അഴീക്കോട് ഷാജിയെ വീഴ്ത്താന്‍ ഇത്തവണയും സാധിക്കില്ല: വിജയം യുഡിഎഫിനെന്ന് ഏഷ്യാനെറ്റ് സര്‍വെ
കണ്ണൂര്‍: പശ്ചിമ ബംഗാളില്‍ അവസാന ഘട്ട വോട്ടെടുപ്പും പൂര്‍ത്തിയായതോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്ന് തുടങ്ങിയിരിക്കുകയാണ്. വിവിധ മലയാളം വാര്‍ത്താ ചാനലുകള്‍ മണ്ഡലം അടിസ്ഥാനത്തിലുള്ള പ്രവചനമാണ് നടത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ട സര്‍വേ പ്രകാരം അഴീക്കോട് മണ്ഡലത്തില്‍ കെഎം ഷാജി തന്നെ വിജയിക്കുമെന്നാണ് പ്രവചിക്കുന്നത്. കെവി സുമേഷിലൂടെ എല്‍ഡിഎഫ് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഷാജിയെ വീഴ്ത്താന്‍ അത് മതിയാവില്ലെന്നാണ് സര്‍വെ പ്രകാരം മനസ്സിലാക്കാന്‍ കഴിയുന്നത്. ഇതോടെ അഴീക്കോട് ഇത്തവണയെങ്കിലും തിരികെ പിടിക്കാന്‍ കഴിയുമോയെന്ന ഇടത് പ്രവര്‍ത്തകരുടെ ആകാംക്ഷ വര്‍ധിച്ചിരിക്കുകയാണ്.

അഴീക്കോട്
കഴിഞ്ഞതവണ 2287 വോട്ടിനായിരുന്നു മാധ്യമപ്രവര്‍ത്തകരനായ എംവി നികേഷ് കുമാറിനെ കെഎം ഷാജി തോല്‍പ്പിച്ചത്. 1977 ൽ മണ്ഡലം രൂപീകരിച്ചത് മുതൽ സിപിഎമ്മിന്റെ കോട്ടയായിരുന്നു അഴീക്കോട്.1987 ൽ പാർട്ടിയിൽ നിന്ന് പുറത്തായ എംവി രാഘവനിലൂടെയാണ് ഇവിടെ സിപിഎം കോട്ട പൊളിക്കാൻ യുഡിഎഫിന് കഴിഞ്ഞത്.

മണ്ഡല ചിത്രം
1384 വോട്ടിനായിരുന്നു സിഎംപി രാഘവന്റെ വിജയം. 91 ല്‍ ഇപി ജയരാജനിലൂടെ മണ്ഡലം തിരിച്ചു പിടിച്ച സിപിഎമ്മിന് 2011 ലെ ഷാജിയുടെ വിജയത്തോടെയാണ് മണ്ഡലം നഷ്ടമാവുന്നത്. കെഎം ഷാജിയെ ഇത്തവണ വീഴ്ത്തേണ്ടത് ഇടതുപക്ഷം അഭിമാന പ്രശ്നമായിട്ടാണ് എടുത്തത്. അതുകൊണ്ട് തന്നെയാണ് മികച്ച ജനകീയ പ്രതിച്ഛായയുള്ള കെവി സുമേഷിനെ തന്നെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയത്.

ഇരിക്കൂറില്‍
അതേസമയം, ഇരിക്കൂറില്‍ ഇത്തവണയും കോണ്‍ഗ്രസ് തന്നെ വിജയിക്കുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ യുഡിഎഫില്‍ പ്രശ്നങ്ങള്‍ ഉണ്ടായെങ്കിലും തിരഞ്ഞെടുപ്പ് വിജയത്തെ അത് ബാധിക്കില്ല. കഴിഞ്ഞ തവണത്തെ 9000 ഭൂരിപക്ഷം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും വിജയിക്കാന്‍ സാധിക്കും.

കല്യാശേരി, പയ്യന്നൂര്‍, തളിപ്പറമ്പ്,
കല്യാശേരി, പയ്യന്നൂര്‍, തളിപ്പറമ്പ്, ധര്‍മ്മടം തുടങ്ങിയ കണ്ണൂരിലെ ഇടത് കോട്ടകളിലൊന്നും ഇത്തവണയും മാറ്റം ഉണ്ടാവില്ല. കണ്ണൂരില്‍ യുഡിഎഫ് തിരികെ വരുമെന്നാണ് പറയുന്നതെങ്കിലും ഇത്തവണയും നേരിയ മുന്‍തൂക്കം കടന്നപ്പള്ളി രാമചന്ദ്രന് തന്നെയാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വെ അഭിപ്രായപ്പെടുന്നത്.

കാസര്‍കോട് ജില്ല
അതേസമയം, സര്‍വെ കാസര്‍കോട് ജില്ലയിലേക്ക് കടന്നപ്പോള്‍ ശക്തമായ ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്ത് നേരിയ മുന്‍തൂക്കം യുഡിഎഫിന് തന്നെയാണെന്നാണ് പ്രവചനം. കാസര്‍കോടും യുഡിഎഫ് നിലനിര്‍ത്തും. ഉദുമയില്‍ നേരിയ മുന്‍തൂക്കവും തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളില്‍ ശക്തമായ മുന്‍തൂക്കവും ഇടതിനുണ്ട്.
മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications