കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദിശമാറ്റി ഒഴുക്കിനെ തടസപ്പെടുത്തല്‍... ബാവലിയെ കൊല്ലുന്നു, പ്രളയംകൊണ്ടും പഠിച്ചില്ല, പുഴയെ ചുരുക്കുന്ന രീതിയില്‍ വീണ്ടും വികസന പ്രവര്‍ത്തനം!

  • By Desk
Google Oneindia Malayalam News

കേളകം: പ്രളയത്തിലും പാഠം പഠിക്കാത്തതെ പുഴയെ ചുരുക്കുന്ന രീതിയില്‍ വീണ്ടും വികസന പ്രവര്‍ത്തനം. ബാവലിപ്പുഴയില്‍ പാര്‍ശ്വഭിത്തികള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്ന രീതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കൊട്ടിയൂര്‍ പഞ്ചായത്തോഫീസിനു പിന്‍വശം പുഴയില്‍ ഭിത്തി നിര്‍മാണത്തിനായി പുഴയിലെ കല്ലുകള്‍ ജെ.സി.ബി ഉപയോഗിച്ചു തൊട്ടടുത്തുള്ള സ്വകാര്യവ്യക്തിയുടെ ഭൂമിയിലേക്ക് മാറ്റുകയും ജെ.സി.ബി ഉപയോഗിച്ചു പുഴയുടെ ദിശമാറ്റുകയുമാണ് ചെയ്യുന്നത്.

<strong>അരുണാചൽപ്രദേശിലെ വ്യോമസേന വിമാനാപകടം; ബ്ലാക്ക്ബോക്സ് കണ്ടെടുത്തു, 13 പേരുടെ മൃതദേഹങ്ങളും കണ്ടെത്തി!</strong>അരുണാചൽപ്രദേശിലെ വ്യോമസേന വിമാനാപകടം; ബ്ലാക്ക്ബോക്സ് കണ്ടെടുത്തു, 13 പേരുടെ മൃതദേഹങ്ങളും കണ്ടെത്തി!

കഴിഞ്ഞ ഉരുള്‍പൊട്ടലില്‍ ബാവലിയുടെ പാര്‍ശ്വഭിത്തിയുള്ള സ്ഥലം ഒഴുകിപ്പോയിരുന്നു. ഇപ്പോള്‍ ഇവിടെ പാര്‍ശ്വഭിത്തി നിര്‍മാണത്തിനായി കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മിച്ചിട്ടുണ്ട്. രാത്രികാലങ്ങളിലാണ് പുഴയെ ദിശമാറ്റുന്ന പ്രവൃത്തി നടത്തുന്നത്. 100 മീറ്ററിലേറെ ദൂരത്തിലാണ് പുഴങ്കല്ലുകള്‍ കരയിലേക്ക് കയറ്റിയിട്ടിരിക്കുന്നത്. പ്രദേശവാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി പൊലിസെത്തി പുഴയിലെ പ്രവൃത്തികള്‍ തടഞ്ഞിട്ടുണ്ട്.

Bavali river

പാര്‍ശ്വഭിത്തികള്‍ കെട്ടുന്നതിന് പഞ്ചായത്ത് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും പുഴ കൈയേറുകയോ പുഴയില്‍ മണ്ണുമാന്തിയടക്കമുള്ളവ ഇറക്കുകയോ ചെയ്യരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. പുഴഭൂമിയിലിറങ്ങി നിര്‍മാണം നടത്തിയിട്ടുണ്ടെങ്കില്‍ പഞ്ചായത്ത് ആവശ്യപ്പെടുമ്പോള്‍ ഭിത്തികള്‍ പൊളിക്കണമെന്നും നോട്ടീസില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍വ്യക്തമാക്കി.

English summary
Bavali river issue in Kelakam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X