Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി കണ്ണൂരിൽ കെ റെയില്‍ വിരുദ്ധ പദയാത്ര നടത്തി

കണ്ണൂര്‍: കേരളത്തെ വെട്ടിമുറിച്ച് ആയിരക്കണക്കിന് ജനങ്ങളെ വഴിയാധാരമാക്കി സംസ്ഥാന സര്‍ക്കാര്‍ കെ റെയില്‍ പദ്ധതി നടപ്പിലാക്കുന്നുവെന്നാരോപിച്ച് ബിജെപി സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റി കെ റെയില്‍ വിരുദ്ധ പദയാത്ര നടത്തി. ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ് നയിച്ച പദയാത്ര ഇന്നലെ വൈകുന്നേരം പുതിയതെരുവില്‍ നിന്നാരംഭിച്ചു.രാത്രി വൈകി കണ്ണൂർ സ്റ്റേഡിയം കോർണറിൽ സമാപിച്ചു. പദയാത്ര ബിജെപി ഉത്തരമേഖല പ്രസിഡണ്ട് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വക്താവ് സന്ദീപ് വചസ്പദി,സെക്രട്ടറി കെ.രഞ്ചിത്ത് , ജില്ലാ വൈസ് പ്രസിഡണ്ട് വി.മണിവർണ്ണൻ അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗങ്ങളായ എ.ദാമോദരൻ, പി.കെ.വേലായുധൻ , സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ.കെ.കെ ശ്രീധരൻ , സി. നാരായണൻ, മേഖലാ ഉപാധ്യക്ഷ ആനിയമ്മ ടീച്ചർ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി.ആർ.രാജൻ, ബാലകൃഷ്ണൻപടപ്പേങ്ങാട് , സെക്രട്ടറിമാരായ പി.സലീന, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.ആർ. സുരേഷ് സ്വാഗതം പറഞ്ഞു.

 bjp

പൊടിക്കുണ്ട്, പളളിക്കുന്ന്, കാല്‍ടെക്‌സ് എന്നിവിടങ്ങളിൽ യാത്രയ്ക്ക് സ്വീകരണം നൽകി. സ്റ്റേഡിയം കോർണിവൽ നടന്ന പൊതു സമ്മേളനത്തില്‍ ബിജെപി ഉത്തരമേഖല പ്രസിഡണ്ട് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ പ്രസംഗിച്ചു. എന്‍. ഹരിദാസ് നയിക്കുന്ന രണ്ടാമത്തെ പദയാത്ര വ്യാഴാഴ്ച്ച വൈകുന്നേരം മാഹിയില്‍ നിന്നാരംഭിക്കും. 6മണിയോടെ തലശ്ശേരി പഴയ ബസ് സ്റ്റാന്റില്‍ സമാപിക്കും. തുടര്‍ന്ന് | നടക്കുന്ന പൊതുയോഗം ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്യും.

Recommended Video

cmsvideo
    തന്റെ സ്ഥലത്ത് കെ റയിലിന്റെ കല്ലിട്ടാൽ പിഴുതെറിയുമോ ? ഒമർ ലുലു പറയുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+