വികസനസ്വപ്നങ്ങള്‍ പൂവണിയുന്നു, അഴീക്കല്‍ തുറമുഖ വികസനപദ്ധതിക്ക് നബാര്‍ഡിന്റെ അംഗീകാരം
കണ്ണൂര്‍: കണ്ണൂരിന്റെ വികസന സ്വപ്നങ്ങളിലൊന്നായ അഴീക്കല്‍ തുറമുഖം അന്താരാഷ്ട്ര നിലവാരത്തിേലക്ക് വികസിപ്പിക്കുന്നതിനായി നബാര്‍ഡ് 25- കോടി രൂപ അനുവദിക്കും. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന തരത്തില്‍ മൂല്യവര്‍ധിത ഉല്പന്നങ്ങള് ഇവിടെ നിര്‍മിക്കാനുള്ള പദ്ധതിയും ഇതില്‍ ഉള്‍പ്പെടും.
ഭക്ഷ്യസുരക്ഷാപദ്ധതി വ്യാപകമാക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഉള്‍നാടന്‍ മേഖലയിലെ ജലാശയങ്ങളില്‍ മത്സ്യകൃഷിയടക്കം പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. 1311,10 ചതുരശ്ര മീറ്റര്‍ വലുപ്പമുളള വാര്‍പ്പ്, 31650 ചതുരശ്രമീറ്റര്‍ മണല്‍ നീക്കം ചെയ്യല്‍, ലേലഹാള്‍, ലോക്കല്മുറി, അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക തുടങ്ങിയവയ്ക്കുള്ള കെട്ടിടം, ചുറ്റുമതില്‍ തുടങ്ങിയവ നിര്മിക്കുന്നിനുള്ള പദ്ധതിയാണ് നബാര്‍ഡ് അംഗീകരിച്ചത്.ഇതോടെ 25 കോടിരൂപ നബാര്‍ഡില്‍ നിന്നും പണം ഉടന്‍ ലഭ്യമാക്കും.

ബോട്ടുനിര്‍മാണ കേന്ദ്രം പുനരുദ്ധാരണം തുറമുഖ റോഡുകള്‍, എ.ടി. എം അടക്കം കാന്റീന് കെട്ടിടം, ബോട്ടുനിര്‍മാണ കേന്ദ്രത്തിനടുത്ത് പാര്‍ക്കിങ് ഏരിയ, ടോയ്ലെറ്റ് ബ്ളോക്കിനടുത്ത് പാര്‍ക്കിങ് , മലിനജല സംസ്കരണ പ്ലാന്റ്, വൈദ്യുതീകരണം, ഹാര്‍ബര്‍ പരിസരം മോടിപ്പിടിക്കല്, ഫീലിങ് ഷെഡ് പൊളിക്കല്‍, മഴവെളള സംഭരണി, കുടിവെള്ള പരിശോധനാസംവിധാനം, അപ്രതീക്ഷിത ചെലവുകള്‍, ചരക്കു സേവന നികുതിയടക്കം ഇതില്‍ ഉള്‍പ്പെടും.
പഴയകെട്ടിടങ്ങള്‍ പൊളിച്ചു അവിടങ്ങളില്‍ സംസ്കരണ സാധ്യതപരിശോധിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാര്‍പ്പ്, വല നിര്‍മാണ ഫാക്ടറി, ഫിഷറീസ് സ്കൂള്‍ കെട്ടിട,ലേലഹാള്‍ തുടങ്ങിയവ വേണമെന്ന് അന്നത്തെ ഫിഷറീസ് മന്ത്രി സജിചെറിയാന് അഴീക്കല്‍ തുറമുഖം സന്ദര്‍ശിച്ചപ്പോള്‍ കെ.വി സുമേഷ് എംഎല്‍എയും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരെ നേരിട്ടു അറിയിച്ചിരുന്നു. തുറുമുഖത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി കെവി സുമേഷ് എംഎല്‍എ നിയമസഭയില്‍ സബ് മിഷന് ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്നത്തെ മന്ത്രിയായിരുന്ന സജി ചെറിയാന് അഴീക്കോട് തുറമുഖം സന്ദര്‍ശിച്ചത്.
ഐസ് പ്ളാന്റിനു വേണ്ടി പണിയുന്ന കെട്ടിടം ഉടന്‍ പൂര്‍ത്തീകരിക്കാനും തുറമുഖത്ത് ലഭ്യമായ 7.5 ഹെക്ടര്‍ ഭൂമിയില്‍ മാസ്റ്റര്‍ പ്ളാന്റെ് തയ്യാറാക്കി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനു പുറമേ ഫിഷറീസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റേഡിയം നിര്‍മിക്കാനും തുറമുഖത്ത് വിശ്രമ കേന്ദ്രം സ്ഥാപിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications