Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം സമരം സോണ്‍ടയെന്ന വിവാദകമ്പിനിയെ ഒഴിവാക്കിയതിനാല്‍:മേയര്‍ ടി.ഒ മോഹനന്‍

congress

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനെതിരെ സി.പി. എം സമരം ചെയ്യുന്നത് വിവാദ കമ്പിനിയായ സോണ്‍ടയെ അടുപ്പിക്കാത്തതിനാലാണെന്ന് മേയര്‍ ടി.ഒ മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സ്വര്‍ണ്ണക്കടത്തു മുതല്‍ മാലിന്യക്കടത്തില്‍ വരെ ഇത്തരം കൊടിയ അഴിമതികള്‍ സി പി എമ്മിന്റെ നേതൃത്വത്തില്‍ സ്വന്തക്കാര്‍ നടത്തുമ്പോഴാണ് ദുരാരോപണങ്ങളുമായി കണ്ണൂര്‍ കോര്‍പ്പറേഷനെതിരെ സമരം ചെയ്യുന്നത് ഇവിടുത്തെ ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ ഇതുതളളിക്കളയുമെന്നും മേയര്‍ ചൂണ്ടിക്കാട്ടി.

മാലിന്യ ശേഖരണത്തിലും സംസ്‌കരണത്തിലും രാജ്യത്തിനു തന്നെ മാതൃകയാകുന്ന പദ്ധതികളാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്നത്. വീടുകളില്‍ നിന്നുള്ള അജൈവ മാലിന്യ ശേഖരണത്തിന് സ്വച്ഛഭാരത മിഷന്റെ ദേശീയ അംഗീകാരം കണ്ണൂര്‍ കോര്‍പ്പറേഷന്‍ നേടിയിട്ടുണ്ട്. ചേലോറയിലെ ലെഗസി മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി നല്ല രീതിയില്‍ മുന്നോട്ട് പോകുന്നു. ബ്രഹ്മപുരം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ചേലോറ സന്ദര്‍ശിച്ച മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ അവിടെ നടക്കുന്ന മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയതാണ്.

സോണ്‍ടയുടെ പേരില്‍ സി പി എം ഭരിക്കുന്ന കൊച്ചിന്‍ കോര്‍പ്പറേഷന്‍ അഴിമതിയുടെ മാലിന്യത്താല്‍ നാറുമ്പോള്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ സോണ്‍ടയെന്ന തട്ടിപ്പു കമ്പനിയെ അകറ്റി നിര്‍ത്തി വളരെ നല്ല രീതിയില്‍ ചേലോറയില്‍ മാലിന്യ നീക്കം പുരോഗമിക്കുന്നുണ്ട്. 50 ശതമാനത്തോളം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചേലോറയിലെ മാലിന്യം നീക്കം ചെയ്യുന്നതിന് ആറുകോടി 86 ലക്ഷം രൂപയ്ക്ക് കരാര്‍ ഏറ്റെടുത്ത സോണ്‍ട കമ്പനി യാതൊരു പ്രവൃത്തിയും നടത്താതെ 68 ലക്ഷം രൂപ അഡ്വാന്‍സ് തുക വാങ്ങിയിട്ടുണ്ട്. മാത്രമല്ല മാലിന്യത്തിന്റെ അളവ് വര്‍ദ്ധിച്ചു വരുന്നതിനാല്‍ 21 കോടി രൂപ കരാര്‍ പുതുക്കി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പൊതുപണം ഇത്തരത്തില്‍ നഷ്ടപ്പെടുത്തുന്നത് മനസ്സിലാക്കി കോര്‍പ്പറേഷന്‍ സോണ്‍ടയുമായുള്ള കരാര്‍ റദ്ദ് ചെയ്യുന്നതിനും അഡ്വാന്‍സ് തിരികെ ലഭിക്കുന്നതിനും റീ ടെണ്ടര്‍ ചെയ്യുന്നതിനും ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് റീടെണ്ടര്‍ ചെയ്യുന്നതിന് അനുമതി ലഭിച്ചത്. സോണ്‍ടയുമായുള്ള ടെണ്ടര്‍ റദ്ദാക്കുന്നതിനെതിരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പലവിധത്തിലുള്ള ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. റീടെണ്ടര്‍ ചെയ്തപ്പോള്‍ എട്ടുകോടിയില്‍ താഴെ രൂപക്കാണ് പൂനെ ആസ്ഥാനമായുള്ള കമ്പനി കരാര്‍ ഏറ്റെടുത്തത്. ഇതുകൊണ്ട് മാത്രം കോര്‍പ്പറേഷന് 13 കോടിയോളം രൂപയുടെ നേട്ടമാണ് ഉണ്ടായിട്ടുള്ളത്.

ചേലോറ ശ്മശാനം വൈദ്യുതീകരണം പൂര്‍ത്തിയാകാത്തതുകൊണ്ടാണ് പ്രവര്‍ത്തനം തുടങ്ങാത്തത്. ഇതിനുള്ള ടെണ്ടര്‍ നല്‍കിയിട്ടുണ്ട്. ടെണ്ടര്‍ പൂര്‍ത്തിയായാല്‍ അവിടെ പ്രവര്‍ത്തനം ആരംഭിക്കും. ശ്മശാനത്തിന്റെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നതിനുള്ള ജനകീയ കമ്മിറ്റിക്ക് നേരത്തേ തന്നെ രൂപം കൊടുത്തിട്ടുണ്ട്.

മാലിന്യ നിക്ഷേപ കേന്ദ്രമെന്ന ചേലോറ പ്രദേശത്തിന്റെ പേര് മാറ്റിയെടുത്ത് മനോഹരമാക്കുന്നതിനുവേണ്ടിയാണ് ട്രഞ്ചിംഗ് ഗ്രൗണ്ടിന് തൊട്ടടുത്ത് അമൃത് പദ്ധതിയിലുള്‍പ്പെടുത്തി പാര്‍ക്കിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഫെന്‍സിംഗ് ഉള്‍പ്പെടെയുള്ള അവസാന മിനുക്കുപണികള്‍ക്ക് ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. അത് പൂര്‍ത്തിയായാല്‍ ഉദ്ഘാടനം നടത്തും.

എം എല്‍ എ ഫണ്ട് ഉപയോഗിച്ച് വാരത്ത് നിര്‍മ്മിച്ച ഫിഷ് മാര്‍ക്കറ്റ് എം.എല്‍.എ യുടെ നിര്‍ദ്ദേശപ്രകാരം തന്നെ തയ്യാറാക്കിയ ഡിസൈന്‍ മത്സ്യ വ്യാപാരത്തിന് അനുയോജ്യമല്ല എന്ന് പരാതി ഉയര്‍ന്നിരുന്നു. അതുകൊണ്ടാണ് അവിടെ പ്രവര്‍ത്തനം നടക്കാത്തത്. കോര്‍പ്പറേഷന്റെ ചെലവില്‍ ആവശ്യമായ രൂപമാറ്റം വരുത്തേണ്ട അവസ്ഥയാണ് ഉള്ളത്. അതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ഏറെ മലിനീകരിക്കപ്പെട്ട കക്കാട് പുഴ വീണ്ടടുക്കുന്നതിന് കോര്‍പ്പറേഷന്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. കയ്യേറിയ സ്ഥലം ഒഴിപ്പിച്ച് കോര്‍പ്പറേഷന്റേതാക്കാന്‍ ഈ ഭരണസമിതിക്ക് സാധിച്ചിട്ടുണ്ട്. മലിനീകരണത്തിനെതിരെ ജനകീയ കൂട്ടായ്മയും കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടാം ഘട്ട പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതോടെ കക്കാട് പുഴ കൂടുതല്‍ നന്നായി പരിപാലിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മേയര്‍പറഞ്ഞു.

തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിനായി എ.ബി.സി പദ്ധതി നടപ്പിലാക്കുന്നത് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ്. ഇതിന് ആവശ്യമായ വിഹിതം നല്‍കുക എന്നുള്ളതാണ് കോര്‍പ്പറേഷന്റെ ചുമതല. ഇത് കോര്‍പ്പറേഷന്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഗൗരവപൂര്‍ണമായ നിലപാടാ സ്വീകരിക്കേണ്ട സര്‍ക്കാര്‍ നിഷ്‌ക്രിയ നിലപാടാണ് സ്വീകരിക്കുന്നത്. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ വിമര്‍ശനം ഉണ്ടാവുമ്പോള്‍ ഉത്തരവാദിത്തം മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളുടെ തലയില്‍ ഇട്ട് കൈ കഴുകുന്ന നിലപാടാണ് സര്‍ക്കാരിന്റെത്.

ആറ്റടപ്പ ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കോവിഡ് കാലത്ത് ജില്ലാ ഭരണകൂടം ഏറ്റെടുത്തതാണ്. അതിന് ശേഷം കോര്‍പ്പറേഷന് തിരികെ ലഭിച്ചപ്പോള്‍ അവിടെ വലിയ തുകയുടെ അറ്റകുറ്റപ്പണികള്‍ ആവശ്യമായി വന്നു. മാത്രമല്ല അതിന്റെ ആവര്‍ത്തനച്ചെലവുകളും കോര്‍പ്പറേഷന് താങ്ങാന്‍ പറ്റാത്തതാണ്. സര്‍ക്കാരിന്റെ തന്നെ നിലവിലുള്ള നയപ്രകാരം റോട്ടറി പോലുള്ള സന്നദ്ധസംഘടനകളെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ എതിര്‍ത്തത് സി.പി എമ്മിന്റെ കൗണ്‍സിലര്‍മാരാണ്. ഡയാലിസിസ് കേന്ദ്രം അടുത്ത ദിവസം തന്നെ ട്രയല്‍ റണ്‍ നടത്തി തുറന്നു കൊടുക്കും. അവിടെ ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മേയര്‍പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+