ്പെടുത്തി.യിരുന്നു. എന്നാല്‍ രണ്ട് ദിവസം മുമ്പുവരെ ഓട്ടോ ടാക്‌സി വാഹനങ്ങള്‍ ഡിപ്പാര്‍ച്ചര്‍ അറൈവല്‍ ഏരിയയില്‍ പ്രവേശിപ്പിച്ചിരുന്നു.

kannurairport-1542347867

കിയാല്‍ നിയന്ത്രണം കര്‍ശനമാക്കിയതോടെയാണ് പ്രതിഷേധവുമായി സംയുക്ത തോഴിലാളി യൂണിയനും യാത്രക്കാരും രംഗത്തു വന്നത്. കരിപ്പൂരിലും കൊച്ചിയിലും ഓട്ടോ ടാക്‌സികള്‍ക്ക് നിയന്ത്രണമില്ലെന്നും കണ്ണൂരിലെ നിയന്ത്രണം അനാവശ്യമാണെന്നും തൊഴിലാളികള്‍ പറയുന്നു. ലഗേജുമായി വിമാനത്താവളം വരെയെത്തി ശേഷം വിമാനത്താവളത്തിനകത്തെ ഇ ഓട്ടോയില്‍ കയറി ടെര്‍മിനല്‍ കെട്ടിടത്തില്‍ എത്തുക അപ്രായോഗികമാണെന്ന് യാത്രക്കാര്‍ പറയുന്നു.

English summary
Auto taxi can enter in to kannur international airport, the restriction is withdrawn by KIAL
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X