കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാന സ്കൂൾ കായികോത്സവത്തിന് കണ്ണൂരിൽ കൊടിയേറി: ആദ്യ സ്വർണം മാർ ബേസിലിന്!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് കണ്ണൂര്‍ മാങ്ങാട്ടുപറമ്പില്‍ ആവേശത്തുടക്കം. ആദ്യ ഇനമായ ആണ്‍കുട്ടികളുടെ അണ്ടര്‍ 19 വിഭാഗം 3000 മീറ്റര്‍ ഓട്ടമത്സരത്തില്‍ സ്വര്‍ണം കരസ്ഥമാക്കി എറണാകുളം വേഗക്കാരുടെ പട്ടിക തുറന്നു. കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ എ വി അമിതാണ് എറണാകുളത്തിനായി ആദ്യ സ്വര്‍ണം നേടിക്കൊടുത്തത്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ സി ചാന്ദിനി സ്വര്‍ണവും ഈ ഇനത്തില്‍ തിരുവനന്തപുരം സായിയിലെ മിന്നു പി റോയ് വെള്ളിയും പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ അനന്യ വെങ്കലവും നേടി.

ഫസല്‍ വധക്കേസില്‍ സിപിഎം നേതാക്കള്‍ക്ക് വീണ്ടും തിരിച്ചടി; കണ്ണൂരില്‍ പ്രവേശിക്കരുതെന്ന് കോടതിഫസല്‍ വധക്കേസില്‍ സിപിഎം നേതാക്കള്‍ക്ക് വീണ്ടും തിരിച്ചടി; കണ്ണൂരില്‍ പ്രവേശിക്കരുതെന്ന് കോടതി

ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും കോഴിക്കോടിനാണ്. കട്ടിപ്പാറ എച്ച്എഫ്എസ്എസ്എസിലെ സനിക സ്വര്‍ണവും അതേ സ്‌കൂളിലെ അനശ്വര ഗണേഷ് വെള്ളിയും നേടി. 3000 മീറ്റര്‍ ജൂനിയര്‍ ബോയ്‌സ് ബോയ്‌സ് ഓട്ടമത്സരത്തില്‍ പാലക്കാടിന്റെ ജെ റിജോയ് സ്വര്‍ണം നേടി. ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ കോഴിക്കോടിന്റെ കെ പി സരിക സ്വര്‍ണം നേടി. ജൂനിയര്‍ ബോയ്‌സ് ലോംഗ് ജംപ് പി കെ അഭിനവ് സ്വര്‍ണം നേടി. എട്ട് ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ 18 പോയിന്റുമായി പാലക്കാട് മുന്നേറ്റം തുടങ്ങിക്കഴിഞ്ഞു.

athletics-1573

10 പോയന്റോടെ എറണാകുളവും കോഴിക്കോടും ഒപ്പത്തിനൊപ്പം രണ്ടാം സ്ഥാനത്തുണ്ട്. ആതിഥേയരായ കണ്ണൂര്‍ നാല് പോയിന്റ് നേടിയിട്ടുണ്ട്. സ്‌കൂള്‍ വിഭാഗത്തില്‍ മാര്‍ബേസില്‍ എച്ച്എസ്എസ് കോതമംഗലം 10 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. എട്ട് പോയിന്റോടെ കെഎച്ച്എസ് കുമരം പുത്തൂരും ഹോളി ഫാമിലി എച്ച്എസ്എസ് കട്ടിപ്പാറയും രണ്ടാം സ്ഥാനത്തുണ്ട്. വൈകിട്ട് മൂന്ന് മണിക്ക് കായികമന്ത്രി ഇ പി ജയരാജന്‍ മേള ഉദ്ഘാടനം ചെയ്തു. 18 ഇനങ്ങളാണ് ആദ്യ ദിനം ട്രാക്കിലും ഫീല്‍ഡിലുമായി നടനത്. 98 ഇനങ്ങളിലായി 2000-ത്തിലധികം അത്‌ലറ്റുകളാണ് നാലു ദിവസങ്ങളിലായി നടക്കുന്ന കായികമേളയില്‍ മത്സരിക്കുന്നത്.

English summary
Basil won first gold medal in State school athletic meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X