കണ്ണൂര്‍ വിമാനത്താവളത്തോടുള്ള അവഗണന: ഗ്ലോബല്‍ കെഎംസിസി ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു
കണ്ണൂര്‍:അവഗണനയില്‍ തളരുന്ന കണ്ണൂര്‍ വിമാനത്താവളം സംരക്ഷിക്കണമെന്ന ആവശ്യമുയര്‍ത്തി ഗ്ലോബല്‍ കെഎംസിസി കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ചിറകൊടിയുന്ന കണ്ണൂര്‍' എന്ന ശീര്‍ഷകത്തില്‍ കണ്ണൂരില്‍ ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു. കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ വിമാനത്താവളത്തെ സംരക്ഷിക്കുന്നതിന് ആവശ്യമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ആര് നേതൃത്വം നല്‍കിയാലും അതിന് രാഷ്ട്രീയം നോക്കാതെ പിന്തുണ നല്‍കുമെന്ന് കെ സുധാകരന്‍ എംപി ഉദ്ഘാടനം പ്രസംഗത്തില്‍ പറഞ്ഞു.
ഇത് ഉത്തരമലബാറിന്റെ വികസനത്തിന്റെ പ്രശ്‌നമാണ് കണ്ണൂര്‍ വിമാനത്താവളം നിലവില്‍ വന്നപ്പോള്‍ ഏറെ സന്തോഷിച്ചവരാണ് ഉത്തര മലബാറുകാര്‍ എന്നാല്‍ ഈ വിമാനത്താ വളത്തെ ഇല്ലാതാക്കാന്‍ വലിയൊരു ലോബി പുറമേ നിന്ന് പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഈ വിമാനത്താവളത്തിന്റെ വികസന പ്രശ്‌നവുമായി ഒരുപാട് തവണ കേന്ദ്ര വ്യയാമയാന മന്ത്രി അടക്കമുള്ള വരെ ബന്ധപ്പെട്ടപ്പോയൊക്കെ വികസനത്തിനനുകൂലമായ മറുപടിയല്ല ലഭിച്ചത്.

എന്ത് തന്നെയായാലും ഈ വിമാനത്താവണം സംരക്ഷിക്കേണ്ടത് കണ്ണൂര്‍ക്കാരുടെ ഒരു ബാധ്യതയാണെന്നും സുധാകരന്‍ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുല്‍ കരീം ചേലേരി അധ്യക്ഷത വഹിച്ചു.വിമാനത്താവളത്തിന്റെ വികസന സാധ്യതകളെ തന്നെ തകിടം മറിക്കുന്ന ബാഹ്യ ശക്തികളുടെ ഇടപെടലുകളില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ചര്‍ച്ച സമ്മേളനം സംഘടിപ്പിച്ചത്. ഗ്ലോബല്‍ കെഎംസിസി കണ്ണൂര്‍ ജില്ല കണ്‍വീനര്‍ഉമര്‍ അരിപാമ്പ്ര സ്വാഗതം പറഞ്ഞു.












Click it and Unblock the Notifications