• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അനുപിന്റെ ബന്ധങ്ങൾ കണ്ണൂരിലേക്കും: മയക്കുമരുന്ന് വ്യാപാരത്തിന് ഒത്താശ ചെയ്തത് കണ്ണൂർ സ്വദേശി?

കണ്ണൂർ: ബെംഗളൂരുവിൽ പിടിയിലായ മയക്കുമരുന്ന് വിൽപ്പന സംഘത്തിന് കണ്ണൂരിലും ബന്ധങ്ങൾ. കണ്ണൂർ സ്വദേശിയായ യുവാവാണ് തനിക്ക് മയക്കുമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട മുഴുവൻ സഹായങ്ങളും ചെയ്തു തന്നതെന്നാണ് പിടിയിലായ അനൂപ് മുഹമ്മദ് നർകോട്ടിക്സ് സംഘത്തിന് നൽകിയ മൊഴി. ഇയാളോടൊപ്പം പിടിയിലായ കന്നഡ സീരിയൽ നടി അനിഘയെ മയക്കുമരുന്ന് ലഭിക്കാനായി പരിചയപ്പെടുത്തി കൊടുത്തത് ഈ കണ്ണൂർ സ്വദേശിയായ യുവാവാണെന്നും മൊഴിയിൽ പറയുന്നുണ്ട്.

പബ്ജി തരംഗമായിരുന്നു, പക്ഷെ എന്തുകൊണ്ട് നിരോധിച്ചു; യുവാക്കള്‍ക്ക് വിശദീകരണവുമായി ശോഭാ സുരേന്ദ്രന്‍

കണ്ണുർ നഗരത്തിലുള്ള ഇയാളുടെ വീടിന്റെ വിലാസവും ഫോൺ നമ്പറും നർക്കോട്ടിക്ക് സംഘത്തിനു കൈമാറിയിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുക്കുന്നതിനായി നർക്കോട്ടിക്ക് സംഘം കണ്ണൂരിലെത്തുമെന്നാണ് സൂചന. ഇതിനായി കേരള പൊലിസിന്റെ സഹായവും തേടും.ഇതിനിടെ ഈ കേസിൽ മുഖ്യപ്രതിയായി കരുതുന്ന അനൂപ് മുഹമ്മദ് വെറും ഏജന്റാണെന്ന വിലയിരുത്തലും ഉയർന്നിട്ടുണ്ട്.

ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ത്തു​ന്ന ബി​സി​ന​സി​നെ സം​ബ​ന്ധി​ച്ച് അ​നൂ​പ് മു​ഹ​മ്മ​ദി​ന്‍റെ ബ​ന്ധു​ക്ക​ള്‍​ക്കോ സു​ഹൃ​ത്തു​ക്ക​ള്‍​ക്കോ വ്യ​ക്ത​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാണ് സൂചന. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പാ​ണ് നാ​ട്ടി​ല്‍​നി​ന്ന് ഇ​യാ​ള്‍ ബം​ഗ​ളൂ​രു​വി​ലേ​ക്കു പോ​യ​ത്. കൊ​ച്ചി​യി​ലാ​യി​രു​ന്ന​പ്പോ​ള്‍ ടെ​ക്‌​സ്റ്റൈ​യി​ല്‍​സ് മേ​ഖ​ല​യി​ലായിരുന്നു. സാ​ധാ​ര​ണ കു​ടും​ബാം​ഗ​മാ​യ ഇ​യാ​ള്‍ പി​ന്നീ​ടു ചു​രു​ക്കം ​ത​വ​ണ​യാ​ണു നാ​ട്ടി​ലെ​ത്തി​യി​ട്ടു​ള്ളൂ​വ​ത്രേ. സാ​ധാ​ര​ണ​ക്കാ​ര​നാ​യി ന​ട​ന്നി​രു​ന്ന ഇ​യാ​ൾ​ക്ക് വ​ള​രെ​പ്പെ​ട്ടെ​ന്ന് ​ഉ​ന്ന​ത ബ​ന്ധ​ങ്ങ​ളും സ്വാ​ധീ​ന​വു​മൊ​ക്കെ ത​ര​പ്പെ​ട്ട​തു ല​ഹ​രി​ക്ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ല​യി​രു​ത്ത​ൽ.

സെ​ലി​ബ്രി​റ്റി​ക​ളു​മാ​യൊ​ക്കെ അ​ടു​ത്ത ബ​ന്ധം ഇ​തു​വ​ഴി വ​ള​ർ​ത്തി​യെ​ടു​ത്ത​താ​ണെ​ന്നാ​ണ് സൂ​ച​ന. സി​നി​മാ​രം​ഗ​ത്ത് ല​ഹ​രി​മാ​ഫി​യ പി​ടി​മു​റി​ക്കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന് ഒ​ന്നു​കൂ​ടി അ​ടി​വ​ര​യി​ടു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​ങ്ങ​ൾ. ക​ന്ന​ഡ സി​നി​മാ​രം​ഗ​ത്ത് ല​ഹ​രി​മാ​ഫി​യ​യു​ടെ ആ​ധി​പ​ത്യ​മാ​ണെ​ന്ന് നേ​ര​ത്തെ കൊ​ല്ല​പ്പെ​ട്ട പ​ത്ര​പ്ര​വ​ർ​ത്ത​ക ഗൗ​രി​ല​ങ്കേ​ഷി​ന്‍റെ സ​ഹോ​ദ​ര​നും സി​നി​മാ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഇ​ന്ദ്ര​ജി​ത്ത് ല​ങ്കേ​ഷ് ആ​രോ​പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് നാ​ർ​ക്കോ​ട്ടി​ക് അ​ന്വേ​ഷ​ണ സം​ഘം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൊ​ഴി​യെ​ടു​ത്തു.

അ​നൂ​പ് മു​ഹ​മ്മ​ദി​നൊ​പ്പം പി​ടി​യി​ലാ​യ അ​നി​ഘ സീ​രി​യ​ൽ ന​ടി​യാ​ണ്. മ​യ​ക്കു​മ​രു​ന്നു വ്യാ​പാ​രം വ​ഴി​യാ​ണ് ​ഇ​വ​രു​ടെ​യും സി​നി​മാ​ബ​ന്ധ​ങ്ങ​ൾ ​ശ​ക്ത​മാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​ന്ന​ഡ സി​നി​മാ രം​ഗ​ത്തെ കൂ​ടു​ത​ൽ താ​ര​ങ്ങ​ൾ​ക്ക് ല​ഹ​രി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ. ആ​ദ്യ​പ​ടി​യാ​യി ക​ന്ന​ഡ യു​വ ന​ടി രാ​ഗി​ണി ദ്വി​വേ​ദി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ​റി​യു​ന്ന​ത്. ക​ന്ന​ഡ സി​നി​മ​യി​ലെ മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നൊ​പ്പം മ​ല​യാ​ള സി​നി​മ​യി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​ക്കു​മെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി മയക്കുമരുന്ന് എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണു സൂ​ച​ന. മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന​യി​ലൂ​ടെ ല​ഭി​ച്ച പ​ണം കൊ​ണ്ടാ​ണു ബം​ഗ​ളൂ​രു​വി​ല്‍ ഹോ​ട്ട​ല്‍ ആ​രം​ഭി​ച്ച​തെ​ന്നും വി​വ​ര​ങ്ങ​ളു​ണ്ട്. മ​യ​ക്കു​മ​രു​ന്ന് യു​വാ​ക്ക​ള്‍​ക്കു നി​ശാ​പാ​ര്‍​ട്ടി​ക​ളി​ൽ എ​ത്തി​ച്ചാ​ണ് പ​ണം സ​മ്പാ​ദി​ച്ചി​രു​ന്ന​ത്. ഏ​താ​നും മാ​സം​മു​മ്പ് മ​റ്റ് ചി​ല​രു​മാ​യി ചേ​ര്‍​ന്ന് മ​റ്റൊ​രു ഹോ​ട്ട​ല്‍ ആ​രം​ഭി​ച്ചെ​ങ്കി​ലും ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ര്‍​ന്ന് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് വീ​ണ്ടും ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​ലേ​ക്കു ക​ട​ന്ന​തെ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ള്‍.

അ​തി​നി​ടെ, അ​നൂ​പ് മു​ഹ​മ്മ​ദി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് പ​ല​രു​ടെ​യും ച​ങ്കി​ടി​പ്പേ​റ്റി​യി​ട്ടു​ണ്ട്. ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ നി​ര​വ​ധി പോ​സ്റ്റു​ക​ള്‍ അ​നൂ​പ് ഷെ​യ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. കൊ​ച്ചി​യി​ലെ നി​ര​വ​ധി സി​നി​മ താ​ര​ങ്ങ​ളു​ടെ പോ​സ്റ്റു​ക​ളും ടൈം​ലൈ​നി​ലു​ണ്ട്. അ​നൂ​പ് പി​ടി​യി​ലാ​യ​തോ​ടെ ഫേ​സ്ബു​ക്കി​ല്‍ സൗ​ഹൃ​ദം പു​ല​ര്‍​ത്തി​യി​രു​ന്ന​വ​ര്‍ പ​ല​രും പോ​സ്റ്റു​ക​ള്‍ ഒ​ഴി​വാ​ക്കി​ത്തു​ട​ങ്ങി​യ നി​ല​യി​ലാ​ണ്. ബി​സി​ന​സു​ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ട സ​മ​യ​ത്തു സ​ഹാ​യി​ച്ച ബി​നീ​ഷ് കോ​ടി​യേ​രി​യോ​ടു​ള്ള ന​ന്ദി​യാ​യി ബി​നീ​ഷി​ന്‍റെ ചു​രു​ക്ക​പ്പേ​രു​വ​ച്ച് ബി​കെ 47 എ​ന്ന ബ്രാ​ന്‍​ഡി​ല്‍ ഇ​യാ​ള്‍ ഷ​ര്‍​ട്ടു​ക​ള്‍ ഇ​റ​ക്കി​യ​താ​യും പറയുന്നു.

English summary
Bengaluru Drug trafficking: Hints says Narcotics Control Bureau's Investigation leads to Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X