കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാങ്ക് ലോക്കല്‍ കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു... അസിസ്റ്റന്റ് മാനേജര്‍ക്ക് കഠിനതടവ്!!

  • By Desk
Google Oneindia Malayalam News

കൂത്തുപറമ്പ്: കോളിളക്കം സൃഷ്ടിച്ച ചെറുവാഞ്ചേരി ബാങ്ക് കവര്‍ച്ചാ കേസില്‍ പ്രതിയായ ബാങ്കിന്റെ മുന്‍ അസി,മാനേജറെ കോടതി എട്ടു വര്‍ഷം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബാങ്കില്‍ നിന്നും രണ്ടര ലക്ഷത്തോളം രൂപയും മൂന്ന് കിലോയോളം സ്വര്‍ണാഭരണങ്ങളും കവര്‍ച്ച ചെയ്ത കേസില്‍ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ചെറുവാഞ്ചേരി ശാഖയിലെ മുന്‍ അസിസ്റ്റന്റ് മാനേജര്‍ കോടിയേരി കാരാല്‍ തെരുവിലെ പ്രേമചന്ദ്രനെയാണ് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ത്രേട്ട് എം.സുഹൈബ് ശിക്ഷിച്ചത്.

<strong><br> സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവതിയും മധ്യവയസ്‌ക്കനും മരിച്ചു; ശരീരം ചിന്നിച്ചിതറിയ നിലയില്‍, മരിച്ചവര്‍ തമ്മില്‍ അടുപ്പമുള്ളതായി നാട്ടുകാര്‍</strong>
സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവതിയും മധ്യവയസ്‌ക്കനും മരിച്ചു; ശരീരം ചിന്നിച്ചിതറിയ നിലയില്‍, മരിച്ചവര്‍ തമ്മില്‍ അടുപ്പമുള്ളതായി നാട്ടുകാര്‍

1998 ജൂണ്‍ പതിമൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.ബാങ്കില്‍ മറ്റാരും ഇല്ലാത്ത സമയത്ത് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ബാങ്കിലെ അലമാര തുറന്ന് അതിലുണ്ടായിരുന്ന 2,45,000 രൂപയും മൂന്ന് കിലോ സ്വര്‍ണവും ഉള്‍പ്പെടെ ഒന്നര കോടിയോളം വിലവരുന്ന മുതലുകള്‍ കവര്‍ച്ച ചെയ്തുവെന്നായിരുന്നു കേസ്. ബേങ്കില്‍ ഇടപാടുകാര്‍ പണയം വെച്ചതായിരുന്നു സ്വര്‍ണാഭരണങ്ങള്‍.

Kannur

കൂത്തുപറമ്പ് സി.ഐ. ആയിരുന്ന മധുസൂദനന്റെ നേതൃത്വത്തില്‍ നടന്ന ഊര്‍ജിത അന്വേഷണത്തില്‍ കവര്‍ച്ച നടത്തിയത് ബാങ്കിലെ അസിസ്റ്റന്റ് മാനേജര്‍ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു.ഒരാഴ്ചക്കകം ഇയാള്‍ അറസ്റ്റിലാവുകയും ചെയ്തു.ഇരുപത് വര്‍ഷത്തോളം നീണ്ട വിചാരണ നടപടികള്‍ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം കോടതി കേസില്‍ വിധി പറഞ്ഞത്.

52 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു.221 രേഖകളും 222 ഇനം മുതലുകളും കോടതി തെളിവായി സ്വീകരിച്ചു. സ്ഥലം മാറി വന്ന ഏഴു മജിസ്‌ത്രേട്ടുമാര്‍ കേസ് വിചാരണ നടപടികള്‍ നടത്തി.ഇന്ത്യന്‍ ശിക്ഷാ നിയമം 454, 380 വകുപ്പുകള്‍ പ്രകാരം മൂന്നു വര്‍ഷം വീതവും 461 വകുപ്പു പ്രകാരം 2 വര്‍ഷവും കൂടി ആകെ എട്ടു വര്‍ഷമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും വിധി ഉത്തരവില്‍ പറയുന്നു.

English summary
Bank manager arrested for theft case in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X