കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ടുകവര്‍ച്ച: ബംഗ്ലാശ് സ്വദേശി പോലീസ് കസ്റ്റഡിയില്‍!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മാതൃഭൂമി കണ്ണൂര്‍ യൂനിറ്റ് ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രനെയും ഭാര്യയെയും അക്രമിച്ച ശേഷം കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ മറ്റൊരു ബംഗ്ലാദേശ് സ്വദേശിയുടെ അറസ്റ്റ് കൂടി പൊലിസ് രേഖപ്പെടുത്തി. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതിയുടെ പ്രൊഡക്ഷന്‍ വാറന്‍ഡ് പ്രകാരം ബംഗ്ലാദേശിലെ പിറിഷിപൂര്‍ ഇന്റര്‍കനി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ആലംങ്കീറിന്റെ (33) അറസ്റ്റാണു ഡല്‍ഹി തിഹാര്‍ ജയിലിലെത്തി കണ്ണൂര്‍ ടൗണ്‍ പൊലിസ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യംചെയ്യാനായി ഡല്‍ഹി കോടതി 12 ദിവസം കണ്ണൂര്‍ പൊലിസിന്റെ കസ്റ്റഡിയില്‍ വിട്ടു.

മഹാരാഷ്ട്രയില്‍ തീപാറും പ്രചാരണം; മോദിയെ ഇറക്കാന്‍ ബിജെപി, കോണ്‍ഗ്രസിന് സോണിയമഹാരാഷ്ട്രയില്‍ തീപാറും പ്രചാരണം; മോദിയെ ഇറക്കാന്‍ ബിജെപി, കോണ്‍ഗ്രസിന് സോണിയ

കണ്ണൂര്‍ സിറ്റി എസ്.ഐ നെല്‍സണ്‍, നിക്കോളസ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ മഹേഷ്, ഷാജി എന്നിവര്‍ ഡല്‍ഹിയില്‍ എത്തിയാണു പ്രതിയെ തുടരന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങിയത്. പ്രതിയുമായി പൊലിസ് സംഘം ഇന്നലെ കണ്ണൂരിലെത്തി. ആറംഗ ഡല്‍ഹി പൊലിസും ഇവരെ അനുഗമിച്ചു.

robberycase-1

മാതൃഭൂമി കണ്ണൂര്‍ യൂനിറ്റ് ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രന്‍ (53), ഭാര്യ സരിത (46) എന്നിവരുടെ വീട്ടിലാണു കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ അഞ്ചിനു കവര്‍ച്ച നടന്നത്. ഈ കേസില്‍ ബന്ധമുണ്ടെന്ന് കൂട്ടുപ്രതികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ആലംങ്കീറിനെതിരേ കണ്ണൂര്‍ സിറ്റി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നാടന്‍ കൈത്തോക്കും വെടിയുïയുമായി ഡല്‍ഹി ക്രൈംബ്രാഞ്ചാണു ആലംങ്കീറിനെ പിടികൂടിയത്. കണ്ണൂരിലെ കവര്‍ച്ചാ കേസിലെ കൂടുതല്‍ പ്രതികളെക്കുറിച്ചും തൊïി മുതല്‍ സംബന്ധിച്ചും പൊലിസ് വിവരങ്ങള്‍ ശേഖരിക്കുന്നുï്. 30 പവന്‍ സ്വര്‍ണാഭരണങ്ങളും 25,000 രൂപയും മൂന്നു മൊബൈല്‍ ഫോണുകളും എ.ടി.എം കാര്‍ഡും ഉള്‍പ്പെടെ മോഷ്ടിച്ചു. നാലംഗ സംഘം ഇരുവരെയും ആക്രമിച്ചു കീഴ്‌പ്പെടുത്തിയ ശേഷം സെന്റര്‍ഹാളിലെ കസേരയില്‍ കെട്ടിയിട്ടാണു കവര്‍ച്ച നടത്തിയത്. അക്രമത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരുക്കേറ്റു.

2018 ഡിസംബറില്‍ മുഖ്യപ്രതികളിലൊരാളായ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഹിലാലിനെ (19) ഡല്‍ഹിയില്‍ അറസ്റ്റുചെയ്തിരുന്നു. ഡല്‍ഹി സീമാപുരി കോളനി കേന്ദ്രീകരിച്ചാണ് ബംഗ്ലാദേശികളായ കവര്‍ച്ചാസംഘം കവര്‍ച്ച ആസൂത്രണം ചെയ്തത്.

English summary
Bengladeshi national sents police custody over attack case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X