Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഡിജെഎസിൽ ശുദ്ധികലശം: സുഭാഷ് വാസുവിനെ അനുകൂലിച്ച ബിസിജെഎസ് ജില്ലാ പ്രസിഡന്റിനെ പുറത്താക്കി

ഇരിട്ടി: ബിഡിജെഎസ് വിമത നേതാവായ സുഭാഷ് വാസുവിന്റെ അടുത്ത അനുയായിയുമായ കണ്ണൂർ ജില്ലാ ഭാരവാഹിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. സുഭാഷ് വാസുവിനെ അനുകൂലിക്കന്നവർക്കെതിരെ സംസ്ഥാന വ്യാപകമായി നടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് പാർട്ടിക്കുള്ളിൽ തുഷാർ വെള്ളാപ്പള്ളി ശുദ്ധികലശം തുടങ്ങിയത്. ബിഡിജെഎസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിപി ദാസനെയാണ്ട് സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ സംസ്ഥാന കൗണ്‍സില്‍ തീരുമാനപ്രകാരം ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയത്.

പുതിയജില്ലാ പ്രസിഡന്റായി ഇരിട്ടി സ്വദേശി കെവി അജിയെ തിരഞ്ഞെടുത്തു. സുഭാഷ് വാസുവിനൊടൊപ്പം ചേര്‍ന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്നാണ് ജില്ലാ പ്രസിഡന്റിനെ മാറ്റാന്‍ തീരുമാനിച്ചതെന്ന് നേതാക്കള്‍ അറിയിച്ചു. തലശ്ശേരിയില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന കൗണ്‍സില്‍ തീരുമാനം ബിഡിജെഎസ് സംഘടനാ ജനറല്‍ സെക്രട്ടറി അരയാക്കി സന്തോഷ് റിപ്പോര്‍ട്ട് ചെയ്തു.

bdjs-1579719888

യോഗത്തില്‍ ജില്ലാ കമ്മിറ്റിയംഗങ്ങളും മണ്ഡലം സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍ എന്നിവരും പങ്കെടുത്തു. സംഘടനാ വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട് അധ്യക്ഷനായി. ഇ. മനീഷ്, കെകെ സോമന്‍, പ്രഭാകരന്‍ മങ്ങാട്, കെ.കെ ചാത്തുക്കുട്ടി, ടി. സുരേന്ദ്രന്‍, ജിജേഷ് വിജയന്‍, നിര്‍മ്മല അനിരുദ്ധന്‍, വിആര്‍ അനില്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+