സംസ്ഥാനത്ത് ക്വട്ടേഷന്‍ നടത്തുന്ന ഏക പാര്‍ട്ടി സിപിഎമ്മാണെന്ന് എംടി രമേശ്
കണ്ണുര്‍: ക്വട്ടേഷന്‍ വിവാദത്തില്‍ സിപിഎമ്മിനെതിരെ അതിശക്തമായ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് എം.ടി രമേശ്. അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയുമൊക്കെ ക്വട്ടേഷന്‍ പ്രവര്‍ത്തനം നടത്തുന്നത് സിപിഎമ്മിന്റെ തണലിലാണെന്ന് ബിജെപി നേതാവ് എംടി രമേശ്.സ്വര്‍ണക്കടത്ത് വിവാദത്തില്‍ പ്രതികളെ തള്ളിപ്പറഞ്ഞു കൊണ്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ ഇപ്പോള്‍ രംഗത്തുവന്നത് വിശ്വാസത്തിലെടുക്കാനാവില്ല.

സിപിഎം നല്‍കുന്ന പിന്തുണയുടെ ബലത്തിലാണ് ഇവര്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് ഇതിനു മുന്‍പും ഇവര്‍ക്കെതിരെ പരാതിയുണ്ടായിട്ടും സി.പി.എം നടപടിയെടുത്തിട്ടില്ല. ഇപ്പോള്‍ നേതാക്കള്‍ കൂടി കസ്റ്റംസിന്റെ കെണിയില്‍ കുടുങ്ങുമെന്നായപ്പോഴാണ് പ്രതികളെ തള്ളിപ്പറയാന്‍ തയ്യാറായത്. കേരളത്തിലെ ക്വട്ടേഷന്‍ സംഘത്തിന് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടി സി.പി.എമ്മാണെന്നും എം.ടി രമേശ് ആരോപിച്ചു.
ഇത്തരം സംഘവുമായി സിപിഎമ്മിനുള്ള ബന്ധം പകല്‍ പോലെ വ്യക്തമാണ്. സിപിഎമ്മും എസ്ഡിപിഐയുമാണ് ഇത്തരക്കാരെ വളര്‍ത്തുന്നതെന്നും എം.ടി രമേശ് ആരോപിച്ചു.നേരത്തെ സ്വര്‍ണക്കടത്ത് ആരോപണത്തില്‍ കുടുങ്ങിയവരെ സംരക്ഷിക്കുകയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ചെയ്തത് ഇതിനു സമാനമായ കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നതാണ് സ്വര്‍ണക്കടത്ത് ഇതിനെതിരെ രാഷ്ട്രീയം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും രാജ്യസുരക്ഷയ്ക്കു ഭീഷണിയാകുന്ന സൈബര്‍ പോരാളികളെ നിലയ്ക്കു നിര്‍ത്താന്‍ സി.പി.എം തയ്യാറാകണമെന്നും എം.ടി.രമേഷ് ആവശ്യപ്പെട്ടു.
Recommended Video
രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ സ്മൃതിദിനത്തില്‍ ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടിയന്തരാവസ്ഥ പീഡിതരുടെ സംഗമം നടന്നു. താളിക്കാവ് മാരാര്‍ജി ഭവനില്‍ നടന്ന സംഗമം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ് ഉദ്ഘാടനം ചെയ്തു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 46 വര്‍ഷം തികയുന്നതിനിടയിലാണ് ഇതിനെതിരെ പോരാടിയവരെ ആദരിച്ചത്. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടം നല്‍കിയത് ആര്‍എസ്എസും ലോക് സംഘര്‍ഷ സമിതിയും മാത്രമാണ്. സിപിഎം അന്ന് മൗനം പാലിച്ചു. അത് ദുരൂഹമായിരുന്നുവെന്നും എം.ടി.രമേശ് പറഞ്ഞു.












Click it and Unblock the Notifications