കരിഞ്ചന്ത ലക്ഷ്യം: മാഹി മദ്യവുമായി സഞ്ചരിക്കവെ ഓട്ടോറിക്ഷ ഡ്രൈവര്‍ പിടിയില്‍
കതിരൂര്‍:ദേശീയ പണിമുടക്ക് മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ കരിഞ്ചന്തയില്‍ അഞ്ചിരിട്ടിക്ക് വില്‍പന നടത്താനായി മാഹിയില്‍ നിന്നും കടത്തിയ മദ്യം വില്‍ക്കാനായി കൊണ്ടുപോകവെ ഓട്ടോറിക്ഷ ഡ്രൈവറായ യുവാവ് എക്‌സൈസിന്റെ വലയിലായി.
ദേശീയ പണിമുടക്കിന്റെ ഭാഗമായി മയ്യഴിയിലെയും കേരളത്തിലെയും ബാറുകളും ബെവ്‌കോ ഔട്ട്‌ലെറ്റുകളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ നേരത്തെ മാഹിയിലെ ബാറുകളില്‍ നിന്നും നേരത്തെ കടത്തി ശേഖരിച്ചുവെച്ചതായിരുന്നു വിദേശമദ്യം. പാലയാട് സ്വദേശി കളരിപറമ്പ് വീട്ടില്‍ എം.പി.അഭിലാഷ് കൃഷ്ണനെ കൂത്ത്പറമ്പ എക്‌സൈസ് സര്‍ക്കിള്‍ പ്രിവന്റീവ് ഓഫിസര്‍ സുകേഷ് കുമാര്‍ വണ്ടിച്ചാലില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെ പിടികൂടിയത്. ഇയാള്‍ക്കെതിരെ അബ്്കാരി നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് എക്‌സൈസ് അറിയിച്ചു.

മേലൂര്‍ പാലയാട് ഹൈസ്‌കൂളിന് സമീപം പള്ളിപ്രം അങ്കണവാടിക്ക് സമീപം വെച്ചാണ് 80 കുപ്പികളിലായുള്ള 24.640 ലിറ്റര്‍ മാഹി മദ്യം കടത്തവെ പ്രതിപിടിയിലായത്. ഇയാള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്‌സൈസ് ഈ മേഖലയില്‍ വാഹനപരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫിസര്‍ കെ.വി.റാഫി, പിഒ ഗ്രേഡ് പി.അജേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ലെനിന്‍ എഡ്വേര്‍ഡ് , കെ.ഉമേഷ്, എന്‍.സി.വിഷ്ണു എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തലശ്ശേരി റെയിഞ്ച് എക്‌സൈസിന് കൈമാറി തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications