പയ്യന്നൂരില്‍ സി.സി.ടി.വി നശിപ്പിച്ച് വന്‍ ജ്വല്ലറി കവര്‍ച്ച: പൊലിസ് അന്വേഷണമാരംഭിച്ചു

പയ്യന്നൂര്‍: വേനല്‍കടുത്തതോടെ കണ്ണൂര്‍ ജില്ലയില്‍ മോഷ്ടാക്കളെ കൊണ്ടു ജനം പൊറുതിമുട്ടുന്നു. പയ്യന്നൂര്‍ നഗരത്തില്‍വന്‍ ജ്വല്ലറി കവര്‍ച്ച നടന്നത് പൊലിസിനെയും പ്രതിസന്ധിയിലാക്കി. പയ്യന്നൂര്‍ നഗരഹൃദയത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന
സ്വര്‍ണ, വെള്ളിയാഭരണശാലയിലാണ് നാടിനെ നടുക്കും വിധം വന്‍ കവര്‍ച്ച നടന്നത്. പയ്യന്നൂര്‍ നഗരത്തിലെ സെന്‍ട്രല്‍ ബസാറിലെ പഞ്ചമി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്.
മുന്‍വശത്ത് സ്ഥാപിച്ച നിരീക്ഷണക്യാമറക്കും ലൈറ്റിനും പച്ച സ്‌പ്രേ പെയിന്റടിച്ച മോഷ്ടാക്കള്‍ രണ്ട് ഷട്ടറുകളുടെയും പൂട്ട് തകര്‍ത്ത് അകത്ത് കയറി ഒന്നര ലക്ഷം രൂപയോളം വിലമതിക്കുന്ന 850 ഗ്രാം വെള്ളിയാഭരണങ്ങള്‍ കവര്‍ന്നിട്ടുണ്ട്. സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിച്ച ലോക്കര്‍ തകര്‍ക്കാന്‍ മോഷ്ടാക്കള്‍ശ്രമം നടത്തിയെങ്കിലും കഴിയാതെ പിന്‍മാറുകയായിരുന്നു.
ചൊവ്വാഴ്ച്ചരാവിലെ 9.30 മണിയോടെയാണ് ജ്വല്ലറി തുറക്കാനെത്തിയ പയ്യന്നൂര്‍ നഗരത്തിലെ പവിത്ര ജ്വല്ലറി ഉടമ പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര റോഡിലെ ഗംഗോത്രിയില്‍ അശ്വിനാണ്കവര്‍ച്ച നടന്നത് കണ്ടത്. ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു.തുടര്‍ന്ന് ഉടന്‍ തന്നെ പയ്യന്നൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിനുശേഷം പൊലിസ് മോഷണം നടന്ന ജ്വല്ലറി പരിശോധിച്ചു.
പയ്യന്നൂര്‍ പൊലിസില്‍ ഉടമ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിഭാഗവും പൊലിസ് ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. പയ്യന്നൂര്‍ ഡി.വൈ. എസ്.പി ഉള്‍പ്പെടെയുളളവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രൊഫഷനല്‍ മോഷണ സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് പയ്യന്നൂര്‍ പൊലിസിന്റെ പ്രാഥമിക നിഗമനം. പയ്യന്നൂര്‍ നഗരത്തില്‍ അസ്വാഭാവിക സാഹചര്യത്തിലെത്തിയ വാഹനങ്ങള്‍ തിരിച്ചറിയാന്‍ പൊലിസ് നഗരത്തിലെ സി.സി.ടി.വി ക്യാമറാദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
നേരത്തെ പിലാത്തറയിലും കരിവെളളൂരിലും ക്ഷേത്രകവര്‍ച്ച വ്യാപകമായി നടന്നിരുന്നു. ഈ മേഖലയില്‍ ഭവനഭേദനവും കവര്‍ച്ചയും നടന്നിട്ടുണ്ട്. എന്നാലിപ്പോള്‍ പയ്യന്നൂര്‍ നഗരഹൃദയത്തില്‍ നടന്ന ജ്വല്ലറി കവര്‍ച്ച നഗരവാസികളില്‍ പരിഭ്രാന്തിപരത്തിയിട്ടുണ്ട്. പയ്യന്നൂര്‍ ഡി.വൈ. എസ്. പി കെ. ഇപ്രേമചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണമാരംഭിച്ചത്. മോഷ്ടാക്കളെ ഉടന്‍ പിടികൂടുമെന്ന് പൊലിസ് അറിയിച്ചു.












Click it and Unblock the Notifications