ഭര്‍തൃമതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പീഡിപ്പിച്ച സംഭവം; ബംഗാള്‍ സ്വദേശിയായ യുവാവ് റിമാന്‍ഡില്‍
തലശേരി: സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട ഭര്‍തൃമതിയായ പത്തൊമ്പതുകാരിയുടെ നഗ്‌നദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം ബലാത്‌സംഗത്തിനിരയാക്കിയ കേസില്‍ പശ്ചിമബംഗാള്‍ സ്വദേശി റിമാന്‍ഡില്‍. പശ്ചിമബംഗാള്‍ സ്വദേശി ബര്‍ദ്ധമാന്‍ ചാതിനിയിലെ ഹാപ്പിജുള്‍ ഷെയ്ഖിനെയാ(36)ണ് കൊളവല്ലൂര്‍ സിഐ സുമിത്ത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
പശ്ചിമ ബംഗാള്‍ സ്വദേശിനിയായ യുവതിയാണ് പീഡനത്തിനിരയായത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം പ്രലോഭിപ്പിച്ച് നഗ്‌നദൃശ്യം കൈക്കലാക്കി അതു സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ യുവതിയെ ബംഗാളില്‍ നിന്നും വിളിച്ചുവരുത്തി കുറ്റ്യാടിയില്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. ഇയാള്‍ യുവതിയുമായി ഇതിനിടെയില്‍ പലസ്ഥലങ്ങളിലും താമസിച്ചു.അവിടെ വെച്ചും പീഡിപ്പിക്കുകയായിരുന്നു.

ഏറ്റവും ഒടുവില്‍ ഇയാള്‍ കൊളവല്ലൂര്‍ പൊലിസ് സ്‌റ്റേഷൻ പരിധിയിലുള്ള സെന്‍ട്രല്‍ പൊയിലൂരില്‍ യുവതിയുമായി ജോലിക്കെത്തുകയായിരുന്നു. അവിടെ നിന്നും പീഡിപ്പിച്ചതിനു ശേഷം കോഴിക്കോട്ടേക്ക് പോയി. ഇവിടെ നിന്നും തന്ത്രപരമായി യുവതി രക്ഷപ്പെട്ടു. പിന്നാലെ കോഴിക്കോട് ടൗണ്‍ സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം ഏറ്റവും ഒടുവില്‍ പീഡനം നടന്നത് കൊളവല്ലൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ കോഴിക്കോട് പൊലിസ് കേസ് കൈമാറി. ഇതിനിടെ ബംഗാളിലേക്ക് രക്ഷപ്പെട്ട പ്രതിയെ കൊളവല്ലൂര്‍ പൊലിസ് അവിടെ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പീഡനത്തിനിരയായ യുവതിയെ കോഴിക്കോട്ടെ മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ കുറെക്കാലമായി കേരളത്തില്‍ നിര്‍മാണ തൊഴില്‍ ജോലി ചെയ്തു ജീവിച്ചുവരികയാണ് പ്രതി. ഇതിനിടെയിലാണ് പീഡനം നടന്നത്. ഉഭയകക്ഷി സമ്മതപ്രകാരമാണ് ഒന്നിച്ചു ജീവിച്ചതെന്നാണ് പ്രതി പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലിസ് ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കുന്നതിനായി സൈബര്‍ പൊലിസിന് കൈമാറിയി.












Click it and Unblock the Notifications