കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് വ്യാപനം: കണ്ണൂർ ജില്ലയിലെ ബീച്ചുകളിൽ 15 വരെ സന്ദർശകർക്ക് വിലക്ക്, നടപടിയെന്ന് മുന്നറിയിപ്പ്

Google Oneindia Malayalam News

കണ്ണൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കണ്ണൂരിലെ ബീച്ചുകളിൽ സന്ദർശകർക്ക് വിലക്ക്. നവംബർ 15 വരെയാണ് നിയന്ത്രണങ്ങൾ നിലവിലുണ്ടാകുക. കളക്ടറുടേതാണ് നടപടി. ദുരന്തനിവാരണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് സന്ദർശകർക്കുള്ള വിലക്ക്. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിരോധനാജ്ഞ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നിലവിലുണ്ട്. കളക്ടർ ഇത് സംബന്ധിച്ച് ഉത്തരവും പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

കാര്‍ഷിക മേഖലയെ കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക്‌ തീറെഴുതി; മുല്ലപ്പള്ളി രാമചന്ദ്രന്‍കാര്‍ഷിക മേഖലയെ കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക്‌ തീറെഴുതി; മുല്ലപ്പള്ളി രാമചന്ദ്രന്‍

Recommended Video

cmsvideo
എറണാകുളം; മൂവാറ്റുപുഴ ഹണിട്രാപ്പ് കേസിൽ 2 പേർ കൂടി പിടിയിൽ

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജനങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആളുകൾ കൂടുന്നത് തടയുന്നതിന് വേണ്ടിയാണ് നടപടി. എന്നാൽ വിലക്ക് ലംഘിക്കുന്നവർക്കെതിരെ പകർച്ചാവ്യാധി നിയമം, ദുരന്തനിവാരണ നിയമം എന്നിവ പ്രകാരമാണ് നടപടികൾ സ്വീകരിക്കുകയെന്നാണ് ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്.

kannur-map-1

കണ്ണൂർ ജില്ലയിൽ ഇതുവരെ 25000ലധികം കേസുകളാണ് ഇതിനകം റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. 19795 പേരാണ് ഇതിനകം ജില്ലയിൽ രോഗമുക്തി നേടിയത്. 105 പേർ കൊവിഡ് ബാധമൂലം മരണത്തിന് കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. 4738 പേർ ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്.

English summary
Ban on visitors in Beaches of Kannur district during Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X