കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കനിവ് 108 ആംബുലന്‍സില്‍ ബീഹാറി യുവതിക്ക് സുഖപ്രസവം: സംഭവം ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സര്‍ക്കാര്‍ ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം. ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ 108 ആംബുലന്‍സിലാണ് ആദ്യമായി ഒരു യുവതി പ്രസവിച്ചത്. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ സജ്ജീകരിച്ച കനിവ് 108 ആംബുലന്‍സില്‍ ബിഹാറി സ്വദേശിനിയായ പുഷ്പയാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഞായറാഴ്ച ഉച്ചയോടെയാണ് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പുഷ്പയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്.

എന്നാല്‍ ഇവര്‍ക്ക് രക്തസമ്മര്‍ദ്ദം കൂടുകയും ആരോഗ്യനിലയില്‍ ആശങ്കയുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ പുഷ്പയെ ഡോക്ടര്‍മാര്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്ക് സമഗ്ര ട്രോമാകെയര്‍പദ്ധതിയുടെ ഭാഗമായി ലഭിച്ച കനിവ് 108 ആംബുലന്‍സിലായിരുന്നു ഇവരെ കൊണ്ടുപോയത്. എന്നാല്‍ ഇതിനടിയില്‍ പിലാത്തറയിലെത്തിയപ്പോള്‍ പുഷ്പ ആംബുലന്‍സില്‍ തന്നെ പ്രസവിക്കുകയായിരുന്നു.

baby-15730267

ആംബുലന്‍സിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നിഷ്യന്‍ കെ.ജെ സന്തോഷിന്റെയും ഡ്രൈവര്‍ ജിതിന്റെയും ഇടപെടാലാണ് പുഷ്പക്ക് തുണയായത്. നഴ്‌സിങ് രംഗത്ത് പത്തുവര്‍ഷത്തെ അനുഭവപരിചയമുള്ള സന്തോഷ് തളിപ്പറമ്പ് പെരുമ്പടവ് സ്വദേശിയാണ്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ആലക്കോട് സ്വദേശിയായ ജിതിനാണ് ആംബുലന്‍സ് ഓടിച്ചിരുന്നത്. ഏഴിമല നാവിക അക്കാദമിയിലെ ഓഫിസറായ പ്രീതിയുടെ വീട്ടുവേലക്കാരിയാണ് ബിഹാറി സ്വദേശിനിയായ പുഷ്പ. ആംബുലന്‍സില്‍ പ്രീതിയുമുണ്ടായിരുന്നത് സഹായകരമായി. ആംബുലന്‍സിന്റെ നടത്തിപ്പു ചുമതലയുള്ള ഹൈദരബാദിലെ ജി.വി.കെ എമര്‍ജന്‍സി മാനേജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരാണ് സന്തോഷും ജിതിനും.

English summary
Bihari woman delivers baby in 108 ambulance in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X