കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഴീക്കല്‍ തുറമുഖം രാജ്യാന്തര പദവിയിലേക്ക്: വിദേശകപ്പലുകളെത്തി തുടങ്ങി !!!

  • By Desk
Google Oneindia Malayalam News

അഴീക്കല്‍ തുറമുഖത്ത് വിദേശത്തു നിന്നുള്ള ചരക്കു കണ്ടയിനറുകളുമായി കപ്പലെത്തി. തുറമുഖത്ത് കസ്റ്റംസ് ഇഡിഐ സംവിധാനം യാഥാര്‍ഥ്യമായതോടെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള ഇറക്കുമതി ആരംഭിച്ചത്.

 രോഗം മാറാന്‍ പ്രാര്‍ത്ഥനാ ശുശ്രൂഷ: ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹൃദ്രോഗ ബാധിതയായ കുട്ടി മരിച്ചു രോഗം മാറാന്‍ പ്രാര്‍ത്ഥനാ ശുശ്രൂഷ: ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹൃദ്രോഗ ബാധിതയായ കുട്ടി മരിച്ചു

മലേഷ്യയിലെ ക്ലാങ് തുറമുഖത്തു നിന്നും വെസ്റ്റേണ്‍ ഇന്ത്യ പ്ലൈ വുഡ്സിലേക്കുള്ള ചരക്കുമായാണ് കപ്പല്‍ തുറമുഖത്തെത്തിയത്. നിലവില്‍ കേരളത്തിലെ തുറമുഖങ്ങളില്‍ കൊച്ചിയില്‍ മാത്രമാണ് കസ്റ്റംസ് ഇഡിഐ ലഭ്യമായിട്ടുള്ളത്.

 Azheekkal Port

വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട കയറ്റിറക്കുമതിക്ക് കൊച്ചിയില്‍ നിന്നും കസ്റ്റംസിന്റെ നടപടികള്‍ പൂര്‍ത്തീകരിച്ചതിനു ശേഷമാണ് അഴീക്കലുള്‍പ്പെടെയുള്ള തുറമുഖങ്ങളിലേക്ക് ചരക്കുകള്‍ കൊണ്ടുപോകുന്നത്. എന്നാല്‍ ഈ സംവിധാനം ആരംഭിച്ചതോടെ അഴീക്കലില്‍ നിന്ന് വിദേശ ചരക്കുകള്‍ നേരിട്ട് കൈകാര്യം ചെയ്യാന്‍ കഴിയും. ഇത് മലബാറിന്റെ വ്യവസായ വികസനത്തിന് കരുത്തു പകരും. ഉത്തര കേരളത്തില്‍ കരിപ്പൂര്‍ വിമാന താവളത്തില്‍ മാത്രമാണ് നിലവില്‍ കസ്റ്റംസ് ഇഡിഐ സംവിധാനം ലഭ്യമായിട്ടുള്ളത്.

English summary
Azheekkal Port to get International status
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X