ബംഗളൂരു- മൈസൂരു യാത്രക്കാരെ പെരുവഴിയിലാക്കി അന്തർ സംസ്ഥാന സ്വകാര്യബസ് സമരം
തലശ്ശേരി: കണ്ണൂര്‍ ജില്ലയില്‍ നിന്നു ബംഗളൂരു, മൈസൂരു നഗരങ്ങളിലേക്ക് പോകുന്ന ദീര്‍ഘദൂരയാത്രക്കാരെ പെരുവഴിയിലാക്കി സ്വകാര്യ ബസുകളുടെ സമരം. കല്ലട ബസിലുണ്ടായ സംഭവങ്ങളുടെ പേരില്‍ സ്വകാര്യ ടൂറിസ്റ്റ് ബസുകളെയാകെ മോട്ടോര്‍ വാഹനവകുപ്പ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി സമരം നടത്തുന്നത്.
100ഓളം സ്വകാര്യ ബസുകളാണ് ജില്ലയില്‍ നിന്നു ബംഗളൂരുവിലേക്ക് സര്‍വിസ് നടത്തുന്നത്. സമരമാരംഭിച്ചതോടെ വ്യാപാരികളും വിദ്യാര്‍ഥികളുമടങ്ങുന്ന നിരവധി യാത്രക്കാരാണ് കുടുങ്ങിയത്. അതേസമയം, കണ്ണൂരില്‍ നിന്നു രïു ബസുകള്‍ അധികമായി സര്‍വിസ് നടത്തിയെന്നു കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതര്‍ അറിയിച്ചു. പയ്യന്നൂര്‍, കണ്ണൂര്‍ ഡിപ്പോകളില്‍ നിന്നാണ് ഇന്നലെ രണ്ട് അധിക സര്‍വിസുകള്‍ നടത്തിയത്. തലശ്ശേരിയില്‍ നിന്നു ഞായറാഴ്ച ഒരു അധിക സര്‍വിസ് നടത്തിയിരുന്നു.

റിസര്‍വേഷന്‍ ചെയ്യുന്നവരുടെ എണ്ണം കൂടുകയാണെങ്കില്‍ ഇന്നു മുതല്‍ കൂടുതല്‍ സര്‍വിസുകള്‍ ആരംഭിക്കാന്‍ ഒരുക്കമാണെന്നു കെ.എസ്.ആര്.ടി.സി അധികൃതര്‍ വ്യക്തമാക്കി. കെ.എസ്.ആര്.ടി.സിയുടെ എക്സ്പ്രസ്, ഡിലക്സ് ബസുകള്‍ മാത്രമാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നു ബംഗളൂരുവിലേക്ക് സര്‍വിസ് നടത്തുന്നത്. കണ്ണൂരില്‍ നിന്നുള്ള യാത്രക്കാരാണ് മലബാറില്‍ നിന്നു ബെംഗളൂരുവിലേക്ക് കൂടുതലായും ബസിനെ ആശ്രയിക്കുന്നത്.
കണ്ണൂര്‍ ഡിപ്പോയില്‍ ബംഗളൂരുവിലേക്ക് പ്രതിദിനം നാലു ബസുകളാണു സര്‍വിസ് നടത്തുന്നത്. മൈസൂരുവിലേക്ക് ഒരു സര്‍വിസ് മാത്രമാണുള്ളത്. ഇതിനാല്‍ അന്തഃസംസ്ഥാന സ്വകാര്യ ബസുകള്‍ പണിമുടക്കിയാല്‍ ഏറ്റവുമധികം യാത്രാദുരിതം നേരിടുക മൈസൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള യാത്രക്കാരാകും. നാമമാത്രമായ സര്‍വിസുകള്‍ മാത്രമാണ് ഈ റൂട്ടില്‍ കെ.എസ്.ആര്.ടി.സി. നടത്തുന്നത്. കെ.എസ്.ആര്.ടി.സി ബസുകളില്‍ സ്ലീപര്‍ സൗകര്യവും എ.സി സൗകര്യവും ഇല്ലാത്തതിനാല്‍ ഭൂരിഭാഗം യാത്രക്കാരും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications