അഴിക്കോട് അട്ടിമറി വിജയം; ഷാജിയിൽ നിന്ന് മണ്ഡലം പിടിച്ചെടുത്ത് കെവി സുമേഷ്
അഴിക്കോട്; വാശിയേറിയ പോരാട്ടത്തിനൊടുവിൽ അഴിക്കോട് മണ്ഡലത്തിൽ അട്ടിമറി വിജയം നേടി എൽഡിഎഫ്. ഏകദേശം അയ്യായിരത്തോളം വോട്ടുകൾക്കാണ് സിറ്റിംഗ് എംഎൽഎയായ മുസ്ലീം ലീഗിന്റെ കെഎം ഷാജിയെ പരാജയപ്പെടുത്തി കെവി സുമേഷ് മണ്ഡലം പിടിച്ചെടുത്തത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ലീഡ് നേടാൻ ഷാജിക്ക് സാധിച്ചിരുന്നുവെങ്കിലും അവസാന റൗണ്ടിൽ അട്ടിമറി വിജയം സുമേഷ് സ്വന്തമാക്കുകയായിരുന്നു.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

ഇടത് മുന്നണിയുടെ കോട്ടയായിരുന്ന അഴിക്കോട് മണ്ഡലത്തിൽ 2011 ലെ തിരഞ്ഞെടുപ്പിലാണ് യുഡിഎഫ് പിടിച്ചെടുക്കുന്നത്. അന്ന് സിപിഎമ്മിലെ പ്രകാശൻ മാസ്റ്ററെ 493 വോട്ടുകൾക്കായിരുന്നു ഷാജി പരാജയപ്പെടുത്തിയത്. 2016 ലും കെഎം ഷാജി വിജയം തുടര്‍ന്നു.മാധ്യമ പ്രവൿത്കൻ എംവി നികേഷ് കുമാറിനെ 2287 ലോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഷാജി പരാജയപ്പെടുത്തിയത്.
അനധികൃത സ്വത്ത് സമ്പാദന കേസ്, പ്ലസ് ടു കോഴ കേസ് തുടങ്ങിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മണ്ഡലം സുരക്ഷിതമല്ലെന്ന വിലയിരുത്തലിൽ മറ്റൊരു മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള താത്പര്യം ഷാജി പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതിനെതിരെ പാർട്ടിയിൽ എതിർപ്പുകൾ ശക്തമായിരുന്നു. അഴിക്കോട് ഷാജി മത്സരിക്കുന്നതിനെതിരേയും പാർട്ടിയിൽ എതിർപ്പുകൾ ഉണ്ടായിരുന്നു.
ഗ്ലാമർ ലുക്കിൽ നടി നുസ്രത്ത് ബറൂച്ചയുടെ ചിത്രങ്ങൾ കാണാം
അതേസമയം ഇത്തവണ എന്ത് വിധേനയും മണ്ഡലം തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയയാ കെവി സുമേഷിനെ സിപിഎം മത്സരിപ്പിച്ചത്. മുൻ ജില്ലാ സെക്രട്ടറി പി ജയരാജൻ നേരിട്ടായിരുന്നു സുമേഷിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.












Click it and Unblock the Notifications