കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപിക്ക് കുറഞ്ഞത് 2000 വോട്ട്; സിപിഎമ്മിന് പോയെന്ന് യുഡിഎഫ്,കണക്ക് നിരത്തി മറുപടിയുമായി എല്‍ഡിഎഫ്

Google Oneindia Malayalam News

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളുടെ ഫലം കഴിഞ്ഞ ദിവസം പുറത്ത് വന്നപ്പോള്‍ കണ്ണൂരിലെ തില്ലങ്കേരിയിലും തൃശൂരിലെ പുല്ലഴിയിലും യുഡിഎഫും എല്‍ഡിഎഫും പരസ്പരം സീറ്റുകള്‍ പിടിച്ചെടുക്കുകയായിരുന്നു. തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴിയില്‍ സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസ് സീറ്റ് പിടിച്ചെടുത്തപ്പോള്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷന്‍ യുഡിഎഫില്‍ നിന്നും സിപിഎം പിടിച്ചെടുക്കുകയായിരുന്നു. ഏഴയിരത്തിനടുത്ത് ഭൂരിപക്ഷത്തിനായിരുന്നു തില്ലങ്കേരിയിലെ ഇടത് വിജയം. ഇവിടെ ബിജെപി വോട്ടുകളിലുണ്ടായ വലിയ ചോര്‍ച്ച നിരവധി ആരോപണങ്ങള്‍ക്കും സംശയങ്ങള്‍ക്കുമാണ് ഇടം നല്‍കിയിരിക്കുന്നത്.

തില്ലങ്കേരി ഡിവിഷന്‍

തില്ലങ്കേരി ഡിവിഷന്‍

2015 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി 285 വോട്ടിന് വിജയിച്ച ഡിവിഷനാണ് തില്ലങ്കേരി. എന്നാല്‍ ഇത്തവ​ണ സിപിഎമ്മിലെ ബിനോയ് കുര്യന് ‌‌‌‌ലഭിച്ച ഭൂരിപക്ഷം 6980. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ലിന്‍റ ജയിംസ് ആയിരുന്നു ബിനോയ് കൂര്യനെതിരെ ജനവിധി തേടിയത്

ഇടിഞ്ഞ് ബിജെപി വോട്ടുകള്‍

ഇടിഞ്ഞ് ബിജെപി വോട്ടുകള്‍


ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 32,580 വോട്ടിൽ ബിനോയ് കുര്യൻ 18,687 ഉം ലിൻഡ 11,707 വോട്ടും നേടി. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥിയുടെ വോട്ടുകള്‍ കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ തവണ 3333 വോട്ടുകള്‍ നേടിയ ബിജെപി ഇത്തവണ 1333 വോട്ടുകളാണ് നേടിയത്. ഇതോടെ ബിജെപി സിപിഎമ്മിന് വോട്ട് മറിച്ചെന്ന ആരോപണവുമായി യുഡിഎഫ് നേതൃത്വം രംഗത്ത് എത്തുകയും ചെയ്തു.

ബിജെപി തന്ത്രമോ

ബിജെപി തന്ത്രമോ

കേരളത്തില്‍ യുഡിഎഫിനെ ദുര്‍ബലമാക്കി പ്രധാന പ്രതിപക്ഷമാവുകയെന്ന ബിജെപി ലക്ഷ്യത്തിന്‍റെ പരീക്ഷണമാണ് തില്ലങ്കേരിയില്‍ കണ്ടതെന്നും യുഡിഎഫ് ആരോപിക്കുന്നുന്നു. കേരളത്തിലെ ഇരുമുന്നണികള്‍ക്കിടയിലും വളരണമെങ്കില്‍ ഏതെങ്കിലും ഒരുകക്ഷിയെ ബിജെപിക്ക് ദുര്‍ബലമാക്കേണ്ടതുണ്ട്. അതിന് നിലവിലെ സാഹചര്യത്തില്‍ ഏറ്റവും അനുയോജ്യം യുഡിഎഫ് ആണ്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ അടക്കം അവര്‍ സ്വീകരിച്ചേക്കുമെന്ന പ്രചാരണം ശക്തമാവുന്ന സാഹാചര്യത്തില്‍ കൂടിയാണ് തില്ലങ്കേരിയിലെ ഫലത്തെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളും സജീവമാകുന്നത്.

കേരളത്തില്‍ മുന്നേറുക

കേരളത്തില്‍ മുന്നേറുക

2026 ആവുമ്പോഴേക്കും കേരളത്തില്‍ യുഡിഎഫിന്‍റെ സന്നിധ്യവും സ്വാധീനവും വലിയ തോതില്‍ കുറച്ചു കൊണ്ട് വരിക. അങ്ങനെ നിരാശരാകുന്ന യുഡിഎഫ് അണികളുടെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കുക. ഇതോടൊപ്പം ഇരുമുന്നണികളും ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്ന പ്രചാരണത്തിലൂടെ ഭൂരിപക്ഷ സമുദായത്തിന്‍റെ വോട്ടുകള്‍ സമാഹരിച്ച് കേരളത്തില്‍ മുന്നേറുക എന്നതുമാണ് ബിജെപി തന്ത്രം.

സിപിഎം മറുപടി

സിപിഎം മറുപടി

അതേസമയം, തില്ലങ്കേരിയിലെ വോട്ട് മറിക്കല്‍ ആരോപണങ്ങളെ കണക്കുകള്‍ നിരത്തി തള്ളുകയാണ് സിപിഎം. സിപിഎമ്മും ബിജെപിയും തമ്മില്‍ വര്‍ഷങ്ങളായി നേരിട്ടുള്ള സംഘര്‍ഷവും അസ്വാരസ്യവും നിലനില്‍ക്കുന്ന സ്ഥലാണ് തില്ലങ്കേരി. ഇവിടെ ബിജെപി വോട്ടുകള്‍ സിപിഎമ്മിന് മറിച്ചു എന്ന് പറയുതന്ന് പരിഹാസ്യമാണെന്നും ഇടത് അനുകൂലികള്‍ വ്യക്തമാക്കുന്നു. മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതും മുന്നണിക്ക് അനുകൂലമായതായി വിലയിരുത്തപ്പെടുന്നു.

കേരള കോണ്‍ഗ്രസ് എമ്മിന്

കേരള കോണ്‍ഗ്രസ് എമ്മിന്


മലയോര മേഖലയായ തില്ലങ്കേരി ഡിവിഷനിലെ ചില കേന്ദ്രങ്ങളില്‍ കേരള കോണ്‍ഗ്രസ് എമ്മിന് നിര്‍ണ്ണായക സ്വാധീനം ഉണ്ട്. ഇവരുടെ മുന്നണി മാറ്റം യുഡിഎഫ് വോട്ടുകള്‍ ചോര്‍ത്തുകയും എല്‍ഡിഎഫ് വോട്ടുകള്‍ വര്‍ധിപ്പിക്കുകയും ചെയ്തതായും ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നു. വാര്‍ഡ് വിഭജനത്തിന് മുമ്പ് സ്ഥിരമായി ഇടതുപക്ഷം ജയിച്ചിരുന്ന ഡിവിഷന്‍ കൂടിയായിരുന്നു തില്ലങ്കേരി.

ബിനോയ് കൂര്യന്‍

ബിനോയ് കൂര്യന്‍

കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച ഡിവിഷന്‍ പിടിച്ചെടുക്കാന്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനവും ഇത്തവണ എല്‍ഡിഎഫ് നടത്തിയിരുന്നു. കഴിഞ്ഞ തവണ യുഡിഎഫിന് 16624 വോട്ടുകള്‍ ലഭിച്ചെങ്കില്‍ ഇത്തവണ അത് 11707 ആയി കുറഞ്ഞിട്ടുണ്ട് എന്നതും ശ്രദ്ദേയമാണ്. അതായത് യുഡിഎഫ് വോട്ടില്‍ കുറവ് വന്നത് ഏകദേശം അയ്യായിരത്തിന് അടുത്ത്. മുമ്പ് ഈ ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് വിജിയിച്ചിരുന്ന വ്യക്തികൂടിയാണ് ബിനോയ് കൂര്യന്‍. കൂടാതെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഡിവിഷനിലെ വാര്‍ഡുകളിലെ കണക്കുകളും യുഡിഎഫിന്‍റെ തകര്‍ച്ച വ്യക്തമാക്കുന്നതാണ്.

ആറളം, തില്ലങ്കേരി

ആറളം, തില്ലങ്കേരി

ആറളം, തില്ലങ്കേരി പഞ്ചായത്തുകൾ പൂർണമായും അയ്യൻകുന്ന് പഞ്ചായത്തിലെ മൂന്ന് വാർഡുകളും പായം പഞ്ചായത്തിലെ രണ്ട് വാർഡും മുഴക്കുന്ന് പഞ്ചായത്തിന്റെ ഏഴ് വാർഡുകളുമാണ് തില്ലങ്കേരി ഡിവിഷനില്‍ ഉള്‍പ്പെടുന്നത്. യുഡിഎഫിന്‍റെ കയ്യില്‍ ഉണ്ടായിരുന്ന ആറളം പഞ്ചായത്ത് ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തിരുന്നു. ആറളം പഞ്ചായത്തിൽ എൽഡിഎഫിന് ഒന്‍പതും യുഡിഎഫ് എട്ടും സീറ്റുകളാണ് നേടിയത്.

പായവും മുഴക്കുന്നും

പായവും മുഴക്കുന്നും

തില്ലങ്കേരിയിൽ എല്‍ഡിഎഫ് ആധിപത്യം കുറേക്കൂടി വ്യക്തമാണ്. 13 വാർഡുകളിൽ ഒമ്പതെണ്ണം എൽഡിഎഫിന് ഉള്ളപ്പോള്‍ യുഡിഎഫിനും എല്‍ഡിഎഫിനും രണ്ട് വാര്‍ഡുകള്‍ വീതമാണ് ഉള്ളത്. പായം പഞ്ചായത്തിലെ രണ്ട് വാർഡുകളും മുഴക്കുന്നിലെ ഏഴു വർഡുകളിൽ ആറും എൽഡിഎഫിന് ഒപ്പവും ഒന്നില്‍ ബിജെപിയുമാണ്. അയ്യന്‍കുന്നിലെ മൂന്ന് വാര്‍ഡുകള്‍ യുഡിഎഫിന് ഒപ്പമാണ്. വാര്‍ഡടിസ്ഥാനത്തിലും ആകെ വോട്ടിലും എല്‍ഡിഎഫ് മേല്‍ക്കൈ വ്യക്തമാണ്.

വോട്ടുകള്‍ എവിടെ

വോട്ടുകള്‍ എവിടെ

ഈ കണക്കുകള്‍ എല്ലാ നിരത്തിയാണ് യുഡിഎഫ് ആരോപണത്തെ ഇടതുപക്ഷം പ്രതിരോധിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അടക്കമുള്ള പാളിച്ചകള്‍ പരിശോധിക്കാതെ അനാവശ്യ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണ് യുഡിഎഫ് എന്നും ഇടതുപക്ഷം പറയുന്നു. അപ്പോഴും കഴിഞ്ഞ തവണ ബിജെപി നേടിയ രണ്ടായിരം വോട്ടുകള്‍ എങ്ങോട്ട് പോയി എന്ന ചോദ്യം പ്രസക്തമായി നില്‍ക്കുകയാണ്.

ജയിക്കാം 1 ബില്യൺ ഡോളർ; അമേരിക്കൻ ജാക്ക്പോട്ട് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

English summary
BJP least 2,000 votes in Thillankeri; UDF said that the vote was given to the CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X