കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ കൊറോണയ്ക്കൊപ്പം ഡെങ്കിയും: പ്രതിരോധ പരിപാടികൾ ഇപി ജയരാജന്റെ നേതൃത്വത്തിൽ!!

  • By Desk
Google Oneindia Malayalam News

കണ്ണുർ: കൊവിഡ് രോഗബാധയിൽ നാലുപേരും ഡെങ്കിപ്പനി ബാധിച്ച് രണ്ടുപേരും മരണമടഞ്ഞ കണ്ണൂരിൽ സ്ഥിതി ആശങ്കാജനകമായി തുടരുന്നു. വിഷയം അതീവ ഗൗരവകരമാണെന്ന സർക്കാർ വിലയിരുത്തലിനെ തുടർന്ന് മന്ത്രിസഭയിൽ രണ്ടാമനായ മന്ത്രി ഇ പി ജയരാജന്റെ നേത്യത്വത്തിലാണ് രോഗ പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി മന്ത്രി മറ്റെല്ലാം പരിപാടികളും ഒഴിവാക്കി ജില്ലയിൽ ക്യാംപ് ചെയ്തു പ്രവർത്തിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഡെങ്കിപ്പനിക്കെതിരായ ജാഗ്രതയില്‍ വീഴ്ചയുണ്ടായവരുതെന്ന് മന്ത്രി ആരോഗ്യ പ്രവർത്തകരോട് പറഞ്ഞു.

പത്തനംതിട്ടയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 17 പേര്‍ക്ക്; 2 പേര്‍ക്ക് രോഗമുക്തിപത്തനംതിട്ടയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 17 പേര്‍ക്ക്; 2 പേര്‍ക്ക് രോഗമുക്തി

കൊവിഡ് ബാധിച്ച് ജില്ലയില്‍ നാലു പേര്‍ മരിച്ചപ്പോള്‍ ഡെങ്കിപ്പനി മൂലം ചുരുങ്ങിയ ദിവസങ്ങള്‍ക്കിടയില്‍ രണ്ടുപേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ബന്ധപ്പെട്ടവര്‍ ഇത് ഗൗരവത്തോടെ കാണണമെന്നും ഇ.പി പറഞ്ഞു.മലയോര മേഖലയിലെ ആറു പഞ്ചായത്തുകളിലാണ് ഭീഷണി രൂക്ഷമായി നിലനില്‍ക്കുന്നത്. ഇതിനകം 500ലേറെ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

Recommended Video

cmsvideo
ആശങ്കയിൽ നാട്,വൈറസിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല
virus


ലോക്ക്ഡൗണ്‍ കാലമായതിനാല്‍ മഴക്കാലപൂര്‍വ ശുചീകരണം നല്ല രീതിയില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ കുറവ് പരിഹരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. ഫോഗിംഗിനു പുറമെ കൊതുകിന്റെ ഉറവിട നശീകരണത്തിനുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടില്‍ നടക്കേണ്ടതുണ്ട്. പ്രശ്‌നബാധിത തദ്ദേശ സ്ഥാപനങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമന്നും മന്ത്രി പറഞ്ഞു.

കാലവര്‍ഷം ഇത്തവണയും ശക്തമാകുമെന്ന കാലാവസ്ഥാ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്രളയ സാധ്യത മുന്നില്‍ക്കണ്ടുള്ള മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നും മന്ത്രി കണ്ണൂർ കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ മന്ത്രികൂട്ടിച്ചേര്‍ത്തു.
ഓരോ വ്യക്തിയും ശരിയായ രീതിയില്‍ കോവിഡ് ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറായാല്‍ മാത്രമേ വൈറസിന്റെ വ്യാപനം തടയാനാവൂ .

നിയന്ത്രണങ്ങളില്‍ ഇളവുണ്ടെന്നു കരുതി അത് ദുരുപയോഗപ്പെടുത്തുന്നത് ശരിയല്ല. ഭൂരിപക്ഷം ആളുകളും ക്വാറന്റൈന്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെങ്കിലും ചിലരെങ്കിലും അതിന് അപവാദമായി പ്രവര്‍ത്തിക്കുന്നുണ്ട്. ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ കുടുംബത്തിന്റെയും നാട്ടുകാരുടെയും സുരക്ഷയാണ് അപകടപ്പെടുത്തുന്നത് എന്ന തിരിച്ചറിവുണ്ടാവണം. ഇക്കാര്യത്തില്‍ താഴേത്തട്ടില്‍ ശക്തമായ ബോധവല്‍ക്കരണം ആവശ്യമാണ്. ക്വാറന്റൈനില്‍ കഴിയുന്നവര്‍ വീട് വിട്ട് പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വാര്‍ഡ് തല നിരീക്ഷണ സമിതികള്‍ ജാഗ്രത പുലര്‍ത്തണം. തിരികെയെത്തുന്ന പ്രവാസികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ഹോം ക്വാറന്റൈന്‍ ശക്തിപ്പെടുത്താന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു.

English summary
Besides Coronavirus kannur under threat of Dengue fever
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X