കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൊറാഴയിലെ ആഡംബര റിസോർട്ട് ഉദ്ഘാടനം:കണ്ണtരിൽ സിപിഎം-കോൺഗ്രസ് അവിശുദ്ധ ബന്ധമെന്ന് ബിജെപി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മന്ത്രി ഇപി ജയരാജന്റെ മകന്റെ നേതൃത്വത്തില്‍തുടങ്ങിയ മൊറോഴയിലെ ആഡംബര ആയുർവേദ റിസോര്‍ട്ട് ഉദ്ഘാടന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍ പങ്കെടുത്ത സംഭവത്തില്‍ സിപിഎ-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ മറുപടി പറയണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുന്നിടിച്ച് നാട്ടിൽ നിലനിൽക്കുന്ന സര്‍വ്വ നിയമങ്ങളും ലംഘിച്ചാണ് ആയുർവ്വേദറിസോര്‍ട്ട് നിര്‍മ്മിച്ചിട്ടുളളത്.

bjp-flags1-15543533

പന്തക്കപ്പാറയിലെ സിപിഎം പ്രവര്‍ത്തകനായിരുന്ന കൊളങ്ങരത്ത് രാഘവനെ ബീഡി കമ്പനിയിൽ ജോലി ചെയ്തു കൊണ്ടിരിക്കെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായി ജയില്‍ ശിക്ഷയനുഭവിച്ച കോണ്‍ഗ്രസ് നേതാവാണ് മമ്പറം ദിവാകരന്‍. ഇദ്ദേഹമാണ് റിസോര്‍ട്ടിന്റെ ഉദ്ഘാടനം നിലവിളക്ക് കൊളുത്തി നിർവ്വഹിച്ചത്. പാർട്ടി രക്തസാക്ഷിയായ കൊളങ്ങരത്ത് രാഘവനെ കുറിച്ച് ഇനിയൊരക്ഷരം മിണ്ടാന്‍ സിപിഎമ്മിന് അര്‍ഹതയില്ല. മമ്പറം ദിവാകരന്‍ സഹകാരിയാണെന്ന് പറയുന്ന സിപിഎം രഹസ്യമായി നടന്ന ഉദ്ഘാടന ചടങ്ങില്‍ ദിവാകരനെ മാത്രം ക്ഷണിച്ചതെന്തിനാണെന്ന് വ്യക്തമാക്കണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു.

2016ൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച മമ്പറം ദിവാകരനെ കൊളങ്ങരേത്ത് രാഘവൻ്റെ കൊലയാളിയെന്ന് വിശേഷിപ്പിച്ച പി. ജയരാജനും എം വി. ജയരാജനുമടക്കമുളള സി.പി.എം നേതാക്കള്‍ ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കണം. കെ.സുധാകരൻ എം.പിയും ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനിയടക്കമുളള കോണ്‍ഗ്രസ് നേതാക്കളും സിപിഎമ്മുമായി കോണ്‍ഗ്രസിനുളള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തണം. രണ്ട് കൂട്ടരും കാലങ്ങളായി ജനങ്ങളെ പറ്റിക്കുകയായിരുന്നു.

രഹസ്യമായാണ് റിസോര്‍ട്ട് ഉദ്ഘാടനം ചെയ്തത്. സിപിഎം പ്രവര്‍ത്തകനായ കൊളങ്ങരേത്ത് രാഘവനെ ബോംബ് എറിഞ്ഞു കൊലപ്പെടുത്തിയെന്നു പറയുന്ന മമ്പറം ദിവാകരനെയും കൂട്ടിയാണ് ഇ പി ജയരാജൻ റിസോർട്ട് ഉദ്ഘാടനം നടത്തിയത്. കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മിലുള്ള അന്തര്‍ ധാര ഇതിലൂടെ വ്യക്തമാണ്. മഞ്ചേശ്വരത്ത് സി.പി.എമ്മിന്റെ പിൻതുണ സ്വീകരിക്കുമെന്ന് പറഞ്ഞ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കല്യാട്ടെ രക്തസാക്ഷികളായ കൃപേഷിനേയും ശരത് ലാലിനെയും മറന്നു പോവുകയായിരുന്നു. നാട് മുഴുവൻ കൊ വിഡ് ഭീതിയിൽ വെറുങ്ങലിച്ച് നിൽക്കവെ എന്തിനാണ് ആയുർവേദ റിസോർട്ടിൻ്റെ ഉദ്ഘാടനം നടത്തിയതെന്നു ചോദിച്ചപ്പോഴാണ് ഇപ്പോഴാണ് നല്ല സമയമെന്നാണ് ഇ.പിയോട് അടുപ്പമുള്ളവർ പറഞ്ഞത്.

സമയത്തിലും രാശിയിലും വിശ്വാസമില്ലെന്ന് പറയുന്ന സി.പി.എം നേതാക്കൾ ജ്യോത്സ്യനെ കൊണ്ടു സമയം നോക്കിച്ചാണ് റിസോർട്ടിന്റെ ഉദ്ഘാടനം നടത്തിയതെന്നും ഹരിദാസ് ആരോപിച്ചു.കോടികൾ ബിനാമി നിക്ഷേപമായി വാങ്ങിയാണ് റിസോർട്ട് തുടങ്ങിയതെന്നാണ് അതിൻ്റെ നടത്തിപ്പുകാർ പറയുന്നത്. എങ്കിൽ ആരൊക്കെയാണ് അതിൻ്റെ നിക്ഷേപകരെന്ന് വ്യക്തമാക്കണം.സഹകരണമെന്ന ഓമന പേരിട്ടാല്‍ ഏതു കള്ള പണവും വെളുപ്പിക്കാമെന്നതാണ് ഇന്നത്തെ അവസ്ഥ. അല്ലെങ്കിൽ റിസോർട്ടിന്റെ ഷെയർ ഹോൾഡേഴ്സ് ആരെല്ലാമാണെന്ന് സി.പി.എം വ്യക്തമാക്കണം. രക്തസാക്ഷികളുടെ പേര് പറഞ്ഞ്

കോണ്‍ഗ്രസ് വെറുതെ അണികളെ പറ്റിക്കുകയാണ്. സഹകരണ സ്ഥാപനങ്ങളുടെ മറവില്‍ കള്ള പണം വെളുപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. കോണ്‍ഗ്രസ് നേതാവിനെ റിസോര്‍ട്ട് ഉദ്ഘാടനത്തിന് ക്ഷണിച്ചതില്‍ അമര്‍ഷമുളള സിപിഎം അണികളാണ് ജയരാജന്റേയും ദിവാകരന്റെയും ഒന്നിച്ചുളള പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബക്കളത്ത് പാർത്ഥാസ് കൺവെൻഷൻ സെൻ്റർ എന്ന സ്ഥാപനത്തിന് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അനുമതി നിഷേധിച്ച ആന്തൂർ നഗരസഭയാണ് ഇപ്പോൾ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ മന്ത്രി പുത്രൻ തുടങ്ങിയ ആഡംബര റിസോർട്ടിന് അനുമതി നൽകിയത് വമ്പിച്ച ജലചൂഷണമാണ് അവിടെ നടക്കുന്നതെന്ന കാര്യം വ്യക്തമാണ്. ഭൂഗർഭ ജലം ക്രമാതീതമായി ചൂഷണം ചെയ്തു വരികയാണ്. എന്നാൽ ഇതിനൊക്കെ തടയിടേണ്ട നഗരസഭാധികൃതർ വേണ്ട ഒത്താശ ചെയ്തു കൊടുക്കുകയാണെന്ന് ഹരിദാസ് ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.കെ. വിനോദ്കുമാര്‍, ബിജുഏളക്കുഴി, ട്രഷറര്‍ യു.ടി. ജയന്തന്‍ എന്നിവരും പങ്കെടുത്തു.

English summary
BJP against Luxury resort inaugurated in Morazha, Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X