ഭണ്ഡാര എഴുന്നള്ളത്ത് നടന്നു, കൊട്ടിയൂര്‍ ഉത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം
കൊട്ടിയൂര്‍: മഴമേഘങ്ങള്‍ സാക്ഷിയാക്കി കൊട്ടിയൂര്‍ വൈശാഖമഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കമായി. കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ അക്കരെ കൊട്ടിയൂരിലേക്ക് കുടയെഴുന്നള്ളത്തും ഭണ്ഡാരം എഴുന്നള്ളത്തും നടന്നു. മണത്തണ കരിമ്പന ഗോപുരത്തില്‍നിന്നാണ് രാത്രി ഭണ്ഡാരവുമേന്തി കുടിപതികള്‍ യാത്ര തുടങ്ങിയത്. അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ പൂജകള്‍ക്കും മറ്റും ഉപയോഗിക്കുന്ന സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത പാത്രങ്ങളും മറ്റുമാണ് ഭണ്ഡാരങ്ങള്‍.
ഭഗവതി കരിമ്പന ഗോപുര വാതിക്കല് എത്തി ശംഖധ്വനി മുഴക്കി താക്കോല്‍ കൊടുത്ത് അനുവാദം നല്കിയതിനുശേഷം വാളശ കാരണവരും അടിയന്തിര യോഗവും മണാളനും ചേര്‍ന്ന് ഗോപുരവും നിലവറയും തുറന്ന് ഭണ്ഡാരങ്ങളും ചെപ്പ് ക്ടാരങ്ങളും പുറത്തെടുത്ത് അടിയന്തിര യോഗ സാന്നിധ്യത്തില്‍ കണക്കപ്പിള്ളയെ ഏല്‍പ്പിച്ചു. കണക്കപ്പിള്ള ഭണ്ഡാരങ്ങള്‍ കുടിപതികളെ ഏല്‍പ്പിച്ചു. വാളശന്മാരും പുറകെ അടിയന്തിര യോഗക്കാരും ഭണ്ഡാരത്തെ അനുഗമിച്ചു. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ഭണ്ഡാരമെഴുന്നള്ളത്ത് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ എത്തിയത് .

പതിനൊന്ന് മാസത്തെ ഇടവേളയ്ക്കുശേഷം ഇക്കരെ കൊട്ടിയൂരില്‍ വാണരുളുന്ന ഉമാമഹേശ്വരന്മാരും ഭണ്ഡാരങ്ങള്‍ക്കൊപ്പം അക്കരെ സന്നിധാനത്തേക്ക് എഴുന്നള്ളി. ഭക്തഗണങ്ങളെന്ന സങ്കല്‍പ്പത്തില്‍ വാദ്യവൃന്ദങ്ങളോടൊപ്പം എഴുന്നള്ളിയ ദേവീദേവന്മാര് ബാവലിയില്‍ നീരാടി അക്കരെയിലേക്ക് കടക്കുമ്പോള്‍ പാണിവാദ്യവുമായി ഓച്ചര്‍മാര്‍ അകമ്പടി സേവിച്ചു. മുന്നില്‍ സമുദായി പിന്നില്‍ വിവിധ അകമ്പടിക്കാര്‍ പിറകില്‍ ദേവീദേവന്‍ എന്നിങ്ങനെ കിഴക്കെ നടവഴി മുഖമണ്ഡപത്തില്‍ എത്തി മണിത്തറയില്‍ ഉപവിഷ്ടരായി.
മുതിരേതി വാളും മണത്തണ ചാപ്പാരം ദേവീമാരുടെ വാളുകളും അക്കരെ ഭണ്ഡാര അറയില്‍ ആണ് എത്തിച്ചത്. ഇതോടെ സമുദായി കുത്ത് വിളക്കില്‍ നിന്ന് കയ്യാലകളിലേക്ക് ദീപം പകര്‍ന്നു. ആദ്യ ചടങ്ങായ സഹസ്രകുംഭാഭിഷേകം, നവകം, തിരുവത്താഴപൂജ, ശ്രീഭൂതബലി ചടങ്ങുകള്‍ നടന്നു. തുടര്‍ന്ന് 36 കുടം അഭിഷേകവും നടന്നു.
അക്കരെ ക്ഷേത്രത്തിലെ അമ്മാറക്കല്‍ തറയിലും മുത്തപ്പന് ദേവസ്ഥാനത്തും സ്ഥാപിക്കാനുള്ള വലിയ ഓലക്കുടകള്‍ സ്ഥാനികനായ പെരും കണിയാന് കരിയില്‍ ബാബു വിന്റെ നേതൃത്വത്തില്‍ കാല്‍നടയായി ബുധനാഴ്ച ഇക്കരെ കൊട്ടിയൂരില്‍ എത്തിച്ചിരുന്നു. ഇതും ഭണ്ഡാരം എഴുന്നള്ളിപ്പിനൊപ്പം അക്കരെ സന്നിധിയില്‍ എത്തിച്ചു. ഊരാളന്മാര്‍ക്കും അടിയന്തിരക്കാര്‍ക്കും ഉപയോഗിക്കുന്നതിനുള്ള തലക്കുടയും കാല്‍ക്കുകളും ഇവയോടൊപ്പം എത്തിച്ചു.
ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ സന്നിധിയില്‍ എത്തിയതോടെ സ്ത്രീകള്‍ക്കും അക്കരെ സന്നിധിയില്‍ പ്രവേശനം അനുവദിച്ചു. ഉത്സവ നാളിലെ അടുത്ത പ്രധാന ചടങ്ങായ തിരുവോണം ആരാധനയും ഇളനീര് വെപ്പും 29 ന് ബുധനാഴ്ച നടക്കും. ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ളത്. വിശാല പാര്‍ക്കിങ് സ്ഥലം, ഹരിത പെരുമാറ്റ ചട്ടങ്ങള്‍ അനുസരിച്ചുള്ള കുടിവെള്ള വിതരണം, എന്നിവയും സജ്ജീകരിച്ചതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications