ബാഗേജ് ലഭിച്ചില്ല: എയര്‍ ഇന്ത്യ കണ്ണൂര്‍ വിമാനത്താവളത്തിലും പണി തുടങ്ങി, കാണാതായത് 14 യാത്രക്കാരുടെ
കണ്ണൂര്‍: ദോഹയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ ബാഗേജ് ലഭിച്ചില്ല. പുലര്‍ച്ചെ 5.40 ന് വിമാനത്താവളത്തിന്‍ ഇറങ്ങിയ 14 യാത്രക്കാര്‍ക്കാണ് ബാഗേജ് ലഭിക്കാതിരുന്നത്. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ബാഗേജ് ലഭിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചു. ഇതില്‍ ഒരു യാത്രക്കാരിയുടെ ലഗേജ് കീറിയ നിലയിലുമായിരുന്നു.
ബാഗേജ് ഒരു കിലോ കൂടുതലായതിനാലാണ് ദോഹയില്‍ നിന്നും കീറി സാധനങ്ങള്‍ മാറ്റിയതെന്നും പരാതി ഉയര്‍ന്നു.എന്നാല്‍ ഇതും കണ്ണൂരില്‍ എത്തിയില്ല.ഭാരകൂടുതല്‍ കൊണ്ടാണ് ലഗേജുകള്‍ എത്താത്തതെന്നും സാധനങ്ങള്‍ അടുത്ത ദിവസം വീടുകളില്‍ എത്തിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉറപ്പു നല്കിയതായി യാത്രക്കാര്‍ പറയുന്നു.

സ്വന്തം നാട്ടിലെ വിമാനത്താവളത്തില്‍ നിന്നും ഇത്തരമോരു പണി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് യാത്രക്കാര്‍ പറയുന്നു.കാര്‍ഡ് ബോര്ഡ് ബോക്‌സുകള്‍ കൊണ്ടു പോകരുതെന്നും ഇവ പൊളിഞ്ഞ് സാധനങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും എയര്‍ ഇന്ത്യ പറഞ്ഞു.












Click it and Unblock the Notifications