വിഴിഞ്ഞം സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം അപലപനീയം: ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ്
തലശ്ശേരി: അതിജീവനത്തിന് വേണ്ടി സമരം നടത്തിയ മത്സ്യത്തൊഴിലാളികളെ ജനാധിപത്യവിരുദ്ധമായി അടിച്ചമര്‍ത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പംാപ്ളാനി പറഞ്ഞു. തലശേരി ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന തലശ്ശേരി അതിരൂപതയിലെ വൈദികരുടെ സമ്മേളനം മത്സ്യത്തൊഴിലാളികളുടെ പോരാട്ടത്തിന് പൂര്‍ണ്ണ പിന്തുണ നല്കി.
തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് തോമസ് നെറ്റൊ പിതാവിനെയും വൈദികരെയും അന്യായമായി കേസില്‍ ഉള്‍പ്പെടുത്തിയതിനെ യോഗം ശക്തമായി അപലപിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കി.മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങളെ പരിഗണിച്ചു എന്ന് പറയുന്ന സര്‍ക്കാര്‍ കുടിയിറക്കപ്പെട്ടവരുടെ ദയനീയാവസ്ഥയ്ക്ക് വര്‍ഷങ്ങളായി യാതൊരു പരിഹാരവും കണ്ടിട്ടില്ല എന്ന സത്യം വിസ്മരിക്കരുത്.

സാമൂഹ്യവിരുദ്ധര്‍ നടത്തിയ അഴിഞ്ഞാട്ടങ്ങളുടെ മറവില്‍ മത്സ്യത്തൊഴിലാളികളെ കള്ളക്കേസില്‍ കുടുക്കി നിശബ്ദരാക്കാനുള്ള തന്ത്രം തികച്ചും അപലപനീയമാണ്. സമരങ്ങളെ വര്‍ഗീയ വല്‍ക്കരിക്കാനുള്ള ചില നേതാക്കളുടെ ശ്രമം രാജ്യത്തിന് തന്നെ അപമാനകരമാണെന്നും യോഗം വിലയിരുത്തി. അക്രമം ആര് ചെയ്താലും അപലപനീയമാണ്.
എന്നാല്‍, കുത്തക മുതലാളികള്‍ക്ക് വേണ്ടി സംഘടിപ്പിക്കപ്പെടുന്ന അക്രമങ്ങളുടെ മറവില്‍ മത്സ്യത്തൊഴിലാളിയുടെ ആവശ്യങ്ങള്‍ അവഗണിക്കപ്പെടരുത്. തലശ്ശേരി അതിരൂപത പ്രോട്ടോ സിഞ്ചല്ലൂസ് മോണ്‍. ആന്റണി മുതുകുന്നേല്‍ യോഗത്തിന് സ്വാഗതം പറഞ്ഞു. വികാരി ജനറാളുമാരായ മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി, മോണ്‍. ജോസഫ് ഒറ്റപ്ലാക്കല്‍, മോണ്‍. മാത്യു ഇളംതുരുത്തി പടവില്‍, ചാന്‍സലര്‍ ഫാ. ജോസഫ് മുട്ടത്തുകുന്നേല്‍, അതിരൂപതാ പ്രക്രേറ്റര് ഫാ. ജോസഫ് കാക്കരമറ്റത്തില്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications