Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലത്തായി പീഡനം കള്ളക്കേസെന്ന് കെ സുരേന്ദ്രന്‍: ഗൂഡാലോചന പുറത്തു കൊണ്ടുവരണം

കണ്ണൂര്‍: പാലത്തായി പീഡന കേസ്സിൽ നടന്ന ഗൂഡാലോചന വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംഭവത്തിൽ തീവ്രവാദ സംഘടനകൾ ഒരു വിദ്യാർത്ഥിനിയെയും കുടുംബത്തേയും ഉപയോഗിച്ച് നിരപരാധിയായ ഒരധ്യാപകനെ കള്ളക്കേസിൽ കുടുക്കിയ സംഭവം ഞെട്ടിക്കുന്നതാണ്. ഒരധ്യാപകനെ കള്ളക്കേസിൽ കുടുക്കിയ സംഭവം ഞെട്ടിക്കുന്നതാണ്. പോക്സോ കേസ്സുകളുടെ പ്രഹരശേഷി ഉപയോഗപ്പെടുത്തി എങ്ങനെ ഭീകരസംഘടനകൾ എതിരാളികളെ നേരിടുന്നു എന്നതിന്റെ ഒന്നാംതരം ഉദാഹരണമാണ് ഈ കേസെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ

പാലത്തായി പീഡന കേസ്സിൽ നടന്ന ഗൂഡാലോചന വിശദമായി അന്വേഷിക്കണം. സംഭവത്തിൽ തീവ്രവാദ സംഘടനകൾ ഒരു വിദ്യാർത്ഥിനിയെയും കുടുംബത്തേയും ഉപയോഗിച്ച് നിരപരാധിയായ ഒരധ്യാപകനെ കള്ളക്കേസിൽ കുടുക്കിയ സംഭവം ഞെട്ടിക്കുന്നതാണ്.
പോക്സോ കേസ്സുകളുടെ പ്രഹരശേഷി ഉപയോഗപ്പെടുത്തി എങ്ങനെ ഭീകരസംഘടനകൾ എതിരാളികളെ നേരിടുന്നു എന്നതിന്റെ ഒന്നാംതരം ഉദാഹരണമാണ് ഈ കേസ്സ്.

k-surendran

പെൺകുട്ടിയെക്കൊണ്ട് പറയിപ്പിച്ച എല്ലാ മൊഴികളും വസ്തുതാവിരുദ്ധമാണെന്ന് പൊലീസിന് ബോധ്യപ്പെട്ടിരിക്കുകയാണ്. സി. എ. എ വിഷയത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ ഒരഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് ഈ ക്രൂരത ഒരധ്യാപകനോട് കാണിച്ചത്.

Recommended Video

cmsvideo
    17-07-2020, കോവിഡ് 19: ജില്ലയിൽ 33 പേർക്ക് രോഗബാധ; 10പേരുടെ ഫലം നെഗറ്റീവായി

    ഈ കേസ്സിന്റെ പിന്നിൽ പ്രവർത്തിച്ച ശക്തികളെക്കുറിച്ച് ശരിയായ അന്വേഷണം നടക്കണം. കഥയറിയാതെ ആട്ടം കാണുന്ന കോൺഗ്രസ്സ്, ലീഗ് നേതാക്കൾ ഒന്നോർക്കണം. ആരു വിചാരിച്ചാലും ആരെയും കുടുക്കാന്‍ കഴിയുന്ന ഒരായുധമാണിത്. ഭീകരസംഘടനകളുടെ കയ്യിലെ കളിപ്പാവകളായി ഉന്നത നേതാക്കൾ അധഃപതിക്കരുത്. നിരപരാധിയായ ആ അധ്യാപകനും ഒരു കുടുംബമുണ്ടെന്ന് നിങ്ങൾ മറക്കരുത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+