കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പിൽ കേരളത്തിലും ബിജെപിക്ക് കർഷകർ ചുട്ട മറുപടി കൊടുക്കുമന്ന് കെകെ രാഗേഷ് എംപി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ഇന്ത്യയിലെ കർഷകരെ കോർപറേറ്റുകൾക്ക് അടിയറവെച്ച ബി.ജെ.പിക്കെതിരെ കേരളത്തിലെ കർഷകരും തെരഞ്ഞെടുപ്പിൽ ചുട്ട മറുപടി നൽകുമെന്ന് കെ.കെ.രാഗേഷ് എം പി പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നടക്കുന്ന കർഷക സമരത്തിന് പിൻതുണ പ്രഖ്യാപിച്ചു കൊണ്ട് കേരളത്തിൽ നടക്കുന്ന പ്രതിഷേധ സമരങ്ങൾ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ തൽക്കാലം നിർത്തിയിരിക്കുകയാണെന്നും എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പൂർവ്വാധികം ശക്തിയോടെ ആരംഭിക്കുമെന്നും രാഗേഷ് പറഞ്ഞു.

എറണാകുളം ജില്ലയിൽ 3899 പോളിംഗ് സ്റ്റേഷൻ: 1647 എണ്ണം കൂടുതലായി സജ്ജീകരിക്കുംഎറണാകുളം ജില്ലയിൽ 3899 പോളിംഗ് സ്റ്റേഷൻ: 1647 എണ്ണം കൂടുതലായി സജ്ജീകരിക്കും

ദില്ലിയിലെ സമരത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കാലത്ത് കിസാൻ സഭകളും കർഷക പദയാത്രകളും നടത്തുമെന്നും രാഗേഷ് പറഞ്ഞു. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് സമരത്തെ അവഗണിക്കുകയായിരുന്നു. പഞ്ചാബിലും വയനാട്ടിലും ട്രാക്ടർ ഓടിച്ച് ചെപ്പടി വിദ്യ കാണിച്ച രാഹുൽ ഗാന്ധി കർഷക സമരത്തിനെതിരെ പാർലമെന്റിൽ എന്തുകൊണ്ട് ബില്ല് അവതരിപ്പിച്ചില്ലെന്നു വ്യക്തമാക്കണമെന്ന് രാഗേഷ് ആവശ്യപ്പെട്ടു. ഇതേ സമയം തനിക്കെതിരെ ആക്ഷേപം നടത്തിയകണ്ണുരിലെ കോൺഗ്രസ് നേതാവായ കെ.സുധാകരനെതിരെയും രാഗേഷ് ആഞ്ഞടിച്ചു.

kkragesh-1612013285-161

കെ.സുധാകരന് ഫ്യുഡൽ മാടമ്പിയുടെ മനോഭാവമാണെന്ന് കെ.കെ.രാഗേഷ് കുറ്റപ്പെടുത്തി.
സുധാകരന് ഭ്രാന്താണെന്ന് താൻ നേരത്തെ പറഞ്ഞതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുതൊഴിലാളിയുടെ മകനെന്ന് പ്രസംഗത്തിൽ പറഞ്ഞത് ജാതീയമായ ആക്ഷേപമാണെന്ന് താൻ ഇപ്പോഴും വിശ്വസിക്കുന്നു. ആ പരാമർശം നടത്തിയത് സുധാകരന് സാമൂഹ്യ ബോധവും ചരിത്രബോധവുമില്ലാത്തതിനാലാണ്. തൊഴിലിന്റെ പേരിലാണ് കേരളീയ സമുഹത്തിൽ ജാതികളുണ്ടായത്. സമുഹത്തിൽ വയറ്റാട്ടിക്കുള്ള പദവിയല്ല ഗൈനക്കോളജസ്റ്റിന് .

തൊഴിൽപരമായി അടിച്ചമർത്തപ്പെട്ട ഒരു വിഭാഗമെന്നുമുണ്ടായിരുന്നു. വർഷങ്ങൾക്കു മുൻപ് മുഖ്യമന്ത്രി പദവിയിലിരിക്കാത്ത സമയത്ത് പാർട്ടി സെക്രട്ടറിയായിരുന്ന കാലത്താണ് കമ്യൂണിസ്റ്റുകാരെ ഒറ്റുകൊടുത്ത നടപടിയെ കുറിച്ച് പിണറായി തന്റെ പ്രസംഗത്തിനിടെ യിൽ മുല്ല പള്ളിക്കെതിരെ രാഷ്ട്രീയ വിമർശനം നടത്തിയത്. കേന്ദ്ര സഹമന്ത്രിയായിരുന്ന മുല്ലപള്ളിയുടെ പിതാവിന്റെ പാരമ്പര്യം സുചിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളു. ചന്ദ്രനെ നോക്കി കുരക്കുന്ന മൃഗവുമായി തന്നെ താരതമ്യം ചെയ്യുന്ന സുധാകരൻ സ്വയം ചന്ദ്രനായി വിശേഷിപ്പിക്കുകയാണ്. കഴിഞ്ഞ ആറു വർഷമായി താൻ എം.പി സ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്.

രണ്ട് ടേമുകളിലായി സുധാകരൻ ഏഴു വർഷവും എം.പിയായിരുന്നു. കേന്ദ്ര സർക്കാർ വെബ് സൈറ്റിൽ ഇരുവരും പാർലമെന്റിലും പുറത്തും നടത്തിയ പ്രവർത്തനങ്ങൾ സമഗ്രമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതു പരിശോധിച്ചാലറിയാം ചന്ദ്രനാരാണെന്നും സുധാകരന്റെ പ്രയോഗം ആർക്കാണ് ചേരുന്നതെന്നും രാഗേഷ് പറഞ്ഞു. കർഷക സംഘം നേതാക്കളായ എം പ്രകാശൻ മാസ്റ്റർ, പനോളി വത്സൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

English summary
BJP get setback from farmers in Kerala in Coming election: KK Ragesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X