കണ്ണൂരിലെ ബാറിലെ കൊലപാതകം; പ്രതികളെ കോടതി കുറ്റവിമുക്തരാക്കി
തലശേരി: കണ്ണൂര്‍ മേലെചൊവ്വയില്‍ ബാറില്‍ മദ്യപിക്കാനെത്തിയവര്‍ തമ്മില്‍ നടന്ന കൈയ്യാങ്കളിയില്‍ അന്‍പതുവയസുകാരന്‍ മരിച്ച സംഭവത്തില്‍ പോലീസ് ചാര്‍ജ്ചെയ്ത കൊലപാതക കേസിലെ പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ടു മൂന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് റൂബി കെ.ജോസ് വെറുതെവിട്ടു.
തോട്ടട ശ്രീപ്രായസ് ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരനായിരുന്ന തോട്ടട ഭഗവതി മുക്കിലെ ഷൈജു(41) സുഹൃത്ത് തോട്ടട മണിയാട്ട്പാറയിലെ റിഷാസ് മന്‍സിലില്‍ കെ.പി ഇര്‍ഷാദ്(39) എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.

2012- ഒക്ടോബര്‍ 26-ന് പെരുന്നാള്‍ ആഘോഷം കഴിഞ്ഞ് ഇര്‍ഷാദും സുഹൃത്തുക്കളും വൈകുന്നേരം ആറുമണിയോടെ മേലെചൊവ്വയ്ക്കടുത്തുളള സ്‌കൈപേള്‍ ബാറില്‍ മദ്യപിക്കവെ ബാറിലെത്തിയ എടക്കാട് കൊശവന്‍ മൂലയിലെ രാഗമംഗലത്ത്വീട്ടില്‍ സുരേശനുമായി (48) വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് പ്രതികള്‍ സുരേശനെ ബലമായി പിടിച്ചുതളളിയതിനാല്‍ തലയിടിച്ചുവീണ സുരേശന്‍ മരണമടയുകയും ചെയ്തുവെന്നാണ് പ്രൊസിക്യൂഷന്‍കേസ്. കടലായി സ്വദേശി പി.രവീന്ദ്രന്റെ പരാതിപ്രകാരമാണ് പോലീസ് പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പി.രതി, ബാറിലെജീവനക്കാരായ ചാലയിലെ കൃഷ്ണപ്രസാദ്, കെ.ജിതിന്‍, പ്രദീപ്കാരായി, കെ.പി നിജില്‍, കാപ്പില്‍ക്കുന്നത്ത്ശശിധരന്‍, പി.പി സുധീഷ്‌കുമാര്‍, താഴെചൊവ്വയിലെ എം.കെ സന്തോഷ്, അന്നത്തെ കണ്ണൂര്‍ നഗരസഭാ സെക്രട്ടറിരാജു, വില്ലേജ് ഓഫീസര്‍ പി. എ ജസ്റ്റിന്‍, ഫോറന്‍സിക് സര്‍ജന്‍ ഡോ. എസ്.ഗോപാലകൃഷ്ണപിളള, പോലീസ് ഓഫീസര്‍മാരായ ടി.കെരത്നകുമാര്‍, സിബി എന്‍.ഒ എന്നിവരാണ്പ്രൊസിക്യൂഷന്‍ സാക്ഷികള്‍. പ്രതിഭാഗത്ത് അഡ്വ.ബി.പി ശശീന്ദ്രന്‍, എം.കിഷോര്‍കുമാര്‍, രാജീവന്‍ എന്നിവരാണ് ഹാജരായത്. ഏറെ വിവാദമായ കേസിലെ പ്രതികളെയാണ് കോടതി മതിയായ തെളിവില്ലാത്തതിനാല്‍ ശിക്ഷിക്കാതെ വെറുതെ വിട്ടത്.












Click it and Unblock the Notifications