കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബംഗളൂരു- മൈസൂരു യാത്രക്കാരെ പെരുവഴിയിലാക്കി അന്തർ സംസ്ഥാന സ്വകാര്യബസ് സമരം

  • By Desk
Google Oneindia Malayalam News

തലശ്ശേരി: കണ്ണൂര്‍ ജില്ലയില്‍ നിന്നു ബംഗളൂരു, മൈസൂരു നഗരങ്ങളിലേക്ക് പോകുന്ന ദീര്‍ഘദൂരയാത്രക്കാരെ പെരുവഴിയിലാക്കി സ്വകാര്യ ബസുകളുടെ സമരം. കല്ലട ബസിലുണ്ടായ സംഭവങ്ങളുടെ പേരില്‍ സ്വകാര്യ ടൂറിസ്റ്റ് ബസുകളെയാകെ മോട്ടോര്‍ വാഹനവകുപ്പ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി സമരം നടത്തുന്നത്.

കുതിരാനില്‍ മണ്ണിടിച്ചില്‍ തടയാനുള്ള കരാര്‍ കമ്പനിയുടെ ശ്രമം പാളി: സംരക്ഷണഭിത്തി ഇടിഞ്ഞുകുതിരാനില്‍ മണ്ണിടിച്ചില്‍ തടയാനുള്ള കരാര്‍ കമ്പനിയുടെ ശ്രമം പാളി: സംരക്ഷണഭിത്തി ഇടിഞ്ഞു

100ഓളം സ്വകാര്യ ബസുകളാണ് ജില്ലയില്‍ നിന്നു ബംഗളൂരുവിലേക്ക് സര്‍വിസ് നടത്തുന്നത്. സമരമാരംഭിച്ചതോടെ വ്യാപാരികളും വിദ്യാര്‍ഥികളുമടങ്ങുന്ന നിരവധി യാത്രക്കാരാണ് കുടുങ്ങിയത്. അതേസമയം, കണ്ണൂരില്‍ നിന്നു രïു ബസുകള്‍ അധികമായി സര്‍വിസ് നടത്തിയെന്നു കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതര്‍ അറിയിച്ചു. പയ്യന്നൂര്‍, കണ്ണൂര്‍ ഡിപ്പോകളില്‍ നിന്നാണ് ഇന്നലെ രണ്ട് അധിക സര്‍വിസുകള്‍ നടത്തിയത്. തലശ്ശേരിയില്‍ നിന്നു ഞായറാഴ്ച ഒരു അധിക സര്‍വിസ് നടത്തിയിരുന്നു.

Bus

റിസര്‍വേഷന്‍ ചെയ്യുന്നവരുടെ എണ്ണം കൂടുകയാണെങ്കില്‍ ഇന്നു മുതല്‍ കൂടുതല്‍ സര്‍വിസുകള്‍ ആരംഭിക്കാന്‍ ഒരുക്കമാണെന്നു കെ.എസ്.ആര്‍.ടി.സി അധികൃതര്‍ വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സിയുടെ എക്‌സ്പ്രസ്, ഡിലക്‌സ് ബസുകള്‍ മാത്രമാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നു ബംഗളൂരുവിലേക്ക് സര്‍വിസ് നടത്തുന്നത്. കണ്ണൂരില്‍ നിന്നുള്ള യാത്രക്കാരാണ് മലബാറില്‍ നിന്നു ബെംഗളൂരുവിലേക്ക് കൂടുതലായും ബസിനെ ആശ്രയിക്കുന്നത്.

കണ്ണൂര്‍ ഡിപ്പോയില്‍ ബംഗളൂരുവിലേക്ക് പ്രതിദിനം നാലു ബസുകളാണു സര്‍വിസ് നടത്തുന്നത്. മൈസൂരുവിലേക്ക് ഒരു സര്‍വിസ് മാത്രമാണുള്ളത്. ഇതിനാല്‍ അന്തഃസംസ്ഥാന സ്വകാര്യ ബസുകള്‍ പണിമുടക്കിയാല്‍ ഏറ്റവുമധികം യാത്രാദുരിതം നേരിടുക മൈസൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള യാത്രക്കാരാകും. നാമമാത്രമായ സര്‍വിസുകള്‍ മാത്രമാണ് ഈ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. നടത്തുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ലീപര്‍ സൗകര്യവും എ.സി സൗകര്യവും ഇല്ലാത്തതിനാല്‍ ഭൂരിഭാഗം യാത്രക്കാരും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്.

English summary
Bengaluru and Mysore pssenngers trapped in Private bus strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X