സംസ്ഥാന സ്കൂൾ കായികോത്സവത്തിന് കണ്ണൂരിൽ കൊടിയേറി: ആദ്യ സ്വർണം മാർ ബേസിലിന്!!
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്ക് കണ്ണൂര്‍ മാങ്ങാട്ടുപറമ്പില്‍ ആവേശത്തുടക്കം. ആദ്യ ഇനമായ ആണ്‍കുട്ടികളുടെ അണ്ടര്‍ 19 വിഭാഗം 3000 മീറ്റര്‍ ഓട്ടമത്സരത്തില്‍ സ്വര്‍ണം കരസ്ഥമാക്കി എറണാകുളം വേഗക്കാരുടെ പട്ടിക തുറന്നു. കോതമംഗലം മാര്‍ബേസില്‍ സ്കൂളിലെ എ വി അമിതാണ് എറണാകുളത്തിനായി ആദ്യ സ്വര്‍ണം നേടിക്കൊടുത്തത്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി സ്കൂളിലെ സി ചാന്ദിനി സ്വര്‍ണവും ഈ ഇനത്തില്‍ തിരുവനന്തപുരം സായിയിലെ മിന്നു പി റോയ് വെള്ളിയും പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ അനന്യ വെങ്കലവും നേടി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും കോഴിക്കോടിനാണ്. കട്ടിപ്പാറ എച്ച്എഫ്എസ്എസ്എസിലെ സനിക സ്വര്‍ണവും അതേ സ്കൂളിലെ അനശ്വര ഗണേഷ് വെള്ളിയും നേടി. 3000 മീറ്റര്‍ ജൂനിയര്‍ ബോയ്സ് ബോയ്സ് ഓട്ടമത്സരത്തില്‍ പാലക്കാടിന്റെ ജെ റിജോയ് സ്വര്‍ണം നേടി. ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ കോഴിക്കോടിന്റെ കെ പി സരിക സ്വര്‍ണം നേടി. ജൂനിയര്‍ ബോയ്സ് ലോംഗ് ജംപ് പി കെ അഭിനവ് സ്വര്‍ണം നേടി. എട്ട് ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ 18 പോയിന്റുമായി പാലക്കാട് മുന്നേറ്റം തുടങ്ങിക്കഴിഞ്ഞു.

10 പോയന്റോടെ എറണാകുളവും കോഴിക്കോടും ഒപ്പത്തിനൊപ്പം രണ്ടാം സ്ഥാനത്തുണ്ട്. ആതിഥേയരായ കണ്ണൂര്‍ നാല് പോയിന്റ് നേടിയിട്ടുണ്ട്. സ്കൂള്‍ വിഭാഗത്തില്‍ മാര്‍ബേസില്‍ എച്ച്എസ്എസ് കോതമംഗലം 10 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. എട്ട് പോയിന്റോടെ കെഎച്ച്എസ് കുമരം പുത്തൂരും ഹോളി ഫാമിലി എച്ച്എസ്എസ് കട്ടിപ്പാറയും രണ്ടാം സ്ഥാനത്തുണ്ട്. വൈകിട്ട് മൂന്ന് മണിക്ക് കായികമന്ത്രി ഇ പി ജയരാജന് മേള ഉദ്ഘാടനം ചെയ്തു. 18 ഇനങ്ങളാണ് ആദ്യ ദിനം ട്രാക്കിലും ഫീല്‍ഡിലുമായി നടനത്. 98 ഇനങ്ങളിലായി 2000-ത്തിലധികം അത്ലറ്റുകളാണ് നാലു ദിവസങ്ങളിലായി നടക്കുന്ന കായികമേളയില്‍ മത്സരിക്കുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications