കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ ലോബി പാര്‍ട്ടിയെ വികൃതമാക്കുന്നുവെന്ന് വിമര്‍ശനം; സിപിഎമ്മില്‍ കോടിയേരി ഒറ്റപ്പെടുന്നു, പകരക്കാരന്‍ ആരെന്ന ചര്‍ച്ച സജീവം...

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മക്കള്‍ മാഹാത്മ്യത്തിന്റെ പേരില്‍ ആരോപണ ശരശയ്യയിലായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സിപിഎമ്മില്‍ നിന്നും ഒറ്റപ്പെടുന്നു. പീഢനക്കേസില്‍ മകന്‍ ബിനോയ് കോടിയേരിയെ മുംബൈ പൊലിസ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റു ചെയ്യുമെന്നുറപ്പായിരിക്കെ കോടിയേരി അടിയന്തിരമായി സംസ്ഥാന സെക്രട്ടറിസ്ഥാനമൊഴിയണമെന്നാണ് പാര്‍ട്ടിയിലെ തെക്കന്‍ലോബിയുടെ ആവശ്യം.

<strong>രാജ്യം ഒറ്റ തിരഞ്ഞെടുപ്പിലേക്ക്? കോണ്‍ഗ്രസും ബഹിഷ്‌കരിച്ചു; ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കി ബിജെപി</strong>രാജ്യം ഒറ്റ തിരഞ്ഞെടുപ്പിലേക്ക്? കോണ്‍ഗ്രസും ബഹിഷ്‌കരിച്ചു; ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കി ബിജെപി

കണ്ണൂര്‍ ലോബിയെന്നു അറിയപ്പെടുന്ന കോടിയേരി, ഇ.പി ജയരാജന്‍, കെ.പി സഹദേവന്‍, പി.കെ ശ്രീമതി എന്നിവരുടെ മക്കള്‍ കമ്മ്യൂണിസ്റ്റ് സദാചാരം നിരന്തരം ലംഘിക്കുന്നുവെന്നാണ് തെക്കന്‍ വിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്നു. നേരത്തെ സ്വാശ്രയകോളേജ് സമരത്തില്‍ എസ്. എഫ്. ഐ നേതാക്കള്‍ തല്ലുക്കൊണ്ട് തലപൊട്ടി റോഡില്‍ വീണുകിടക്കുന്ന കാലയളവില്‍ പിണറായി വിജയന്‍ അമൃതാനന്ദമയിയുടെ സ്വാശ്രയകോളേജില്‍ മകളെ എന്‍ജിനിയറിങ് കോളേജിനു ചേര്‍ത്തതും വിവാദമായിരുന്നു.

ഇപി ജയരാജന്റെ ബന്ധു നിയമനം

ഇപി ജയരാജന്റെ ബന്ധു നിയമനം

ഇ.പി ജയരാജന്‍ നടത്തിയ ബന്ധുനിയമനവുംപി.കെ ശ്രീമതിയുടെ മകനെതിരെയുള്ള സാമ്പത്തിക ആരോപണങ്ങളും പാര്‍ട്ടിയെ വല്ലാതെ പ്രതിസന്ധിയിലാക്കിയിരുന്നു. ബിനോയ് കോടിയേരി വിഷയത്തില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചിരിക്കെ കോടിയേരിയുടെ രാജിയാണ് ഒരുവിഭാഗം നേതാക്കള്‍ ലക്ഷ്യമിടുന്നത്. തോമസ് ഐസക്ക്, എം. എ ബേബി എന്നിവര്‍ നേതൃത്വം നല്‍കുന്ന വിഭാഗങ്ങള്‍ ഒരുവിഭാഗം കേന്ദ്ര നേതാക്കളുടെ ഒത്താശയോടൊണ് കരുക്കള്‍ നീക്കുന്നത്.

ദുര്‍ബലനായ പാര്‍ട്ടി സെക്ര‌ട്ടറി

ദുര്‍ബലനായ പാര്‍ട്ടി സെക്ര‌ട്ടറി

നേരത്തെ അങ്ങേയറ്റം ദുര്‍ബലനായ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെന്നു ഇവര്‍ കോടിയേരിയെ മുദ്രകുത്തിയിരുന്നു. മുഖ്യമന്ത്രിയോടുള്ള അമിതമായ വിധേയത്വം പാര്‍ട്ടിയെ പലപ്പോഴും ദുര്‍ബലമാക്കിയെന്നാണ് ആരോപണം. അതുകൊണ്ടു തന്നെ സി.പി. എം സംഘടനാസംവിധാനത്തെ ശക്തിപ്പെടുത്താന്‍ തോമസ് ഐസക്കോ, എം. എ ബേബിയോ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാകണമെന്നാണ് ആവശ്യം. കോടിയേരിക്കെതിരെയുള്ള ആരോപണത്തിന് പിണറായി വിജയന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രതികരിക്കാത്തത് സി.പി. എമ്മില്‍ ആശങ്കപരത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സ്വരചേര്‍ച്ചയില്ല?

മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സ്വരചേര്‍ച്ചയില്ല?

കഴിഞ്ഞ കുറച്ചുക്കാലമായി മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സ്വരചേര്‍ച്ചയില്ലായെന്ന പ്രചരണവും സജീവമാണ്. ഈ സാഹചര്യത്തില്‍ തന്റെമകനെതിരെയുള്ള ആരോപണം തനിച്ചു നേരിടേണ്ട ഗതികേടിലാണ് കോടിയേരി. ചരിത്രത്തിലാദ്യമായാണ് സി.പി. എം സ്ംസ്ഥാനസെക്രട്ടറിയുടെ മകന്‍ ലൈംഗീകാരോപണക്കേസില്‍ കുടുങ്ങുന്നത്. അതുകൊണ്ടു തന്നെ അതു പാര്‍ട്ടിക്കെതിരെ ഒരുവിഭാഗം മാധ്യമങ്ങള്‍ ആയുധമാക്കുന്നുവെന്ന പരാതി കേന്ദ്ര നേതൃത്വത്തിനുണ്ട്.

ഒന്നും മിണ്ടാതെ കോടിയേരി

ഒന്നും മിണ്ടാതെ കോടിയേരി

കോടിയേരി ബാലകൃഷ്ണനെ അടിയന്തിരമായി നീക്കണമെന്ന ആവശ്യത്തോട് പിബിയും കേന്ദ്രകമ്മിറ്റിയും ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കില്‍ പകരം എസ്.രാമചന്ദ്രന്‍പിള്ള, എം.വി ഗോവിന്ദന്‍ എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. നാട്ടില്‍ വിവാദങ്ങള്‍ കത്തിപ്പടരുമ്പോഴും കോടിയേരി ബാലകൃഷ്ണന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മഴക്കാലത്ത് സാധാരണ നടത്താറുള്ള ആയുര്‍വേദചികിത്സയിലാണ് കോടിയേരി.

English summary
Binoy Kodiyeri issue; Kodiyeri isolates from CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X