Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബാറ്ററി റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ പൊട്ടിത്തെറിച്ചു: ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂം കത്തിനശിച്ചു

കണ്ണൂര്‍: പയ്യന്നൂര്‍ നഗരസഭയ്ക്കടുത്ത പിലാത്തറയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂം കത്തിനശിച്ചു ലക്ഷങ്ങളുടെ നഷ്ടം. പിലാത്തറയിലെ റൂട്ട്മാര്‍സ് ട്രേഡേഴ്‌സ് ഷോറൂമിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെ തീപിടിത്തമുണ്ടായത്.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി റീചാര്‍ജ് ചെയ്തുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ചു തീപിടിക്കുകയായിരുന്നു. ഈസമയം ജീവനക്കാര്‍ ഷോറൂമിനകത്തുണ്ടായിരുന്ന സ്‌കൂട്ടറുകള്‍ പുറത്തേക്ക് മാറ്റിയതിനാല്‍ വന്‍ദുരന്തമൊഴിവായി. ഷോറൂമിനകത്തുണ്ടായിരുന്ന നിരവധി ബാറ്ററികളും മറ്റു ഉപകരണങ്ങളും കത്തിനശിച്ചു. കൂടാതെ ഷോറൂമിന്റെ ചുമരുകള്‍ക്കും ഉപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു.

scooter new

തലനാരിഴയ്ക്കാണ് ജീവനക്കാര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. എന്നാല്‍ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഷോറൂമിന്റെ ചുമരുകള്‍ വിണ്ടുകീറി.

മേലെത്തടം മുരളീധരന്‍, മഹേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഷോറൂം അടുത്തകാലത്താണ് പ്രവര്‍ത്തനം തുടങ്ങിയത്. വിവരമറിഞ്ഞ് പയ്യന്നൂര്‍ അഗ്‌നിശമന നിലയത്തില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.

അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ഒ.സി കേശവന്‍ നമ്പൂതിരി, ഫയര്‍ഫോഴ്‌സ് മെക്കാനിക്ക് മണിയന്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ വിശാല്‍, സത്യന്‍, ജിജേഷ്, ഹോംഗാര്‍ഡുമാരായ ഗോവിന്ദന്‍, രാജീവന്‍ എന്നിവരും അഗ്‌നി ശമന സംഘത്തിലുണ്ടായിരുന്നു. സാധാരണ ഇലക്ട്രിക് സ്‌കൂട്ടര്‍ ബാറ്ററികള്‍ ബാറ്റിറികള്‍ പൊട്ടിത്തെറിക്കാറില്ലെങ്കിലും ഷോര്‍ട്ട് സര്‍ക്യൂാട്ടാേ അപകടകാരണമെന്ന് സംശയിക്കുന്നുണ്ട്. പിലാറത്തറ നഗരത്തിന്റെ ഹൃദയഭാഗത്താണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നത്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+