Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിലെ സമാധാനം തകര്‍ക്കാന്‍ പൊലിസ് സിപിഎമ്മിന് ഒത്താശ ചെയ്യുന്നുവെന്ന് ബിജെപി

കണ്ണൂര്‍: കണ്ണൂരിലെ സമാധാനം തകര്‍ക്കാന്‍ പൊലിസ് സിപിഎമ്മിന് ഒത്താശ ചെയ്തു കൊണ്ടുനടക്കുന്നുവെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ക്ക് നേരെ നടത്തിയ അക്രമങ്ങള്‍ക്ക് പിന്നില്‍ സിപിഎം നേതൃത്വം നടത്തിയ ആസൂത്രിത ഗൂഢാലോചനയാണ്.

മത തീവ്രവാദസംഘടനകള്‍ക്കായി ഹൈന്ദവരുടെ ഭക്തിപരമായ ചടങ്ങുകള്‍ തടസപ്പെടുത്തുകയാണ്. ഇതിനെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാകുന്നില്ല. പൊലീസ് അക്രമങ്ങള്‍ കണ്ട് നോക്കി നില്‍ക്കുകയാണ്. ശോഭയാത്ര നടത്താന്‍ അനുമതി വാങ്ങിയ സ്ഥലത്ത് തന്നെ സിപിഎം പരിപാടികള്‍ സംഘടിപ്പിക്കുന്നു. സിപിഎമ്മിന്റെ അജണ്ട പൊലീസ് നടപ്പിലാക്കുകയാണ്.

kannur

വര്‍ഷങ്ങളായി കാര്യമായ സംഘര്‍ഷങ്ങള്‍ നടക്കാത്ത ജില്ലയില്‍ വീണ്ടും സംഘര്‍ഷം വ്യാപിപ്പിക്കാനുളള നീക്കമാണ് സിപിഎം നടത്തുന്നത്. സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നാടായ പെരളശേരിയിലും കണ്ണപുരത്തും ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്.

പാര്‍ട്ടി സെക്രട്ടറിയുടെ നാട്ടില്‍ അനൗണ്‍സ്മെന്റിന് തയ്യാറായ സിഐടിയു പ്രവര്‍ത്തകന്റെ ഉടമസ്ഥതയിലുളള ഓട്ടോ ടാക്സി വാടകയ്ക്കെന്ന രൂപത്തില്‍ വടക്കുമ്പാട് കൊണ്ടുപോയാണ് ബാബുവെന്ന ബിജെപി ബൂത്ത് പ്രസിഡണ്ടിനെ അതിക്രൂരമായി മര്‍ദ്ദിച്ചത്. മാനന്തേരിയിലും ശിവപുരത്തും മൂഴിക്കരയിലും കോട്ടയംപൊയിലിലുമെല്ലാം സിപിഎം അക്രമത്തിന് ശ്രമം നടത്തി. ഹൈന്ദവ സമൂഹത്തോടുളള വെല്ലുവിളിയാണ് ശോഭായാത്ര തടസ്സപ്പെടുത്തിയ സിപിഎം നടപടി.

വിലക്കേര്‍പ്പെടുത്തിയോ തടഞ്ഞോ ഇത്തരം പരിപാടികള്‍ ഇല്ലായ്മ ചെയ്യാമെന്നാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കില്‍ കഴിഞ്ഞകാല അക്രമസംഭവങ്ങളില്‍ നിന്ന് ഒരു പാഠവും പഠിച്ചിട്ടില്ലെന്നാണ് അര്‍ത്ഥമെന്നും ഹരിദാസ് പറഞ്ഞു. ഒട്ടു മിക്ക സ്ഥലങ്ങളിലും ഒരേ രീതിയിലുള്ള അക്രമമാണ് നടന്നത്. ശോഭായാത്രയ്ക്ക് വര്‍ദ്ധിച്ചു വരുന്ന ജനപിന്തുണയിലും സ്വീകാര്യതയിലും വെറളി പുണ്ടാണ് അക്രമം നടത്തുന്നത്.

സമാധാനപരമായി സംഘടനാ പ്രവര്‍ത്തനം നടത്തണമെന്ന് ആഗ്രഹിക്കുന്ന സംഘടനകളാണ് സംഘപരിവാര്‍ സംഘടനകള്‍. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. സിപിഎം ഗ്രാമങ്ങള്‍ ആരുടെയും തറവാട്ടുസ്വത്തല്ല. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ അവിടെ പ്രവര്‍ത്തിക്കുക തന്നെ ചെയ്യും. കണ്ണപുരം പൊലീസ് സ്റ്റേഷന്‍ സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുകയാണ്.

കണ്ണവത്തും ഇതുതന്നെയാണ് അവസ്ഥ. എസ്പിയോട് പരാതി പറഞ്ഞാല്‍ നോക്കാമെന്നാണ് പറയുന്നത്. ഇതിനര്‍ത്ഥം നോക്കി നില്‍ക്കാമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് ഹരിദാസ് ചോദിച്ചു. ഹൈന്ദവ വിശ്വാസികളുടെ ആഘോഷത്തെ അലങ്കോലമാക്കിയതിന് സിപിഎം പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പട്ടു. ജില്ലാ വൈസ് പ്രസിഡണ്ടണ്ട് ടി.സി. മനോജ്, ട്രഷറര്‍ യു.ടി. ജയന്തന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+