കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൈവിട്ടു പോയി അഴീക്കൽ കോസ്റ്റ് ഗാർഡ് അക്കാദമി .. കലഹം മാത്രം ബാക്കി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: മണ്ണും ചാരിനിന്നവൻ പെണ്ണും കൊണ്ടുപോയെന്ന് പറഞ്ഞതുപോലെ വടക്കൻ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കോസ്റ്റ് ഗാർഡ് അക്കാദമി കർണാടക കൊണ്ടുപോയി. കണ്ണൂരിനെ തഴഞ്ഞ് കോസ്റ്റ് ഗാർഡ് അക്കാദമി മംഗളൂരിലേക്ക് മാറ്റിയതിനെ ചൊല്ലി രാഷ്ട്രീയ വിവാദം പുകയുകയാണ്. സംസ്ഥാന - കേന്ദ്ര സർക്കാരുകൾ തമ്മിലുള്ള ശീതസമരമാണ് കണ്ണൂരിന് സ്വപ്ന പദ്ധതി നഷ്ടപ്പെടാനിടയാക്കിയതെന്നാണ് ആരോപണം.

പൗരത്വ ബില്ലില്‍ ജെഡിയുവില്‍ ഭിന്നിപ്പ്.... നിതീഷിനെ എതിര്‍ത്ത് പ്രശാന്ത് കിഷോര്‍, പറയുന്നത് ഇങ്ങനെപൗരത്വ ബില്ലില്‍ ജെഡിയുവില്‍ ഭിന്നിപ്പ്.... നിതീഷിനെ എതിര്‍ത്ത് പ്രശാന്ത് കിഷോര്‍, പറയുന്നത് ഇങ്ങനെ

കേന്ദ്ര സർക്കാർ കേരളത്തോട്‌ കാട്ടുന്ന അവഗണനയ്‌ക്ക്‌ മറ്റൊരു ഉദാഹരണമാണ്‌ അഴീക്കൽ കോസ്റ്റ്‌ ഗാർഡ്‌ പദ്ധതി മാറ്റിയതെന്നാണ് എൽഡിഎഫ് ആരോപണം.. 65.44 കോടി രൂപ മുതൽമുടക്കി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ച പദ്ധതിയാണ്‌ വളഞ്ഞ മാർഗത്തിലൂടെ മോദിസർക്കാർ കേരളത്തിൽനിന്ന്‌ മാറ്റിയതെന്ന് ഇടതു നേതാക്കൾ ആരോപിക്കുന്നു. ബിജെപി ഭരിക്കുന്ന കർണാടകത്തിൽ മംഗളൂരുവിനടുത്തുള്ള ബൈക്കംപാടിയിലേക്കാണ്‌ പദ്ധതി മാറ്റുന്നത്‌. ഇവിടെ 160 ഏക്കർ കൈമാറിയിട്ടുണ്ട്‌. ഒന്നാം മോദിസർക്കാരിൽ പ്രതിരോധമന്ത്രിയായിരുന്ന നിർമല സീതാരാമൻ കഴിഞ്ഞ വർഷം ബൈക്കംപാടി സന്ദർശിച്ച്‌ പദ്ധതി വിലയിരുത്തിയിരുന്നു.

coast guard

ബിജെപി കർണാടക അധ്യക്ഷനും എംപിയുമായ നളിൻ കട്ടീലാണ്‌ പദ്ധതി ബൈക്കംപാടിയിലേക്ക്‌ മാറ്റുന്നതിന്‌ ചുക്കാൻ പിടിച്ചതെന്നാണ് കേരളത്തിലെ സിപിഎം നേതാക്കൾ ആരോപിക്കുന്നത്. കേന്ദ്രമന്ത്രിസഭയിലെ കണ്ണൂർക്കാരനായ വിദേശകാര്യ സഹമന്ത്രി 'വി മുരളീധരനും കേരളത്തിൽനിന്ന്‌ പദ്ധതി മാറ്റുന്നതിനെ എതിർത്തില്ലെന്ന വിമർശനവും വിവിധ കോണുകളിൽ നിന്നുമുയരുന്നുണ്ട്.

ഏഴിമല നാവിക അക്കാദമിയോടും അഴീക്കൽ തുറമുഖത്തോടും ചേർന്നുള്ള ഇരിണാവിൽ പദ്ധതി നിലനിർത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല.

പദ്ധതി കേരളത്തിൽനിന്ന്‌ മാറ്റണമെന്ന വാശിയിലാണ്‌ പരിസ്ഥിതിമന്ത്രാലയമെന്ന് സംസ്ഥാന സർക്കാർ വൃത്തങ്ങൾ. ആരോപിക്കുന്നു. സിആർഇസഡ്‌ ചട്ടങ്ങൾപോലും തെറ്റായി വ്യാഖ്യാനിച്ച്‌ തീരുമാനമെടുത്തത്‌. ആയിരം കോടിയിലേറെ രൂപ മുതൽമുടക്കുള്ള പദ്ധതിയാണ്‌ ബിജെപി സർക്കാരിന്റെ പകപോക്കൽ സമീപനം കാരണം കേരളത്തിന്‌ നഷ്ടമാകുന്നതെന്ന് ഇടത്‌ - കോൺഗ്രസ് നേതാക്കൾ ഒരേ ശ്വാസത്താൽ പറയുന്നു. 500 കേഡറ്റുകൾക്ക്‌ ഒരേസമയം പരിശീലനം നൽകുന്ന പദ്ധതിയാണിത്‌.

English summary
Azheekkal coast guard academy project scrapped
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X