Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് - സി.പി. എം സഖ്യത്തിന് ശ്രമം; കെ.സുരേന്ദ്രന്‍

തലശേരി: കേരളത്തില്‍ പോപ്പുലർ ഫ്രണ്ട് - സിപിഎം പരസ്യ സഖ്യമാണ് വരാന്‍ പോകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തലശേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം സൈന്താദ്ധികന്‍ കെഇഎന്‍ കുഞ്ഞമ്മദ് പോപ്പുലര്‍ ഫ്രണ്ടിനെ ഇടതുപക്ഷത്തിലേക്ക് സ്വാഗതം ചെയ്യുന്നത് ഇവരുടെ ഐക്യം ശക്തമാവുന്നതിന്റെ ഉദാഹരണമാണ്. സംസ്ഥാനത്ത് മതഭീകരവാദ ശക്തികള്‍ അഴിഞ്ഞാടുമ്പോഴാണ് ഈ സഖ്യം വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

k

ലൗജിഹാദിനെതിരെ പാര്‍ട്ടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായം പറഞ്ഞതിന് മുന്‍ എംഎല്‍എയും കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ജോര്‍ജ് എം തോമസിനെതിരെ സിപിഎം നടപടിയെടുക്കാന്‍ പോവുന്നത് പോപ്പുലര്‍ ഫ്രണ്ടിനെ പ്രീതിപ്പെടുത്താനാണ്.

മലപ്പുറത്ത് നിന്നും വന്ന വാഹനം തൃശ്ശൂരില്‍ അപകടത്തില്‍ പെട്ടപ്പോള്‍ മാരകായുധങ്ങള്‍ പിടികൂടിയത് കേരളത്തിലെ സാഹചര്യം വ്യക്തമാക്കുന്നു. തീവ്രവാദികള്‍ക്ക് ആയുധങ്ങളുമായി എവിടെ വേണമെങ്കിലും സഞ്ചരിക്കാമെന്നതാണ് അവസ്ഥ. അപകടം പറ്റിയില്ലായിരുന്നെങ്കില്‍ ആയുധങ്ങള്‍ പൊലീസിന് തൊടാന്‍ കിട്ടില്ലായിരുന്നു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറ.സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച കാര്‍ പിഎഫ്‌ഐക്കാരന്റേതായത് യാദൃശ്ചികമല്ല. സംഗതി വിവാദമായതിനെ തുടര്‍ന്ന് കാര്‍ വാടകയ്‌ക്കെടുത്തതാണെന്ന പച്ചക്കള്ളമാണ് സിപിഎം പറയുന്നത്.

ഫെബ്രുവരി മാസം രജിസ്റ്റര്‍ ചെയ്ത പുതിയ കാറാണിത്. ഏറ്റവും വലിയ തൊഴിലാളി യൂണിയനുള്ള സിപിഎം മുതലാളിമാരുടെ ആഡംബര കാര്‍ എങ്ങനെയാണ് വാടകയ്‌ക്കെടുക്കുക എന്ന് സിപിഎം വ്യക്തമാക്കണം. സിപിഎമ്മിന്റെ പല ഉന്നതരും പോപ്പുലര്‍ ഫ്രണ്ടുകാരന്റെ ഈ കാര്‍ ഉപയോഗിച്ചിട്ടുണ്ട്. മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വം ഈ വിവാദത്തിന് മറുപടി പറയണം. ധാര്‍മ്മികതയുണ്ടെങ്കില്‍ യെച്ചൂരി സംഭവം അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ്, എം.ആര്‍ സുരേഷ് എന്നിവരും അദ്ദേഹത്തൊട് ഒപ്പമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+