കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരള ബിജെപിയിൽ കൊഴിഞ്ഞുപോക്ക് രൂക്ഷം: സംസ്ഥാന നേതൃത്വത്തിനെതിരെ ലഭിച്ച പരാതികള്‍ ഷായ്ക്ക് നൽകി;പിപി മുകുന്ദൻ

Google Oneindia Malayalam News

കണ്ണൂർ: കേരളത്തിലെ ബിജെപിയെക്കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി മുതിർന്ന നേതാവ് പിപി മുകുന്ദൻ. സംസ്ഥാന ബിജെപിയില്‍ ഗ്രൂപ്പ് തർക്കങ്ങളുണ്ടെന്നും പാർട്ടിയിൽ നിന്നും അംഗങ്ങള്‍ പുറത്തു പോകുകയാണെന്നുണാ വെളിപ്പെടുത്തൽ. പാർട്ടിക്കുള്ളിൽ ഗ്രൂപ്പുകള്‍ സജീവമാണെന്നും ഗ്രൂപ്പില്ലാത്ത നിഷ്പക്ഷരായവർ പാര്‍ട്ടി വിടുകയുമാണെന്നും പി പി മുകുന്ദന്‍ വ്യക്തമാക്കുകയായിരുന്നു.

കൊല്ലത്തെ ലീഗിന്‍റെ മോഹങ്ങള്‍ക്ക് എഎ അസീസിന്‍റെ ചെക്ക്; ഇരവിപുരം മണ്ഡലം ആര്‍ക്കും വിട്ടുകൊടുക്കില്ലകൊല്ലത്തെ ലീഗിന്‍റെ മോഹങ്ങള്‍ക്ക് എഎ അസീസിന്‍റെ ചെക്ക്; ഇരവിപുരം മണ്ഡലം ആര്‍ക്കും വിട്ടുകൊടുക്കില്ല

പാർലമെന്റ് ബജറ്റ് സമ്മേളനം- ചിത്രങ്ങൾ കാണാം

 പ്രതീക്ഷ പാഴായി

പ്രതീക്ഷ പാഴായി

പാര്‍ട്ടിയെ ബാധിച്ച രോഗം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട പിപി മുകുന്ദൻ കെ സുരേന്ദ്രന്‍ പറഞ്ഞതുപോലെ ഗ്രൂപ്പുകള്‍ ഇല്ലാതാകുമെന്ന് പ്രതീക്ഷിച്ചത് വെറുതെയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി പ്രവര്‍ത്തകർക്കിടയിൽ തന്നെ സംസ്ഥാന നേതൃത്വത്തിനെതിരെ പരാതിയുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാണിച്ച് പലരും തനിക്ക് കത്തയച്ചുവെന്നും പിപി മുകുന്ദൻ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച തനിക്ക് ലഭിച്ച കത്തുകളെല്ലാം തന്നെ ബിജെപി ദേശീയ അധ്യക്ഷന് കൃത്യമായി അയച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയ്ക്ക് പുറത്തേക്ക്

പാർട്ടിയ്ക്ക് പുറത്തേക്ക്


പാർട്ടിക്കുള്ളിൽ തഴയപ്പെട്ടവര്‍ക്ക് വേദനയുണ്ടെന്നും അവര്‍ എല്‍ഡിഎഫിലേക്കോ യുഡിഎഫിലേക്കോ പോകുമെന്ന് നേതൃത്വം ചിന്തിക്കണമെന്നും മുകുന്ദന്‍ മുന്നറിയിപ്പ് നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ബിജെപി നടത്തിവരുന്ന മുന്നൊരുക്കങ്ങളെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമര്‍ശിച്ചിട്ടുണ്ട്.

 മുൻവിധി തിരിച്ചടി

മുൻവിധി തിരിച്ചടി

വരുന്ന തിരഞ്ഞെടുപ്പിൽ എളുപ്പത്തിൽ വിജയിക്കാമെന്ന മുന്‍വിധിയുമായി മുന്നോട്ടുപോകുകയാണെങ്കിൽ പാർട്ടിയ്ക്ക് തിരുവനന്തപുരം കോര്‍പ്പറേഷനിൽ നേരിടേണ്ടി വന്നത് തന്നെയായിരിക്കും ഫലമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഫലമാണുണ്ടാവുക. പാര്‍ട്ടിക്കുവേണ്ടി പ്രയത്നിച്ചവരെ വിസ്മരിക്കരുതെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

 എന്തുകൊണ്ട് കേരളത്തിൽ?

എന്തുകൊണ്ട് കേരളത്തിൽ?

ശബരിമല വിഷയത്തിൽ ബിജെപി സ്വീകരിച്ച നിലപാടിൽ നിന്ന് നേട്ടമുണ്ടാക്കിയത് യുഡിഎഫാണെന്നും പിപി മുകുന്ദൻ ആരോപിച്ചു. സി കെ ജാനുവും പിസി ജോര്‍ജുമെല്ലാം എൻഡിഎയിൽ വന്നുപോയി. പി സി തോമസ് പാർട്ടി വിടാനൊരുങ്ങുകയാണെന്നും എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ് പിളര്‍ന്നുവെന്നുമുള്ള കാര്യങ്ങളും അദ്ദേഹം. എന്‍ഡിഎയില്‍ ആളില്ല. രാജ്യത്ത് മറ്റു സംസ്ഥാനങ്ങളില്‍ ബിജെപി നേട്ടമുണ്ടാക്കിയിട്ടും കേരളത്തില്‍മാത്രം എന്തുകൊണ്ട് നടപ്പിലാവുന്നില്ലെന്ന് പാർട്ടി നേതൃത്വം പറയണമെന്നും മുകുന്ദന്‍ കൂട്ടിച്ചേർത്തു.

 തിരിച്ചടിച്ചെന്ന്

തിരിച്ചടിച്ചെന്ന്

നേമം മണ്ഡലത്തിൽ നിന്ന് ബിജെപിയിലെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ മത്സരിച്ച് വിജയിച്ചെങ്കിലും നിയമസഭയില്‍ അദ്ദേഹം പാര്‍ട്ടിക്ക് വിഷമമാണ് ഉണ്ടാക്കിയത്. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം മുറുകെപ്പിടിക്കാന്‍ രാജഗോപാലിന് കഴിഞ്ഞില്ലെന്നും മുകുന്ദന്‍ കുറ്റപ്പെടുത്തി. പാർട്ടിയിൽ മുതിര്‍ന്ന നേതാക്കള്‍ അവഗണിക്കപ്പെട്ടതിൽ താഴെ തട്ടിലെ പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും. ഇത് പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നും നേരത്തെ നേതൃത്വം വിലയിരുത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ നിലപാടെടുത്ത് ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയതോടെയാണ് ബിജെപിയിലെ ഭിന്നതകള്‍ പുറത്തുവരുന്നത്.

Recommended Video

cmsvideo
Former DGP Jacob Thomas About Fuel Price Hike

English summary
BJP leader PP Mukundan against BJP state leadership and warns of consequences
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X