Get Updates
Get notified of breaking news, exclusive insights, and must-see stories!

പിപി മുകുന്ദന്‍ വരും തലമുറയ്ക്ക് മാതൃകയായ നേതാവെന്ന് ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്

ഇരിട്ടി: അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്‍ വരും തലമുറയ്ക്ക് മാതൃകയാണെന്ന് ബംഗാള്‍ ഗവര്‍ണ്ണര്‍ സിവി ആനന്ദബോസ്. മണത്തണയിലെ കൊളങ്ങരേത്ത് തറവാട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഒന്നിച്ചുനിര്‍ത്തി സമൂഹത്തെ മുന്‍പോട്ടുനയിക്കുകയെന്ന ദൗത്യം അദ്ദേഹം ഏറ്റെടുത്തു. അതില്‍ അദ്ദേഹം വിജയിച്ചു. വസുധൈവക കുടുംബകമെന്നത് നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ബിജെപി ജില്ലാകമ്മിറ്റി ഓഫീസായ കണ്ണൂര്‍ താളിക്കാവിലെ മാരാര്‍ജി ഭവനില്‍ വ്യാഴാഴ്ച്ച രാവിലെ പത്തുമണിയോടെ വിലാപയാത്രയായി പുറപ്പെട്ടു ഉച്ചയ്ക്ക് രണ്ടു മണിയോടെ പി.പി മുകുന്ദന്റെ മണത്തണയിലെ വീട്ടിലെത്തിച്ച ഭൗതിക ശരീരത്തിലാണ് ബംഗാള്‍ ഗവര്‍ണര്‍ അന്തിമോപചാരമര്‍പ്പിച്ചത്. വന്‍ സുരക്ഷാ സന്നാഹത്തോടെയാണ്‌ വ്യാഴാഴ്ച്ച ഉച്ചക്ക് ഒരുമണിയോടെ ബംഗാള്‍ ഗവര്‍ണറും മുന്‍മലയാളി സിവില്‍ സര്‍വീസ് ഓഫീസറുമായ ആനന്ദ ബോസ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്.

kannur-pp-

ഇവിടെ നിന്നും റോഡ് മാര്‍ഗം പിപി മുകുന്ദന്റെ മണത്തണയിലെ വീട്ടില്‍ നിരവധി അകമ്പടി വാഹനങ്ങളോടെ അദ്ദേഹമെത്തുകയായിരുന്നു. അല്‍പനേരം അവിടെ പിപി മുകുന്ദന്റെ കുടുംബാംഗങ്ങളോടൊപ്പം ചെലവഴിച്ചതിനു ശേഷമാണ് ബംഗാള്‍ ഗവര്‍ണര്‍ മടങ്ങിയത്. ഗവര്‍ണറുടെ സന്ദര്‍ശനം പ്രമാണിച്ചു പേരാവൂര്‍ പൊലിസ് വന്‍സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു ശേഷം എഴുത്തുകാരന്‍ ടി.പത്മനാഭന്റെ പളളിക്കുന്ന് രാജേന്ദ്രനഗറിലുളള വസതിയും ബംഗാള്‍ ഗവര്‍ണര്‍ സന്ദര്‍ശിച്ചു.

ബൗദ്ധികസത്യസന്ധതയുടെ പ്രതീകമായ ടി പത്മനാഭന്‍ സാംസ്‌കാരികമേഖലയിലെ ദേശീയസ്വത്താണെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി ആനന്ദബോസ് പറഞ്ഞു. ഭാരതത്തിന്റെ കലാസാസ്‌കാരിക പൈതൃകശക്തി ലോകത്തിനുമുമ്പില്‍ പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ച് ദേശീയതലത്തില്‍ രൂപം നല്‍കിയ 'കലാക്രാന്തി' പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ദുര്‍ഗ്ഗാഭാരത് സമ്മാന്‍ ടി പത്മനാഭന് കണ്ണൂര്‍ പളളിക്കുന്നിലെ രാജേന്ദ്രനഗറിലുളള അദ്ദേഹത്തിന്റെ വീട്ടിലെത്തി സമ്മാനിക്കുകയായിരുന്നു ഗവര്‍ണര്‍. അന്‍പതിനായിരം രൂപയും കീര്‍ത്തി പത്രവും ഫലകവും അടങ്ങുന്നതാണ് സമ്മാനം.

തന്റെ 'സഖാവ്'; 'എനിക്ക് എന്റെ വഴി' എന്നീ പുസ്തകങ്ങള്‍ ഗവര്‍ണര്‍ക്കു സമ്മാനിച്ചാണ് പത്മാനാഭന്‍ സന്തോഷം അറിയിച്ചത്. ബംഗാളിലെ സാഹിത്യ സാംസ്‌കാരിക പ്രതിഭകളും പ്രവര്‍ത്തകരുമായി സംവദിക്കുന്നതിന് ബംഗാളില്‍ നടക്കുന്ന കലാക്രാന്തി പരിപാടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കാനുള്ള ക്ഷണം ടി പത്മനാഭന്‍ സസന്തോഷം സ്വീകരിച്ചു. തന്റെ വ്യക്തി ജീവിതത്തില്‍ സ്‌നേഹവും ശുശ്രുഷയും നല്‍കി പരിചരിക്കുന്ന രാമചന്ദ്രനെയും പത്മാവതിയെയും പത്മനാഭന്‍ ഗവര്‍ണര്‍ക്ക് പരിചയപ്പെടുത്തി. ഇരുവരുടെയും സേവനതല്പരതയെ ഗവര്‍ണര്‍ പ്രത്യേകം അഭിനന്ദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+