മുക്കുപണ്ട തട്ടിപ്പ്; ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെ തട്ടിയത് ലക്ഷങ്ങള്‍
കണ്ണൂര്‍: കണ്ണൂരിലും തളിപ്പറമ്പ് മോഡല്‍ മുക്കുപണ്ട പണയ തട്ടിപ്പ് .അന്തര്‍ സംസ്ഥാന സംഘം ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെ ലക്ഷങ്ങള്‍ തട്ടിയെന്ന് പൊലിസ് .തളിപ്പറമ്പിലെ പൊതുമേഖലാ ബാങ്കില്‍ നടന്ന മുക്കുപണ്ട പണയ തട്ടിപ്പിന് പിന്നാലെയാണ് കണ്ണൂരിലെ രണ്ട് സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പ് പുറത്തുവന്നത്.

കണ്ണൂര്‍ ജില്ലയിലെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ചു മുക്കുപണ്ട പണയ തട്ടിപ്പു നടത്തുന്ന അന്തര്‍ സംസ്ഥാന റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി അന്വേഷണ സംഘം അറിയിച്ചു. ജില്ലയിലെ പ്രമുഖരണ്ടുസഹകരണ ബാങ്കുകളില്‍ മുക്കുപണ്ട പണയ തട്ടിപ്പ് നടത്തിയ രണ്ടു പേരെ കൂടി അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരായി റിമാന്‍ഡു ചെയ്തിട്ടുണ്ട്.കണ്ണൂര്‍ ജില്ലയിലെ മേലെചൊവ്വ, എളയാവൂര്‍ എന്നിവടങ്ങളിലെ സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന റാക്കറ്റിലെ രണ്ട് പേരാണ് റിമാന്‍ഡിലായത്.കണ്ണൂര്‍ മുണ്ടയാടെ ഹരിഹരന്‍ അത്താഴ കുന്നിലെ സിദ്ധിക്ക് എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍മുക്ക് പണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന,വന്‍ റാക്കറ്റ് തന്നെ പ്രര്‍ത്തിക്കുന്നുണ്ടെന്നും സംഭവത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം വിപുലീകരിക്കുമെന്നും ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ശ്രീജിത്ത് കൊടേരി പറഞ്ഞു.
കണ്ണരില്‍ മുക്ക് പണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിട്ടുണ്ട് കണ്ണൂരില്‍ 10 ഓളം ബാങ്കുകളില്‍ ഇത്തരം തട്ടിപ്പ് നടന്നതായാണ് വിവരം. ഇതില്‍ രണ്ട് ബാങ്കുകളിലായി നടന്ന തട്ടിപ്പിലാണ് മുണ്ടയാടെ ഹരിഹരന്‍ അത്താഴ കുന്നിലെ സിദ്ധിഖ് എന്നിവര്‍ അറസ്റ്റിലായത്.കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
ഇതോടെ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷന്നം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് ജില്ലക്ക് പുറത്തേക്കും വ്യാപിപ്പിക്കുമെന്നും ബാങ്ക് ജീവനക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ശ്രീജിത്ത് കൊടേരി പറഞ്ഞുബാങ്ക് സെക്രട്ടറിമാരുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.നേരത്തെ ഇതിനു സമാനമായി തളിപ്പറമ്പിലെ പൊതുമേഖലാ ബാങ്കില്‍ നടന്ന മുക്കുപണ്ട പണയ തട്ടിപ്പ് പുറത്തായതിനെ തുടര്‍ന്ന് ബാങ്ക് അപ്രൈസര്‍ രമേശന്‍ ജീവനൊടുക്കിയിരുന്നു. വ്യാജ സ്വര്‍ണ പണ്ടം പണയം വെച്ച കേസില്‍ നാലുപേര്‍ അറസ്റ്റിലായിരുന്നു.












Click it and Unblock the Notifications