കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൈ അയച്ച് വായ്പ നൽകി കണ്ണൂരിലെ ബാങ്കുകൾ: വായ്പയായി നൽകിയത് 5898 കോടി!!

  • By Desk
Google Oneindia Malayalam News

ക​ണ്ണൂ​ർ: സാമ്പത്തിക മാന്ദ്യത്തിനിടയിലും വായ്പാ വിതരണത്തിൽ ചരിത്രം സൃഷ്ടിച്ച് കണ്ണൂരിലെ ബാങ്കുകൾ.കണ്ണൂർ ജില്ലയിലെജി​ല്ല​യി​ലെ ബാ​ങ്കു​ക​ൾ ന​ട​പ്പു സാ​മ്പത്തിക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ 5898 കോ​ടി രൂ​പ വാ​യ്പ വി​ത​ര​ണം ചെ​യ്ത​താ​യി ക​ണ്ണൂ​ർ ജി​ല്ലാ​ത​ല ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന സ​മി​തി വി​ല​യി​രു​ത്തി. ഇ​തി​ൽ 2725 കോ​ടി രൂ​പ കാ​ർ​ഷി​ക വാ​യ്പ ഉ​ൾ​പ്പെ​ടെ 4033 കോ​ടി രൂ​പ​യും മു​ൻ​ഗ​ണ​നാ വാ​യ്പാ വി​ഭാ​ഗ​ത്തി​ലാ​ണു വി​ത​ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. സി​ൻ​ഡി​ക്കേ​റ്റ് ബാ​ങ്ക് ക​ണ്ണൂ​ർ റീ​ജ​ണ​ൽ ഓ​ഫീ​സ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന അ​വ​ലോ​ക യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്‌​ട​ർ ടി.​വി. സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പൗരത്വ ഭേദഗതി ബിൽ; രാജ്യത്തിന് പുറത്തും പ്രതിഷേധം ശക്തം, ആസ്ട്രേലിയയിലും അമേരിക്കയിലും പ്രതിഷേധം...പൗരത്വ ഭേദഗതി ബിൽ; രാജ്യത്തിന് പുറത്തും പ്രതിഷേധം ശക്തം, ആസ്ട്രേലിയയിലും അമേരിക്കയിലും പ്രതിഷേധം...

ജി​ല്ലാ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ ഫ്രോ​ണീ ജോ​ൺ പ്ര​സം​ഗി​ച്ചു. സി​ൻ​ഡി​ക്കേ​റ്റ് ബാ​ങ്ക് റീ​ജ​ണ​ൽ ഓ​ഫീ​സ​ർ ഇ​ന്ദു​ശ്രീ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റി​സ​ർ​വ് ബാ​ങ്ക് ജി​ല്ലാ ലീ​ഡ് ഓ​ഫീ​സ​ർ പി.​വി. മ​നോ​ഹ​ര​ൻ ജി​ല്ല​യി​ലെ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി. ന​ബാ​ർ​ഡ് ജി​ല്ലാ ഡെ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ർ കെ.​വി. മ​നോ​ജ്കു​മാ​ർ മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട വാ​യ്പാ​വി​ത​ര​ണം വി​ല​യി​രു​ത്തി.

money-1561529

ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന കാർഷി​ക അ​വ​കാ​ശ​ങ്ങ​ൾ​ക്കും മൂ​ല്യ​ങ്ങ​ൾ​ക്കും പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് പ​റ​ഞ്ഞു. വാ​യ്പ​ക​ളി​ലൂ​ടെ​യും വി​വി​ധ സ​ർ​ക്കാ​ർ സ്കീ​മു​ക​ളി​ലൂ​ടെ​യും ന​മ്മു​ടെ നാ​ട്ടി​ൽ ആ​സ്തി വി​ക​സ​ന​ത്തി​നും ഊ​ന്ന​ൽ ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. ജി​ല്ല​യി​ലെ ബാ​ങ്കു​ക​ളി​ൽ നി​ല​വി​ലു​ള്ള ആ​കെ വാ​യ്പ 12 ശ​ത​മാ​നം വാ​ർ​ഷി​ക വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി 29536 കോ​ടി​രൂ​പ​യി​ലെ​ത്തി. ബാ​ങ്കു​ക​ളി​ലെ ആ​കെ നി​ക്ഷേ​പം 22 ശ​ത​മാ​നം വാ​ർ​ഷി​ക വ​ള​ർ​ച്ച​യി​ൽ 45144 കോ​ടി രൂ​പ​യി​ലെ​ത്തി.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​വി​ധ ബാ​ങ്കു​ക​ളി​ലെ പ്ര​വാ​സി നി​ക്ഷേ​പം 13429 കോ​ടി രൂ​പ​യാ​ണ്. ജി​ല്ല​യു​ടെ വാ​യ്പാ നി​ക്ഷേ​പ അ​നു​പാ​തം നി​ല​വി​ൽ 65 ശ​ത​മാ​ന​മാ​ണ്. മു​ദ്രാ യോ​ജ​ന​യി​ൽ 58339 പേ​ർ​ക്കാ​യി 501 കോ​ടി നി​ല​വി​ൽ വാ​യ്പ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ ഫ്രോ​ണീ ജോ​ൺ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള ന​ബാ​ർ​ഡ് പൊ​ട്ട​ൻ​ഷ്യ​ൽ ലി​ങ്ക് ക്രെ​ഡി​റ്റ് പ്ലാ​ൻ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

13734 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലേ​ക്കാ​യി ന​ബാ​ർ​ഡ് ജി​ല്ല​യി​ൽ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ജി​ല്ല​യി​ലെ എ​ല്ലാ പ്ര​മു​ഖ ബാ​ങ്കു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്രം, റു​ഡ്‌​സെ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്‌​ട​ർ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. ലീ​ഡ് ബാ​ങ്ക് ഓ​ഫീ​സ​ർ ശ്രീ​നി​വാ​സ​ൻ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു.

English summary
Banks in Kannur gave 5898 core as loan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X