• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Elections 2019

അഴീക്കൽ സിൽക്കിൽ പഴഞ്ചൻ കപ്പലുകൾ പൊളിക്കാനാകില്ല; സമരം ദേശീയശ്രദ്ധയിലേക്ക്

  • By Desk

കണ്ണൂര്‍: മത്സ്യതൊഴിലാളികളുടെയും തീരദേശവാസികളുടെയും ജീവിതം നശിപ്പിക്കുന്ന അഴീക്കല്‍സില്‍ക്കിന്റ കപ്പല്‍ പൊളിക്കെതിരെ നടക്കുന്ന ജനകീയ സമരം ദേശീയ ശ്രദ്ധ പിടിച്ചുമാറ്റുന്നു. സമരവേലിയേറ്റം തീര്‍ത്ത കഴിഞ്ഞ ദിവസം ഇതുറിപ്പോര്‍ട്ടു ചെയ്യാനായി ദേശീയ പത്രങ്ങളും ചാനലുകളുമെത്തി. എന്‍ഡിടിവി, ടൈസ്, തുടങ്ങിയ ചാനലുകളും ഹിന്ദു, ടൈസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സ് പ്രസ് തുടങ്ങിയവയാണ് മത്സ്യതൊഴിലാളികളുടെ ജീവന്‍ മരണ സമരത്തിന് വന്‍ കവറേജ് നല്‍കിയത്. സില്‍ക്കിലേക്ക് പൊളിക്കാന്‍ കൊണ്ടുവന്ന കപ്പലിനെ കടലില്‍വച്ചു തടയുന്ന കടല്‍സമരമാണ് കഴിഞ്ഞ ദിവസം സമരസമിതി പ്രവര്‍ത്തകര്‍ നടത്തിയത്. കപ്പല്‍ നങ്കൂരമിട്ട ഭാഗത്തേക്ക് ബോട്ടിലെത്തിയ മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കടലില്‍വെച്ചു കപ്പല്‍ പൊളിക്കുന്നത് തടഞ്ഞു.

കര്‍ണാടകത്തില്‍ പുതിയ അധ്യക്ഷനെത്തും... ദിനേഷ് ഗുണ്ടുറാവു മാറും, മത്സരം ഡികെയും ഗാര്‍ഗെയും തമ്മില്‍

പ്രക്ഷുബ്ധമായ കടലിനെയും തടയാനെത്തിയ പൊലിസിനെയും അതിജീവിച്ച് ജീവന്‍പണയംവെച്ചുള്ള കടല്‍സമരമാണ് മത്സ്യതൊഴിലാളികളും തീരദേശവാസികളും പരസ്ഥിതി പ്രവര്‍ത്തകരും അഴീക്കലില്‍ നടത്തുന്നത്. കരയിലും കടലിലും ഒരേ സമയം പ്രതിരോധം തീര്‍ത്ത് കപ്പല്‍ പൊളി വിരുദ്ധസമര സമിതിയും മുപ്പതോളം മത്സ്യത്തൊഴിലാളികളും ചേര്‍ന്നു പുലിമുട്ടിലെ മണലില്‍ തട്ടി നില്‍ക്കുന്ന ഓഷ്യന്‍ റൂളര്‍ കപ്പല്‍ പൊളിക്കാനുള്ള സില്‍ക്കിന്റെ ആദ്യ ഘട്ടനീക്കം സാഹസികമായി തടഞ്ഞു. എന്നാല്‍ ഇതിനിടയില്‍ കപ്പലിലെ വിഷവെള്ളം കപ്പലിലുണ്ടായിരുന്നവര്‍ കടലിലേക്ക് ഒഴുക്കിവിട്ടിരുന്നു.

സംഭവമറിഞ്ഞ് കപ്പല്‍ പൊളി വിരുദ്ധ സമരസമിതി ചെയര്‍മാന്‍ എം കെ മനോഹരനും ഒരു സംഘം മത്സ്യത്തൊഴിലാളികളും കപ്പലിന്റെ അരികിലേക്ക് അപ്രതീക്ഷിതമായി പ്രക്ഷുബ്ധമായ കടലിലൂടെ ബോട്ടില്‍ കുതിച്ചെത്തുകയായിരുന്നു. വിരലിലെണ്ണാവുന്ന തൊഴിലാളികളായിരുന്നു ആ സമയത്ത് ഓഷ്യന്‍ റൂളര്‍ കപ്പലിലുണ്ടായിരുന്നത്. സമരക്കാര്‍ കടലിലൂടെ തടയാനെത്തുമ്പോഴേക്കും രാസമാലിന്യം കുറേ ഒഴുക്കിവിട്ടിരുന്നു. കപ്പലിനരികില്‍ സമര നേതാക്കള്‍ എത്തി കൈയോടെതടഞ്ഞു. അതോടെ ഒഴുക്കിവിട്ട പൈപ്പ് അടച്ച് തൊഴിലാളികള്‍ പിന്‍വാങ്ങി. കപ്പലില്‍ പൊലിസ് കാവലുണ്ടായിരുന്നില്ല.

അഴീക്കലില്‍ കപ്പല്‍പൊളിശാലയായ സില്‍ക്ക് സ്ഥാപിച്ചതുമുതല്‍ തുടങ്ങിയതാണ് തീരദേശവാസികളും മത്സ്യതൊഴിലാളികളും നേരിടുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍. കടല്‍ മലിനമാകുന്നതോടൊപ്പം കപ്പല്‍പൊളിക്കുമ്പോള്‍ കടലിലേക്ക് ഒഴുക്കി വിടുന്ന രാസമാലിന്യങ്ങള്‍ മത്സ്യസമ്പത്ത് ഇല്ലാതാക്കുമെന്നാണ് ആരോപണം. ഇതുകൂടാതെ തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ ഗുരുതരമായ രോഗങ്ങളുടെ ഭീഷണിയിലാണ്. ഈ സാഹചര്യത്തിലാണ് മത്സ്യതൊഴിലാളികളും നാട്ടുകാരും കപ്പല്‍പൊളി വിരുദ്ധസമിതി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചത്.

കണ്ണൂരില്‍ ജനകീയ വിഷയങ്ങളില്‍ ഇടപടേണ്ട രണ്ടുമന്ത്രിമാരുണ്ടെങ്കിലും സില്‍ക്കുണ്ടാക്കുന്ന മാലിന്യ പ്രശ്‌നങ്ങളെ കുറിച്ചു ഇതുവരെ കാര്യമായ ചര്‍ച്ചയൊന്നും നടന്നിട്ടില്ല. തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും വ്യവസായമന്ത്രി ഇ പി ജയരാജനും ജനകീയ പ്രക്ഷോഭത്തിന്റെ ചൂടുംചൂരുമറിയുന്ന നേതാക്കളും ജനപ്രതിനിധികളുമാണ്. ഗൗരവകരമായ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുന്നതിനു പകരം ബലപ്രയോഗത്തിലൂടെ കപ്പല്‍ പൊളിക്കാനാണ് പൊലിസിന്റെ പിന്‍തുണയോടെ സില്‍ക്ക് ശ്രമിക്കുന്നത്. ഇതു തീരദേശത്തെ കൂടുതല്‍ പ്രക്ഷുബ്ധമാക്കിയിരിക്കുകയാണ്. സമരക്കാരും പൊലിസും നേരിട്ടു ഏറ്റുമുട്ടേണ്ടി വരുന്ന സാഹചര്യമാണ് അഴീക്കലിലിലുള്ളത്.

കഴിഞ്ഞ ദിവസം പൊലിസുമായുള്ള സംഘര്‍ഷം തലനാരിഴക്കാണ് ഒഴിവായത്. അഴിമുഖത്ത് കപ്പല്‍ പൊളിക്കുന്നതിന് സംരക്ഷണമേര്‍പ്പെടുത്താനെത്തിയ പൊലിസിനെ കരയിലെത്തിയ മത്സ്യത്തൊഴിലാളികള്‍ കൂട്ടമായെത്തി ചോദ്യം ചെയ്യുകയായിരുന്നു. കലക്ടര്‍ ടി വി സുഭാഷിന്റെ ഓര്‍ഡര്‍ പ്രകാരം കപ്പല്‍ പൊളിക്കുന്ന തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാനെത്തിയതാണെന്നായിരുന്നു പൊലിസിന്റെ വിശദീകരണം. ഇതേ തുടര്‍ന്ന്തീരദേശ വാസികളുമായി വാക്കേറ്റമുണ്ടായി. തീരദേശത്ത് ആരുമില്ലാത്ത സമയം നോക്കി കപ്പലിലെ രാസലായനികള്‍ ഒഴുക്കിവിടാന്‍ പൊലിസ് സഹായിക്കുന്നുവെന്നാണ് തീരദേശവാസികളുടെ ആരോപണം.

ചൊവ്വാഴ്ച സ്വകാര്യ ഏജന്‍സിയുടെ തൊഴിലാളികള്‍ ടഗ്ഗും ബോട്ടുകളുമായി കുടുങ്ങിയ കപ്പലുകള്‍ വലിച്ചു കെട്ടി വലിക്കാന്‍ നോക്കിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലിസ് സഹായത്തോടെ കപ്പല്‍ പുലിമുട്ടില്‍ കടലില്‍ പൊളിക്കാന്‍ ശ്രമം നടത്തിയത്.

English summary
Azhikkal strike follow up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more